പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച സഹപാഠിയായ 17കാരന്‍ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും പിതാവ് പതിനേഴുകാരനെ പിടികൂടുകയായിരുന്നു.
രക്ഷപെട്ടോടിയെങ്കിലും പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്.
വീടിന്റെ മുകള്‍നിലയിലാണ് പെണ്‍കുട്ടിയുടെ കിടപ്പുമുറി. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും യുവാവിന്റെ ശബ്ദം കേട്ട് സംശയം തോന്നിയ പിതാവ് മുറിയിലെത്തി.
വാതിലില്‍ മുട്ടിയെങ്കിലും ആദ്യം തുറന്നില്ല. പിതാവിനെ കണ്ടതും യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടി താഴെ എത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു.
മുറിയിലെത്തിയ പിതാവ് മകളോട് കാര്യം തിരക്കി. ഒരേ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും യുവാവ് വീട്ടില്‍ വന്നിരുന്നു. യുവാവ് തന്നെ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പതിനാറുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തത്.
പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും യുവാവിനെതിരേ കേസുണ്ട്.