പതിനഞ്ചുകാരി പ്രസവിച്ചു, കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരനെന്നു പെണ്‍കുട്ടി. പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ കോളനിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭർത്താവിന്റെ മകനായ ഏഴാം ക്ലാസ് വിദ്യാർഥിയാണു കുഞ്ഞിന്റെ അച്ഛനെന്നു പെണ്‍കുട്ടിയും ബന്ധുക്കളും പോലീസിനോടു പറഞ്ഞു. അതേസമം കെട്ടഴിഞ്ഞ ജീവിതം നയിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയുടെ നടപടികള്‍ക്കെതിരേ നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ മറ്റു പ്രതികളുണ്ടെന്നും കാരണക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്.
രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മാതാവ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടർ നടത്തിയ പരിശോധനയിൽ പെണ്‍കുട്ടി പൂർണ ഗർഭിണിയാണന്നും ഉടൻ തന്നെ മറ്റേതെങ്കിലും ആശുപത്രിയിൽ എത്തിക്കാനും നിർദേശിച്ചു. എന്നാൽ, ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടി വീട്ടിലെത്തി ടോയ്ലറ്റിൽ കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് കതക് തളളിത്തുറന്നു നോക്കിയപ്പോൾ കുഞ്ഞിനെ പ്രസവിച്ച നിലയിലായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെയും പെണ്‍കുട്ടിയെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടർന്മാർ പറഞ്ഞു. കുഞ്ഞിന്റെ പിതൃത്വത്തിന് ഉത്തരവാദിയെന്ന് പറയുന്ന ആണ്‍കുട്ടി പെണ്‍കുട്ടിയുടെ അയൽവാസിയാണ്. എന്നാൽ പന്ത്രണ്ടുകാരനുമേൽ കുറ്റം അടിച്ചേൽപ്പിക്കുകയാണന്നും ആക്ഷേപമുണ്ട്. ഡിഎൻഎ പരിശോധന നടത്താനുളള തയാറെടുപ്പിലാണ് ബന്ധുക്കൾ. പത്തനാപുരം പോലീസ് കേസെടുത്തു.