രാജ്യത്ത് നിര്‍ഭയ ആവര്‍ത്തിക്കുന്നു. രാജസ്ഥാനില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പതിനാറുകാരിയാണ് ഏറ്റവും ഒടുവിലെ ഇര.
ബധിരയും മൂകയുമായ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് ഡോക്ടര്‍മാര്‍.
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കിയതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു.
ബലാത്സംഗം ചെയ്ത് റോഡിലേക്കു വലിച്ചെറിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് എത്തിയ പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ എത്തിയ കുട്ടിയെ വിദഗ്ധ പരിചരണത്തിനായി ജയ്പുരിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂര്‍ച്ചയേറിയ വസ്തു സ്വകാര്യ ഭാഗത്തിലൂടെ കുത്തിയിറക്കിയതിനാല്‍ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കു പരിക്കു പറ്റയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി അപകട നില തരണം ചെയ്തെന്നു പറയാനാവില്ല.
ഗുരുതരമായ പരിക്കാണ് ആന്തരിക അവയവങ്ങള്‍ക്കു പറ്റിയിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രദേശത്തെ സിസിടിവി പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
മുന്നൂറ് സിസിടിവികള്‍ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. കുട്ടിയെ കണ്ടെത്തിയതിന് 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ സിസിടിവികള്‍ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകമെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി മമത ഭൂപേഷ് അറിയിച്ചു. കേസില്‍ കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും മന്ത്രി പറഞ്ഞു.