തെന്നല പോക്സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണവുമായി പോലീസ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 18കാരന്റെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായിരിക്കുകയാണ്
ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്.
ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്.
ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പോലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്കിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ശ്രീനാഥ് ആണെന്ന് പെണ്‍കുട്ടി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.