മണിപ്പൂരില്‍ 18 വയസുകാരിയായ പെണ്‍കുട്ടിയെ ഒരു സംഘം ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മെയ് 15ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കിഴക്കന്‍ ഇംഫാലിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘മണിപ്പൂരിലെ അമ്മമാര്‍’ എന്നറിയപ്പെടുന്ന മെയ്റ പെയ്ബിസ് (ദീപശിഖയേന്തിയ വനിതകള്‍) എന്ന സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാന്‍ ആയുധധാരികള്‍ക്ക് കൈമാറിയതെന്നു പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കറുത്ത വസ്ത്രം ധരിച്ച് ആയുധവുമായി എത്തിയ നാല് പുരുഷന്മാര് തന്നെ തട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയതെന്നും 18കാരി നല്കിയ പരാതിയില്‍ പറയുന്നു.
മെയ് 15നു നടന്ന സംഭവത്തില്‍ പെണ്‍കുട്ടി പരാതി നല്‍കിയത് ജൂലൈ 21നാണ്. അതിനു ശേഷമാണ് സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ആള്‍ക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
പിന്നാലെ സ്ത്രീകളുടെ ഒത്താശയില്‍ രണ്ട് യുവതികളെ ജോലി സ്ഥലത്തു നിന്നു വിളിച്ചിറക്കി കൂട്ട ബലാത്സംഗം ചെയ്തു കൊന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.