ഡിവൈഎസ്പി മാർക്ക് പ്രമോഷൻ;  ഇനി മുതൽ ഒരു ജില്ലയിൽ രണ്ട് എസ്പിമാർ ; അഡ്മിനിസ്ട്രേഷന് അഡീഷണൽ എസ്പി

സി.​സി.​സോ​മ​ൻ
കോ​ട്ട​യം: പോ​ലീ​സ് വ​കു​പ്പി​ൽ ജി​ല്ല​യി​ൽ ഇ​നി ര​ണ്ട് എ​സ്പി​മാ​ർ. ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ വി​ഭാ​ഗ​ത്തി​നു​ള്ള എ​സ്പി​ക്ക് പു​റ​മെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ഭ​ര​ണ) വി​ഭാ​ഗ​ത്തി​നും എ​സ്പി​മാ​രെ നി​യ​മി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. മു​തി​ർ​ന്ന ഡി​വൈ​എ​സ്പി​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ല്കി അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​രാ​യാണ് നി​യ​മ​നം ന​ല്കി​യി​ട്ടു​ള്ള​ത്. 17 പോ​ലീ​സ് ജി​ല്ല​ക​ളി​ൽ ഇ​തി​ൻ പ്രകാ​രം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രെ നി​യ​മി​ച്ചു.

നി​ല​വി​ൽ നി​യ​മ പാ​ല​ന​ത്തി​ന്‍റെ​യും ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സി​ലെ ഭാ​രി​ച്ച ഭ​ര​ണ കാ​ര്യ​ങ്ങ​ൾ​കൂ​ടി നോ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്. പോ​ലീ​സു​കാ​രു​ടെ ശ​ന്പ​ളം, കെ​ട്ടി​ട നി​ർ​മാ​ണം, വാ​ഹ​നം വാ​ങ്ങ​ൽ , പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ഒ​ട്ടേ​റെ ഭ​ര​ണ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ണ്ട്.

ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഭ​ര​ണ കാ​ര്യ​ങ്ങ​ൾ​ക്ക് ജി​ല്ലാ ത​ല​ത്തി​ൽ എ​സ്പി​മാ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ നി​യ​മ പാ​ല​ന​ത്തി​നും (ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ) ഭ​ര​ണ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) കാ​ര്യ​ങ്ങ​ൾ​ക്കും ര​ണ്ടു പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രാ​യി. ഇ​പ്പോ​ൾ ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല ഡി​വൈ​എ​സ്പി​ക്കാ​ണ്.

പു​തു​താ​യി നി​യ​മ​നം ല​ഭി​ച്ച ഭ​ര​ണ വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​ർ. ബ്രാ​ക്ക​റ്റി​ൽ നി​യ​മ​നം ല​ഭി​ച്ച സ്ഥ​ലം. എ​സ്. അ​നി​ൽ​കു​മാ​ർ (തൃ​ശൂ​ർ സി​റ്റി), പി.​ബി. പ്ര​ശോ​ഭ് (കാ​സ​ർ​ഗോ​ട്), പി.​എ. മു​ഹ​മ്മ​ദ് അ​രി​ഫ് (കൊ​ല്ലം സി​റ്റി), എ. ​ഷാ​ന​വാ​സ് (തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ), എ​സ്. ദേ​വ​മ​നോ​ഹ​ർ (മ​ല​പ്പു​റം), കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി (കൊ​ല്ലം റൂ​റ​ൽ), ബി. ​കൃ​ഷ്ണ​കു​മാ​ർ (സീ​നി​യ​ർ-​ആ​ല​പ്പു​ഴ), എം. ​സു​ബൈ​ർ (തൃ​ശൂ​ർ റൂ​റ​ൽ), കെ. ​സ​ലിം (പാ​ല​ക്കാ​ട്), ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ (കോ​ഴി​ക്കോ​ട് റൂ​റ​ൽ), എം.​ജെ. സോ​ജ​ൻ (എ​റ​ണാ​കു​ളം റൂ​റ​ൽ), എ. ​ന​സിം (കോ​ട്ട​യം), കെ.​കെ. മൊ​യ്ദീ​ൻ​കു​ട്ടി (വ​യ​നാ​ട്), എം.​സി. ദേ​വ​സ്യ (കോ​ഴി​ക്കോ​ട് സി​റ്റി), എം. ​ഇ​ക്ബാ​ൽ (ഇ​ടു​ക്കി), എ​സ്.​ആ​ർ. ജ്യോ​തി​ഷ്കു​മാ​ർ (പ​ത്ത​നം​തി​ട്ട), വി.​ഡി. വി​ജ​യ​ൻ (ക​ണ്ണൂ​ർ).

Related posts