പത്തനംതിട്ട കോന്നിയില്‍ പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 15കാരിയാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികപീഡനത്തിനിരയാക്കിയത്. പോക്സോ കേസില്‍ പ്രതി തടവില്‍ കഴിയുകയാണ്.