പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് മറ്റുള്ളിടത്ത് സര്‍വസാധാരണമാണെങ്കിലും ഇന്നും മലയാളികള്‍ക്ക് അതത്ര ദഹിക്കില്ല. കഴിഞ്ഞിടെ ഇന്തോനേഷ്യയില്‍ നടന്ന ഒരു വിവാഹം മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്തതായിരുന്നു. മുത്തശ്ശിയാകാന്‍ പ്രായമുള്ള 70കാരിയെ വിവാഹം ചെയ്താണ് 16കാരന്‍ ആളുകളെയാകെ ഞെട്ടിച്ചത്.
ഇവരുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പതിനാറുകാരന്റെ 70 വയസ്സുളള വധുവിനെ കണ്ട് ജനങ്ങള്‍ അന്തംവിട്ട് നിന്നുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ ഇന്തോനേഷ്യയിലെ സുമാന്ത്രാ എന്ന ഗ്രാമത്തിലാണ് കൗതുക വിവാഹം നടന്നത്.
മലേറിയ ബാധിച്ച യുവാവിനെ വേണ്ടത്ര ശ്രുശൂഷ നല്‍കിയതിലൂടെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇന്തോനേഷ്യന്‍ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് യുവതിക്ക് 16ഉം യുവാവിന് 19ഉം പ്രായമാവണം. എന്നാല്‍ യുവാവിന് വിവാഹപ്രായമായിട്ടില്ലാത്തതിനാല്‍ നിയമപ്രകാരം വിവാഹം അനുവദനീയമല്ല. പക്ഷേ ഇരുവരുടെയും ആത്മഹത്യ ഭീഷണി ഭയന്ന് ഗ്രാമത്തലവന്മാര്‍ ഔദ്യോഗികമായല്ലാതെ വിവാഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു.
ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 70 വയസ്സുളള റോഹായയുടെ മൂന്നാം വിവാഹമാണ് ഇത്. രണ്ട് വിവാഹത്തിലുമായി കുട്ടികളുമുണ്ട്. യുവാവിന്റെ അച്ഛന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അമ്മ രണ്ടാമതും വിവാഹവും ചെയ്തു. പണമോ മറ്റ് കാരണങ്ങള്‍ കൊണ്ടോ അല്ല തന്നെ നല്ല പോലെ നോക്കുകയും സ്‌നേഹിക്കുകയും ചെയുന്നതു കൊണ്ടാണ് തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് 16 കാരന്‍ സേലമാറ്റ് പറഞ്ഞു. എന്നാല്‍ വിവാഹത്തിന് എതിര്‍പ്പുകളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.