പബ്ബില്വെച്ചു പരിചയപ്പെട്ട 17കാരിയെ മെഴ്സിഡെസ് ബെന്‍സ് കാറില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം.
11,12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് പ്രതികളെന്ന് പോലീസ് പറയുന്നു.
ഇതില്‍ ഒരു കുട്ടി എംഎല്‍എയുടെ മകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടുകാരനൊപ്പം പബില്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൂട്ടുകാരന് പബില്‍ നിന്ന് നേരത്തെ ഇറങ്ങി.
ക്ലബില്‍ വച്ച് സൗഹൃദത്തിലായ ആണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ കയറ്റുകയായിരുന്നു. പേസ്റ്ററി ഷോപ്പില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.
ജൂബിലി ഹില്‍സില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കേസില്‍ ഉയര്‍ന്നുവന്ന പേരായ എംഎല്‍എയുടെ മകന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് തൊട്ടുമുമ്പ് കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി ഓടിയതായി പോലീസ് പറയുന്നു.
സംഭവത്തില്‍ എംഎല്‍എയുടെ മകന് പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. കഴുത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ട് പെണ്‍കുട്ടിയുടെ അച്ഛന് ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.
കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.