ഈ വർഷം മോഹൻലാലിന് അതിഥി വേഷങ്ങളാണ് കൂടുതൽ. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി, രാജേഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം, അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണവ. അജോയ് വർമയുടെ ചിത്രത്തിന് 15 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് , സായ്കുമാർ, ദിലീഷ് പോത്തൻ, പാർവതി നായർ എന്നിവരും അഭിനയിക്കുന്നു. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥ പൂര്‍ണ്ണമായും ലണ്ടനിലാണ് ചിത്രീകരിക്കുന്നത്.
നിരഞ്ജ് മണിയന് പിള്ള,കലാഭവന്‍ ഷാജോണ്‍,സുരേഷ് കൃഷ്ണ,കോട്ടയം നസീര്‍, ദിലീഷ് പോത്തന്, അനു സിത്താര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് ഒന്നിന് ആരംഭിക്കും. മഹാ സുബൈർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.