ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കള്‍ 16കാരിയെ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ച സംഭവം കേരളത്തെയാകെ നടുക്കുകയാണ്.
രാമപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ ആണ് ലൈംഗിക പീഡനം നടന്നത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പീഡനത്തെക്കുറിച്ച് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
യുവാക്കളില്‍ ഒരാള്‍ ലൈംഗികബന്ധത്തിനായി രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് പുറംലോകം അറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.
പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ പഠിക്കുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെയാണ് അവിടെയെത്തി പരിശോധിച്ച രക്ഷിതാക്കള്‍ കണ്ടത് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെയായിരുന്നു.
പിടിക്കപ്പെട്ടുവെന്നു മനസ്സിലായപ്പോള്‍ യുവാവ് മുറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ മുമ്പും യുവാവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍പേര്‍ പെണ്‍കുട്ടിയെ വശീകരിച്ച് ശാരീരികമായി ചൂഷണം ചെയ്തതായി വെളിപ്പെട്ടത്.
രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരില്‍ അര്ജുന് ബാബു (25), സുഹൃത്തുക്കളായ പുനലൂര്‍ പത്താനാപുരം പിറവന്തൂര്‍ പള്ളിമേലേതില്‍ മഹേഷ് (29), പത്തനാപുരം പിറവന്തൂര്‍ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശി 16 കാരനെയുമാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഐങ്കൊമ്പ് സ്വദേശിനിയായ 16 കാരിയെ അര്ജുന് ബാബുവാണ് പ്രണയത്തില്‍ കുരുക്കി ആദ്യം പീഡിപ്പിച്ചത്. നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയുമായി അടുത്തത്.
പ്രതികളായ യുവാക്കള്‍ക്കാര്‍ക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു. പോലീസ് കേസ് അന്വേഷിച്ച അതോടെയാണ് നാട്ടില്‍ പരിചയമുണ്ടായിരുന്ന രണ്ട് പ്രതികള്‍ ഈ വിവരം അറിഞ്ഞത്.
ആകെ നാല് പേരില്‍ രണ്ടുപേര്‍ക്കു മാത്രമാണ് പെണ്‍കുട്ടിയുമായി നേരിട്ട് ശാരീരികബന്ധം ഉണ്ടായിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
രണ്ടുപേര്‍ അശ്ലീല വീഡിയോ കോള്‍ വഴിയും ചാറ്റ് വഴിയും പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നു.പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. ഇയാള്‍ പെണ്‍കുട്ടിയുടെ സഹപാഠിയാണെന്നാണ് വിവരം. മറ്റു മൂന്നു പേരെയും കോടതി റിമാന്‍ഡ് ചെയ്തു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുട്ടികളുടെ പഠനം ഓണ്‍ലൈനിലായതോടെ ഇത്തരം നിരവധി സംഭവങ്ങളുടെ വിവരങ്ങളാണ് ദിനംപ്രതി പുറത്തു വരുന്നത്. മൊബൈല്‍ ഫോണ്‍ തന്നെയാണ് ഇക്കാര്യത്തില്‍ യഥാര്‍ഥ വില്ലന്‍ എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.