കണ്ണൂർ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിര്‍മാണം, ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം.
ഗാന്ധിയന്‍ മാതൃക എന്ന നിലയില്‍ സമൂഹത്തില്‍ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു ആശയത്തില്‍ 60 സെക്കൻഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വചലച്ചിത്രമാണ് മത്സരത്തിന് അയക്കേണ്ടത്. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്.
ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനവും, രചനകളും എന്ന വിഷയത്തിലാണ് ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരം. 10,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3,000 രൂപയുമാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിവാക്യമാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം.
ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3,000 രൂപയുമാണ്. 30 നകം എന്‍ട്രികള്‍ iprddirector@ gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471- 2517261, 2518678.