വിവാഹവും വിവാഹമോചനവും സമൂഹത്തില് സാധാരണമാണെങ്കിലും ചില വിവാഹങ്ങളും വിവാഹമോചനങ്ങളും വാര്ത്തകളില് ഇടം പിടിക്കാറുണ്ട്.
അത്തരത്തിലൊരു സംഭവമാണ് ഇപ്പോള് ഏവരുടെയും ശ്രദ്ധയാകര്ഷിക്കുന്നത്. നീണ്ട വിവാഹമോചന പോരാട്ടങ്ങള്ക്ക് ശേഷം പങ്കാളിയില് നിന്നും വിവാഹമോചനം നേടിയ 18 പുരുഷന്മാര് സംഘടിപ്പിക്കുന്ന ആഘോഷമാണ് വിഷയം.
വിവാഹമോചനത്തിന് ശേഷം തങ്ങളുടെ ജീവിതം അവസാനിച്ചിട്ടില്ലെന്നും അവര്ക്ക് ‘ശിഷ്ടജീവിതം മികച്ച രീതിയില് തുടരാന്’ കഴിയുമെന്നും ആളുകളെ ‘പ്രചോദിപ്പിക്കും’ എന്നും സംഘാടകര് പറയുന്നു
ഇതിനോട് പ്രതികരിക്കാന് വനിതാ കമ്മീഷനെ മാധ്യമങ്ങള് ബന്ധപ്പെട്ടപ്പോള്, എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പ് വിഷയം ചര്ച്ച ചെയ്യട്ടെ എന്നായിരുന്നു പാനല് അംഗങ്ങള് പറഞ്ഞത്.
സാമ്പത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാള്ക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിക്കുമ്പോള് അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകര് വാദിക്കുന്നു.
വിവാഹമോചന കേസുകളില് പ്രശ്നങ്ങള് നേരിടുന്ന പുരുഷന്മാര്ക്കായി ഹെല്പ്പ് ലൈന് നടത്തുന്ന ഭോപ്പാലിലെ ഭായ് വെല്ഫെയര് സൊസൈറ്റി എന്ന എന്ജിഒയാണ് പരിപാടി സംഘടിപ്പിക്കുന്നത്
‘ഇത്തരക്കാരുടെ കേസുകള്ക്കെതിരെ ഞങ്ങളുടെ സംഘടന പോരാടുന്നു. കഴിഞ്ഞ രണ്ടര വര്ഷത്തിനിടെ 18 പുരുഷന്മാര് തങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ വിവാഹ ബന്ധങ്ങളില് നിന്ന് മോചിതരായി. ഹെല്പ്പ് ലൈനിലൂടെ ഞങ്ങള് അവരെ മാനസികമായി ശക്തിപ്പെടുത്തുന്നു. പലര്ക്കും കോടതി പോരാട്ടം കഠിനമാണ്. പിന്നെ ഒട്ടുമിക്ക കേസുകളിലും സെറ്റില്മെന്റിനായി വലിയ തുക നല്കേണ്ടി വരും. അതിനാല്, ഇത്തരക്കാര് വളരെയധികം സമ്മര്ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പുതിയ ജീവിതത്തില് പുതിയ ആവേശത്തോടെ മുന്നോട്ടുപോകാന് ഇത്തരമൊരു പരിപാടിയുടെ ആവശ്യകതയുണ്ട്,’ സംഘാടക സമിതി അംഗം സാക്കി അഹമ്മദ് പറഞ്ഞു
പങ്കെടുക്കുന്ന പുരുഷന്മാരില് ഒരാള് ഒരു ദിവസം മാത്രം വിവാഹജീവിതം നയിച്ചയാളും, മറ്റൊരാള് 30 വര്ഷമായി വിവാഹിതനായ ആളുമാണ്.
”ഒരു ദിവസത്തേക്ക് വിവാഹിതനായ പുരുഷന് കോടതിയില് നിന്ന് വിവാഹമോചനം നേടാന് ഏകദേശം ഒരു വര്ഷമെടുത്തു,” സംഘാടകന് പറഞ്ഞു, ഇത് ഒരു ചെറിയ, സ്വകാര്യ ചടങ്ങാണെന്നാണ് തങ്ങള് ഉദ്ദേശിച്ചത് എങ്കിലും ക്ഷണക്കത്ത് വൈറലായി മാറുകയായിരുന്നു
‘മുന് പങ്കാളികളുടെ പേരുകള് വെളിപ്പെടുത്തില്ലെന്ന് ഞങ്ങള് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചെറിയ പരിപാടി നടത്താന് ഞങ്ങള് ആഗ്രഹിച്ചു, എന്നാല് വിവരങ്ങള് വൈറലാകുകയും പിന്തുണ ലഭിക്കുകയും ചെയ്തതിനെത്തുടര്ന്ന് ഞങ്ങള് ഇപ്പോള് ഒരു വലിയ ചടങ്ങ് നടത്തുകയാണ്,’ അഹമ്മദ് പറഞ്ഞു