ഭാര്യാ മാതാവിന് ഇന്‍സുലിന്‍ നല്കാന് വീട്ടിലെത്തിയ 19 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് പിടിയില്‍.
ഇടുക്കി മുട്ടം സ്വദേശി ജോമോന് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.
സംഭവ സമയത്ത് പ്രതിയും ഭാര്യാമാതാവും മാത്രമായിരുന്നു വീട്ടില്‍. ഡോക്ടറെ കാണാന്‍ പോയിരുന്ന ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് പെണ്‍കുട്ടി ഇന്‍സുലിന്‍ എടുക്കാന്‍ വീട്ടിലെത്തിയത്.
ഇന്സുലിനെടുത്ത് മടങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള പെണ്‍കുട്ടി പ്രതിയെ തള്ളി താഴെയിട്ട ശേഷം ഓടി വീട്ടിലെത്തി വിവരം അറിയിച്ചയുടന്‍ കുഴഞ്ഞുവീണു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി.