അമ്യൂസ്‌മെന്റ് പാര്‍ക്കിലെ തിരക്കിനിടയില്‍ മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്ന മധ്യവയസ്‌കന്‍! സ്ത്രീസുരക്ഷ വിദൂരമെന്ന സൂചന നല്‍കുന്ന വീഡിയോ പുറത്ത്

സാക്ഷരതയിലും സംസ്‌കാരത്തിലും ഏറെ മുന്നിലെന്നഭിമാനിക്കുമ്പോഴും ബലാത്സംഗം പീഡനം പോലുള്ള ലൈഗിംക കുറ്റകൃത്യങ്ങളില്‍ ഏറെ മുന്നിലാണ് നമ്മുടെ രാജ്യമിന്ന്. തുല്യതയ്ക്കും സ്ത്രീസമത്വത്തിനും വേണ്ടി സ്ത്രീകള്‍ മുറവിളി കൂട്ടുന്നതിനനുസരിച്ച് അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.

വിജനമായ സ്ഥലത്തോ ആള്‍ക്കൂട്ടത്തിലോ ഒറ്റയ്‌ക്കോ കൂട്ടമായോ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണിന്ന് സ്ത്രീകളും കുട്ടികളുമെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പ്രതിദിനം പുറത്തുവരുന്നത്.

ഞരമ്പു രോഗികള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നാണ് തെളിവുകള്‍ സഹിതം അവതാരികയായ ശ്രീജ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ തിരക്കിനിടയില്‍ തന്റെ മകളുടെ പ്രായമുള്ളൊരു കുട്ടിയോട് അപമര്യാദയായി പെരുമാറുന്നൊരാളുടെ വീഡിയോ പങ്കുവെച്ചാണ് ശ്രീജ ഇതു പറഞ്ഞിരിക്കുന്നത്.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. സംഭവം എവിടെയാണ് നടന്നതെന്ന് സ്ഥിരീകരണമില്ല.

Related posts