വൈശാലി: ബിഹാറിൽ മാനഭംഗശ്രമത്തെ എതിർത്ത യുവതിയുടെയും മകളുടെയും തല മൊട്ടയടിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം.
ബുധനാഴ്ച ഭഗവാൻപൂരിലാണ് സംഭവം. കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. മകളെ മാനഭംഗപ്പെടുത്താനുള്ള സംഘത്തിന്റെ ശ്രമത്തെ യുവതി എതിർത്തതോടെ സംഘം ഇവരെ മർദിക്കുകയായിരുന്നു. ഗ്രാമീണർ നോക്കിനിൽക്കെയായിരുന്നു മർദനം.
തുടർന്ന് വാർഡ് കൗൺസിലർ കുർഷിദ് ബാർബറെ വിളിച്ചുവരുത്തി ഇവരുടെ തലമൊട്ടയടിക്കിക്കുകയായിരുന്നു. തലമൊട്ടയടിച്ച ശേഷം ഇരുവരെയും തെരുവിൽകൂടി നടത്തി. സംഭവവുമായി ബന്ധപ്പെട്ട കൗൺസിലർ അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയും അമ്മയും സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്ന് ആരോപിച്ചായിരുന്നു കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയത്. തന്നെയും മകളെയും ക്രൂരമായിട്ടാണ് മർദിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.