2000 രൂപയുടെ സാരി വെറും 160 രൂപയ്ക്കോ? വിശ്വാസമായില്ല അല്ലേ. എങ്കില്‍ അങ്ങ് ഗുജറാത്ത് വരെ ഒന്നുപോയാല്‍ മതി. നല്ല പുതുപുത്തന്‍ സാരി ലഭിക്കും. 2000 രൂപയുടെ സാരി വാങ്ങാന്‍ പോകുംമുമ്പ് ബാക്കി കൂടി വായിച്ചുനോക്കുക. മോദിയുടെ പുതിയ സാമ്പത്തിക നയത്തിനു പിന്തുണയെന്ന നിലയ്ക്കാണ് ശിവ് ഷൈനിയെന്ന വസ്ത്രവ്യാപാരി പുതിയ സാരി പുറത്തിറക്കിയിരിക്കുന്നത്. അതായത് ആറുമീറ്റര്‍ നീളം വരുന്ന ‘വെറൈറ്റി സാരി’യില്‍ 504 നോട്ടുകളുടെ ചിത്രമാണു പ്രിന്റ് ചെയ്തിരിക്കുന്നത്. അല്ലാതെ 2000 രൂപ വിലവരുന്ന സാരി 160 രൂപയ്ക്ക് നല്കുകയല്ല ചെയ്യുന്നത്.
വിപണിയില്‍ എന്നും പുതുമയ്ക്കാണു ഡിമാന്റ്. ആ നിലയ്ക്ക് എന്തെങ്കിലും വ്യത്യസ്ത ആശയം വേണമല്ലോയെന്ന ആലോചനയിലാണ് 2000 രൂപ സാരിയുടെ പിറവിയെന്നു ഇതിന്റെ ഉപജ്ഞാതാവായ ശിവ് ഷൈനി പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം മോദിജിയുടെ മുഖം അച്ചടിച്ചുള്ള സാരിയാണു ഇറക്കാന്‍ പോകുന്നതെന്നാണ് ശിവ് ഷൈനി പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലാണ് 2000 രൂപ സാരിക്ക് കൂടുതല്‍ ഡിമാന്‍ഡെന്ന് ഷൈനി പറയുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ നിരവധി ഓര്‍ഡറുകളാണ് സാരിക്കു വരുന്നതത്രെ. നേരത്തെ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള സാരി ചിലയിടങ്ങളില്‍ ഇറങ്ങിയിരുന്നു.