നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി 17കാരിയെ പലര്‍ക്കായി കാഴ്ച വച്ച സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; പെണ്‍കുട്ടിയ്ക്ക് വിലയിട്ടത് 5000 രൂപ…

17 വയസ്സുകാരി പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ആ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്തുനിന്നാണ് ഫോണ്‍ കണ്ടെത്തിയത്. കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായി ലിനറ്റിന്റെ(33) സുഹൃത്തിന്റെ കടയില്‍ നിന്നുമാണ് ഫോണ്‍ കണ്ടെത്തിയത്. ലിനറ്റ് തന്നെയാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

അറസ്റ്റിലായ ലിനറ്റിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളത്തുള്ള സുഹൃത്തിന്റെ കൈവശം ഫോണുണ്ടെന്ന് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായോ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായോ ബന്ധപ്പെട്ട് യുവാവിന് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല.

ഫോണ്‍ സൈബര്‍സെല്ലിന് കൈമാറി പരിശോധന നടത്താനാണ് പോലീസ് നീക്കം. ഈ പരിശോധനയിലൂടെ മാത്രമേ ഇയാള്‍ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കൂ. ലിനറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്ച വയ്ക്കുകയായിരുന്നു. ലോഡ്ജിലെത്തിക്കുന്ന ദിവസങ്ങളില്‍ പെണ്‍കുട്ടിയെ ഒട്ടേറെ പേരാണ് പീഡിപ്പിച്ചതെന്നാണ് വിവരം. 5000 രൂപയാണ് ലിനിറ്റും ലോഡ്ജ് നടത്തിപ്പുകാരും വാങ്ങിയിരുന്നത്. പ്രതികളെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.

Related posts