മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്ടീം ചരിത്രത്തിലെ ഏറ്റവും ദരിദ്രപ്രകടനം കാഴ്ചവച്ചത് 2007 ലോകകപ്പിലായിരുന്നുവെന്ന് ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍നിന്ന് ആദ്യറൗണ്ടില്‍ തന്നെ പുറത്തായതിനെത്തുടര്‍ന്നുള്ള കാലം ടീമിനെ സംബന്ധിച്ച് മാറ്റങ്ങളുടേതായിരുന്നു.
ഗ്രൂപ്പ് മത്സരങ്ങളില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പരാജയപ്പെട്ട് പുറത്തായതോടെയാണ് ഇന്ത്യ മാറിച്ചിന്തിച്ചു തുടങ്ങിയതെന്ന് സച്ചിന് പറഞ്ഞു. നൂതനാശയങ്ങളും ചിന്തകളും ശരിയായ ദിശയില്‍ നീങ്ങാന്‍ ടീമിനെ സഹായിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍ ടീമിനു കൈവന്ന കരുത്ത്.
ഒരു ടീമെന്ന നിലയില്‍ എന്താണ് നേടേണ്ടത് എന്ന വ്യക്തമായ ആസൂത്രണത്തിന്റെ ഫലമാണ് പിന്നീടിങ്ങോട്ട് നാം കാണുന്നതെന്നും സച്ചിന് പറഞ്ഞു. 2007 ല്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യന്‍ നായകന്. 2011ല്‍ മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വത്തില്‍ സച്ചിന് ഉള്‍പ്പെട്ട ഇന്ത്യന്‍പട ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന് ശക്തമായ വിമർശനം നേരിടേണ്ടി വന്ന ടൂർണമെന്റായിരുന്നു അത്.