അടൂര്‍: സുഹൃത്തായ യുവാവും അയാളുടെ സുഹൃത്തുക്കളുമടക്കം പതിനേഴുകാരികാരിയെ ഒറ്റയ്ക്കും കുട്ടായും പീഡിപ്പിച്ചതായി പോലീസ് റിപ്പോര്‍ട്ട്.
കൂട്ടബലാത്സംഗത്തിനുള്പ്പെടെയുള്ള കുറ്റങ്ങളില്‍ അഞ്ചുപേരാണ് ഇന്നലെ അടൂരില്‍ റിമാന്‍ഡിലായത്.
പെണ്‍കുട്ടിയുടെ കാമുകനായ കൊല്ലം പട്ടാഴി സ്വദേശിയും അടൂര്‍ നെല്ലിമുകളില്‍ താമസിക്കുന്നയാളുമായ സുമേഷ് (19), ആലപ്പുഴ നൂറനാട് പണയില്‍ ശക്തി (18), ഇയാളുടെ സുഹൃത്തുക്കളായ ആലപ്പുഴ നൂറനാട് സ്വദേശി അനൂപ് (22), ആലപ്പുഴ നൂറനാട് പണയില്‍ അഭിജിത്ത് (20), ആലപ്പുഴ നൂറനാട് സ്വദേശി അരവിന്ദ് (28) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്ത് മുഖേന ശക്തിയുമായി പരിചയപ്പെടുകയും പിന്നീട് ശക്തി രാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി പീഡിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്തു. മറ്റൊരു ദിവസം ശക്തി, അനൂപ് സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി, സുഹൃത്തായ അരവിന്ദിന്റെ സാന്നിധ്യത്തില്‍ മൂന്നു പേരും പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി.
ജൂണില്‍ കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മൊഴി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പുറത്തറിയുന്നതും പോലീസില്‍ അറിയിക്കുന്നതും.
തുടര്‍ന്നു പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയ്ക്കുശേഷം വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കൂട്ട ബലാത്സംഗമുള്‍പ്പടെ നാലു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അടൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
പെണ്‍കുട്ടിയുടെ കാമുകനായ സുമേഷാണ് ആദ്യം അറസ്റ്റിലായത്. ഇയാള്‍ റിമാന്‍ഡിലായ ശേഷം നടത്തിയ രഹസ്യമായ നീക്കത്തില്‍ മറ്റുള്ളവരെ കഴിഞ്ഞ രണ്ടുദിവസങ്ങളായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്.