വീട്ടില്‍ പേയിംഗ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 16കാരനെതിരേ കേസെടുത്തു.
കണ്ണൂര്‍ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയില്‍ മൊബൈല്‍ഫോണ്‍ ഒളിച്ചുവച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മെഡിസിന് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പെണ്‍കുട്ടി പേയിംഗ് ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്.
കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത നിലയിലായിരുന്നു.
ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന് എസ്.ഐ. എം.കെ.പവനന് പറഞ്ഞു.