മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ ഒരുമിച്ച് പിടിയിലായത് 17 പേര്‍. ബംഗളുരു വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം.
ആകെ 18 പേരെയാണ് മലദ്വാരത്തില്‍ സ്വര്‍ണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ 17 പേരും മലദ്വാരത്തില്‍ സ്വര്‍ണവുമായി ഒരേ വിമാനത്തില്‍ പറന്നെത്തിയവരാണെന്ന പ്രത്യേകതയുമുണ്ട്.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ 17 പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്‌സ് ഫ്ളൈറ്റില്‍ ദുബായില്‍ നിന്നും ആയിരുന്നു.
ഇവരില്‍നിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.