കോട്ടയം ചങ്ങനാശേരിയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസിന്റെ പിടിയിലായി. മാമ്മൂട്ടില്‍ താമസക്കാരനായ മലകുന്നം കോട്ടയംചിറ രതീഷ്(32)ആണ് തമിഴ്നാട്ടിലെ പഴനിയില്‍നിന്നും ഷാഡോ പോലീസിന്റെ പിടിയിലായത്. ബന്ധുവായ പെണ്‍കുട്ടിയെയാണ് ഇയാള്‍ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. അമ്മയെയും സഹോദരങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നുവത്രേ പീഡനം.
ഓഗസ്റ്റ് 15ന് വീട്ടിലാരുമില്ലാത്ത സമയത്ത് രതീഷ് വീട്ടിലെത്തി പെണ്‍കുട്ടിയെ മര്‍ദിച്ചു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് സ്കൂളില്‍ എത്തി അധ്യാപകരെ വിവരം അറിയിക്കുകയും സ്കൂളധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചെയ്തോടെയാണ് തൃക്കാടിത്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇയാള്‍ രക്ഷപ്പെടാന്‍ കരുക്കള്‍ നീക്കി. ബന്ധുവീട്ടിലേക്ക് പോകാമെന്ന് ഭാര്യ പറഞ്ഞെങ്കിലും സുരക്ഷിതമല്ലെന്ന് തോന്നിയതിനാല്‍ തീരുമാനം മാറ്റി. സുഹൃത്തിന്റെ കൈയ്യില്‍നിന്നും ഭാര്യയെക്കൊണ്ട് രണ്ടായിരം രൂപയും വാങ്ങി പ്രതി നാടുവിട്ടു. മൊബൈല്‍ ഫോണും സിംകാര്‍ഡും നശിപ്പിച്ചാണ് ഇയാളും ഭാര്യയും രക്ഷപ്പെട്ടത്. തുടര്‍ന്ന് അന്വേഷണം ചങ്ങനാശേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഏറ്റെടുക്കുകയായിരുന്നു.
ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തമിഴ്നാട്ടിലെ ഒരു ബൂത്തില്‍നിന്നും ഇയാള്‍ സുഹൃത്തിനെ വിളിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രതീഷ് പഴനിയിലെത്തിയെന്നു പോലീസ് മനസിലാക്കുന്നത്. സുഹൃത്തിന്റെ സഹായത്തോടെ പോലീസ് രതീഷിനെ ഫോണില്‍ ബന്ധപ്പെടുകയും അവിടെയെത്തിയ ഷാഡോ പോലീസ് ഇന്നലെ പുലര്‍ച്ചെ പളനിയില്‍നിന്നും രതീഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രതീഷിനൊപ്പമുണ്ടായിരുന്ന ഭാര്യയെ പോലീസ് വീട്ടിലെത്തിക്കുകയും ചെയ്തു.