നൂറ്റാണ്ടുകള്‍ പഴക്കം! തകര്‍ന്ന ഡച്ച് കപ്പലില്‍ ഇന്ത്യന്‍ പരവതാനികള്‍; തുകല്‍ നിര്‍മിതമായ പുസ്തകച്ചട്ടയും

17th-century-indian-carpet

നെതര്‍ലന്‍ഡില്‍ ഈയടുത്ത് കണ്ടെത്തിയ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നു കണ്ടെത്തിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ പരവതാനികള്‍. വിദഗ) ചരിത്രകാരന്മാര്‍ നടത്തിയ പഠനത്തില്‍ പരവതാനികള്‍ 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.  ഇവ നെയ്തിരിക്കുന്ന രീതികളും ചിത്രപ്പണികളുമെല്ലാം മുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിന്റെ കലാ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നു.

പട്ട്, കമ്പിളി എന്നിവകൊണ്ട് നിര്‍മിച്ച പരവതാനിയില്‍ പൂക്കളുടേയും മൃഗങ്ങളുടേയും ചിത്രങ്ങളുണ്ട്. തുകല്‍ നിര്‍മിതമായ പുസ്തകച്ചട്ടയും ഈ കപ്പലില്‍ നിന്നു ലഭിച്ചു. ഡച്ചുകാരുടെ സുവര്‍ണകാലത്ത് ഏറെ ജനത്തിരക്കുള്ള സ്ഥലമായിരുന്നു വാഡന്‍ കടലിലെ ടെക്‌സല്‍ ദ്വീപ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ നടന്ന കപ്പല്‍ അപകടത്തിനുശേഷവും ഇത്തരം പരവതാനികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നും ലാഹോര്‍ പരവതാനികള്‍ സമീപത്തുള്ള കടകളില്‍ ലഭ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. കപ്പലുകളുടെ ഭാഗങ്ങള്‍ മണ്ണില്‍ പുതഞ്ഞ നിലയില്‍ ആയിരുന്നതുകൊണ്ട് പരവാതാനികള്‍ക്ക് യാതൊരുവിധ കേടും സംഭവിച്ചിട്ടില്ല.

കപ്പലില്‍ നിന്നു കിട്ടിയ വസ്തുക്കള്‍ ‘ഡൈവിംഗ് ഇന്റു ഡീറ്റയ്ല്‍സ്’ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ വക്കും. ഈ വര്‍ഷം ആദ്യം കാപ് സ്കില്‍ മ്യൂസിയം പൂര്‍ണമായും പട്ടില്‍ നെയ്ത ഗൗണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്വര്‍ണം, വെള്ളി നൂലിഴകളാല്‍ നെയ്ത മേല്‍ക്കുപ്പായം, സോക്‌സ് എന്നിവയ്‌ക്കൊപ്പം  സശ്രദ്ധമാണ് കുപ്പായം സൂക്ഷിച്ചിരുന്നത്.

Related posts