ജ്യേഷ്ഠന്‍റെ മനസ് സന്തോഷിക്കുന്നുണ്ടാവും; കലാഭവൻ മണിയുടെ ഓർമയിൽ വിതുമ്പി നിറഞ്ഞ സദസിന് മുന്നിൽ നൃത്തമാടി എൽഎൽവി രാമകൃഷ്ണൻ( വീഡിയോ)


പനച്ചിക്കാട്ട് ദേവീക്ഷേത്രത്തിലെ നിറഞ്ഞ സദസിന് മുന്നിൽ നൃത്തമാടിയപ്പോൾ തന്നെക്കാൾ ഉപരി ഏറ്റവും കൂടുതൽ സന്തോഷിച്ചത് തന്‍റെ ജ്യേഷ്ഠൻ കലാഭവൻ മണിയെന്ന് ആർഎൽവി രാമകൃഷ്ണൻ.

താൻ വലിയൊരു നർത്തകനാകണമെന്നും പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ നടനം ചെയ്യണമെന്നതും മണിയുടെ വലിയ ആഗ്രഹമായിരുന്നു. അതാണ് ഇന്ന് ഇവിടെ സഫലമായത്.

നിറകണ്ണുകളോടെയാണ് രാമകൃഷ്ണൻ വേദിയിൽ മോഹനിയാട്ടം ആരംഭിച്ചത്. മണിമരിച്ച് നാലുവർഷത്തിന് ശേഷമാണ് രാമകൃഷ്ണൻ പനച്ചിക്കാട് എത്തി നൃത്തം അവതരിപ്പിച്ചത്.

വർഷങ്ങൾക്ക് മുമ്പ് വിദ്യാർഥിയായിരിക്കെ ഇവിടെ എത്തി 10 മിനിട് നൃത്തം അവതരിപ്പിച്ച് അരങ്ങേറ്റം കുറിച്ചിട്ടുണ്ട് കുട്ടി രാമകൃഷ്ണൻ. കാവാലം നാരായണപ്പണിക്കർ ചിട്ടപ്പെടുത്തിയ ഗണപതി സ്തുതികളോടെയാണ് നൃത്തം ആരംഭിച്ചത്.

വേദിയിൽ വായ്പാട്ട് – കലാമണ്ഡലം വിഷ്ണു, മൃദംഗം – ചങ്ങനാശ്ശേരിറ്റി.എസ് സതീഷ് കുമാർ, വയലിൻ- ശ്രീരാജ് തൃക്കൊടിത്താനം, പുല്ലാങ്കുഴൽ – അഖിൽ അനിൽ കുമാർ.ചമയം-വിജീഷ് ഇരിങ്ങാലക്കുട. മോഹനിയാട്ടത്തിൽ ഡോക്ടറേറ്റെടുത്ത രാമകൃഷ്ണൻ കലാരംഗത്ത് ഏറെ പ്രശസ്തനാണ്.

 

Related posts