പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങിയെടുത്തു ! പിന്നീട് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 16കാരിയെ പീഡിപ്പിച്ചു

പ്രണയം നടിച്ച് 16കാരിയെ നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21)വാണ് അറസ്റ്റിലായത്.

കൗമാരക്കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കുറവിലങ്ങാട് പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡില്‍ അയച്ചു.

16 വയസ്സുള്ള പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയാണ് ഇയാള്‍ ആദ്യം ചെയ്തത്.

പിന്നീട് നഗ്‌നചിത്രങ്ങള്‍ ഫോണില്‍ എടുപ്പിച്ച് അയച്ച് പ്രതി വാങ്ങിയെടുത്തു. നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിരയാക്കുകയായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പോലീസില്‍ പരാതി ലഭിച്ചു. കുട്ടിയെ കണ്ടെത്തിയശേഷം പോലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കുട്ടി ഭയന്ന് വിവരങ്ങള്‍ പുറത്തറിയിക്കാതെ കഴിഞ്ഞുവരുകയായിരുന്നു. പ്രതിയെ കുറവിലങ്ങാട് പോലീസ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്.

Related posts

Leave a Comment