റിലീസ് ചെയ്ത് രണ്ട് വാരം പിന്നിട്ട രജനികാന്ത് ചിത്രം 2.0, 700 കോടി സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. ലോകം മുഴുവനുമായി റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നുമാണ് സിനിമ ഇത്രെയും തുക സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിനു മാത്രമായി 183.75 കോടിയാണ് ലഭിച്ചത്. മൂന്നാം വാരവും വിജയ കുതിപ്പ് നടത്തുന്ന സിനിമയ്ക്ക് ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രങ്ങൾ വെല്ലുവിളിയാകുമോ എന്ന് സംശയമുണ്ട്.