പ്രളയകാലത്ത് സ്കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ തനിച്ചായ സമയത്ത് 16കാരിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്കന് പിടിയില്‍.
പാലക്കാട് അലനല്ലൂര്‍ സ്വദേശി ഹരീഷ് ചന്ദ്രന് (49) ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ സമയത്ത് ഹാജരാകാതെ ഹരീഷ് നാടുവിടുകയായിരുന്നു.
സുരക്ഷാ ജീവനക്കാരനായിരുന്നു ഹരീഷ്. പെണ്‍കുട്ടിയുടെ കൈകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഒളിവില്‍ പോയ ഇയാള്‍ മാനിപുരത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാവൂര്‍ പൊലീസ് സ്ഥലത്തെത്തുകയും പിടികൂടുകയുമായിരുന്നു.
സിഐ കെ.വിനോദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.