ഹിജാബ് വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് ശക്തമാവുന്നതിനിടെ വനിതകള്‍ക്കു നേരെ വീണ്ടും കിരാത നടപടിയുമായി ഇറാന് പോലീസ്.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടക്കുമ്പോള്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന ഒരു 17 കാരിയെ പോലീസ് തല്ലിക്കൊന്നു.
പതിഷേധക്കാരെ അടിച്ചൊതുക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് വിഭഗം സദാഫ് മൊവെഹെദി എന്ന കൗമാരക്കാരിയെ കഴിഞ്ഞ തിങ്കളാഴ്ച്ച തല്ലിക്കൊല്ലുകയായിരുന്നു എന്ന് സമരക്കാര്‍ പറയുന്നു.
അതിനുശേഷം വിവരം പുറത്തുവിടാതിരിക്കാന്‍ ഈ യുവതിയുടെ വീട്ടുകാര്‍ക്ക് മേല്‍ അധികൃതര്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നും സമരക്കാര്‍ ആരോപിക്കുന്നു.
വിവരം പുറത്ത് വിട്ടാല്‍ ജീവന് ആപത്ത് സംഭവിക്കുമെന്ന് ഭീഷണി വരെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്രെ.
കഴിഞ്ഞ മാസം ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിക്കുകയും ചെയ്ത മഹ്സ അമിനി എന്ന കുര്‍ദ്ദിഷ് യുവതിയുടെ മരണമാണ് താജ്യത്ത് ഹിജാബിനെതിരേ പ്രതിഷേധം ആളിക്കത്തിച്ചത്.
അതിനിടയില്‍, ഇറാനിലെ ശക്തമായ റെവലൂഷണറി ഗാര്‍ഡ്സിന്റെ കമാന്‍ഡര്‍ ഹുസൈന് സലാമി, സമരക്കാരോട് ഇന്നലെ തെരുവില്‍ ഇറങ്ങരുതെന്ന് താക്കീത് നല്‍കിയിരുന്നു.
തെരുവില്‍ ഇറങ്ങിയാല്‍ അത് അവസാനത്തെ ദിവസമായിരിക്കും എന്നായിരുന്നു ഭീഷണി. ഇതുവരെ സമരത്തോടനുബന്ധിച്ച് 250 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചില മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
അതില്‍ രണ്ട് ഡസനോളം പേര് കുട്ടികളാണെന്നും കണക്കുകളില്‍ പറയുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇതിനോടകം അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും, പ്രതിഷേധം കെട്ടടങ്ങുന്ന മട്ടൊന്നും കാണുന്നില്ല. കടുത്ത ഭീഷണിയും വകവെക്കാതെ സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പടെ നിരവധി പേര് ഇന്നലെയും തെരുവിലിറങ്ങി പ്രതിഷേധിച്ചു.
1979ല്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇറാന് കാണുന്ന ഏറ്റവു വലിയ പ്രക്ഷോഭമായി ഇത് മാറിയിരിക്കുകയാണ്.
വെള്ളിയാഴ്ച്ച നടന്ന പ്രതിഷേധത്തില്‍ പലയിടങ്ങളിലും ഇറാന് ആത്മീയ നേതാവ് ആയത്തോള്ള അലി ഖമേനിയെ വധിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തു പ്രതിഷേധക്കാര്‍.
ഏകധിപതിക്ക് മരണം എന്ന മുദ്രാവാക്യം മുഴക്കി അയിരങ്ങളായിരുന്നു ശനിയാഴ്ചയും തെരുവിലിറങ്ങിയത്.
അതേസമയം, നയതന്ത്ര വഴികളിലൂടെ ഇറാന് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ക്രൂരമായ നടപടികളില്‍ പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കണമെന്ന് ഇറാന് മനുഷ്യാവകാശ സംഘടന ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു.