സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ! സം​വി​ധാ​യ​ക​ന്‍ പി​ടി​യി​ല്‍…

സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ സം​വി​ധാ​യ​ക​നും സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍.

സം​വി​ധാ​യ​ക​ന്‍ കു​റു​വ​ങ്ങാ​ട് കേ​ള​മ്പ​ത്ത് ജാ​സി​ക് അ​ലി (36), സു​ഹൃ​ത്ത് എ​ര​ഞ്ഞി​ക്ക​ല്‍ മ​ണ്ണാ​ര്‍​ക്ക​ണ്ടി അ​ല്‍ ഇ​ര്‍​ഫാ​ത്തി​ല്‍ ഷം​നാ​ദ് (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​റ​വ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ​യാ​ണ് ഇ​വ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മ​ടി​വാ​ള​യി​ല്‍ വെ​ച്ച് ഇ​വ​ര്‍ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി സി​ഐ എ​ന്‍.​സു​നി​ല്‍​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്.

മൂ​വ​രും ഗു​ണ്ട​ല്‍​പേ​ട്ട​യി​ലു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച് എ​ത്തി​യ​ത് അ​വ​ര്‍ ത​ന്നെ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ മൈ​സൂ​രു​വി​ലേ​ക്കും അ​വി​ടെ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി.

കാ​ര്‍ ഡ്രൈ​വ​റു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.​ബൈ​ന​റി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ് ജാ​സി​ക് അ​ലി.

Related posts

Leave a Comment