മാഹി: ഒക്ടോബർ മാസത്തിൽ വന്നു ചേരേണ്ട ആയുധ പുജയും വിജയദശമി യും സപ്തംബറിൽ ഈ വർഷം വന്നു ചേർന്നപ്പോൾ സ പ്തംതംബറിൽ വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും കൂമ്പാരമായി ഇതിനു പുറമേ ബാങ്ക് അവധിയും ഉണ്ട്.
സപ്തംബർ 1ന് ബക്രീദ് മുതൽ തുടങ്ങുന്നു അവധി ദിവസങ്ങൾ.3ന് ഒന്നാം ഓണം, 4 ന് തിരുവോണം, 5ന് മൂന്നാം ഓണം, 6 ശ്രീനാരായണ ഗുരു ജയന്തി, 9 രണ്ടാം ശനി, സപ്തംബർ 12 ശ്രീകൃഷ്ണ ജയന്തി, 21 ശ്രീ നാരായണ ഗുരു സമാധി, 28 ഗ്രന്ഥം വെയ്പ്പ്, 29 മഹാനവമി, 30 എഴുത്തിനിരുത്തും, വിദ്യാ രംഭവും
. വേറെ ഒരു വിശേഷ ദിവസം കൂടി സപ്തംമ്പർ 5 അദ്ധ്യാപക ദിനം സപ്തംബർ 30 ന മുഹറവും കൂടി വന്നു ചേരുമ്പോൾ സപ്തംമ്പർ ആഘോഷങ്ങളുടേയും അവധികളുടേയും പെരുമഴക്കാലമാവും.ബാങ്ക് അവധി ഞായറാഴ്ച്ചയ്ക്ക് പുറമെ ബക്രീദ്, ഒന്നാം ഓണം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി, രണ്ടാം ശനി, ശ്രീനാരായ ഗുരു സമാധി; 23 ന് റിസർവ്വ് ബാങ്ക് നിയന്ത്രണത്തിലുള്ള ബാ ങ്ക് അവധി, മഹാനവമി, വി ജയദശമി യും ,മുഹറവും ഒരു ദിവസം വന്നു ചേരുന്ന 30 നും ബാങ്ക് അവധി ദിവസങ്ങളാകു മ്പോൾ ഞായറാഴ്ച്ച ഉൾപ്പെടെ 13 ദിവസം ബാങ്ക് അവധി വരുമ്പോൾ ബാങ്കുകളിൽ തിരക്കു കൂടും.
എ.ടി.എമ്മുകൾ കാലിയാവാനും സാധ്യത ഏറെയായതിനാൽ മുൻകൂട്ടി പണം കരുതി വയ്ക്കാൻ ജനം പരക്കംപായും എന്നാണ് കണക്കുകൂട്ടുന്നത്.