ബംഗ്ലാദേശ് ക്രിക്കറ്റ് ടീം തങ്ങളുടെ നൂറാം ടെസ്റ്റില്‍ ചരിത്രം കുറിച്ചു. അഞ്ചാം ദിവസം ശ്രീലങ്ക ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റില്‍ ജയം നേടുന്നത്. 82 റണ്‍സെടുത്ത തമീം ഇക്ബാലാണ് കടുവകളെ ജയത്തിലേക്കു നയിച്ചത്. ആദ്യ ടെസ്റ്റില്‍ ലങ്ക വിജയം കണ്ടിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയില്‍ പിരിഞ്ഞു. സ്കോര്‍: ശ്രീലങ്ക 338, 319, ബംഗ്ലാദേശ് 467, ആറിന് 191. 191 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ രംഗന ഹെരാത്ത് ഓപ്പണര്‍മാരെ നിസര സ്കോറില്‍ മടക്കി. സൗമ്യ സര്‍ക്കാര്‍ (10), ഇമ്രുല്‍ കൈയസ് (പൂജ്യം) എന്നിവര്‍ പുറത്തായപ്പോള്‍ ലങ്ക വിജയം മണത്തു. ലഞ്ചിനു പിരിയുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ രണ്ടിന് 38. എന്നാല്‍ തമീം ഇക്ബാല്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല.…
Read MoreDay: March 19, 2017
‘അമ്മ’യുടെ പാത പിന്തുടര്ന്ന് ഹരിയാന സര്‍ക്കാര്‍ അമ്മ മോഡല്‍ കാന്റീന് ആരംഭിക്കുന്നു; പിന്നാലെ ‘അമ്മ’ കുടിവെള്ള പദ്ധതിയും
തമിഴ്നാട്: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ തമിഴര്‍ നെഞ്ചേറ്റിയതിന്റെ ഒരു പ്രധാനകാരണം അവര്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളാണ്. വളരെക്കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ഭക്ഷണം ലഭിയ്ക്കുന്ന ‘ അമ്മ കാന്റീന്’ തമിഴ്നാട്ടില്‍ ഒരു വിപ്ലവം തന്നെയായിരുന്നു. ജയലളിതയുടെ മരണശേഷവും അമ്മ കാന്റീന് സാധാരണക്കാരന്റെ വിശപ്പകറ്റുന്നു. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളും ഈ മോഡല്‍ പിന്തുടരാനുള്ള പുറപ്പാടിലാണുതാനും. ഏറ്റവുമൊടുവിലായി ഹരിയാനയാണ് അമ്മ മോഡല്‍ കാന്റീന് തുടങ്ങാനൊരുങ്ങുന്നത്. ഹരിയാന തൊഴില്‍ മന്ത്രി നയാബ് സിംഗ് സൈനിയും സംഘവും തമിഴ്നാട്ടിലെ അമ്മ കാന്റീന് സന്ദര്‍ശിച്ച് പ്രവര്‍ത്തനമെങ്ങനെയെന്ന് വിലയിരുത്തി. മുമ്പ് കര്‍ണാടകയും അമ്മ മോഡല്‍ കാന്റീനുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. കര്‍ണാടകയില്‍ ‘നമ്മ കാന്റീന്’ എന്നായിരിക്കും ഇത് അറിയപ്പെടുന്നത്. കാന്റീനുകളുടെ നിര്‍മാണത്തിന് കര്‍ണാടക ഗവണ്മെന്റ് ബഡ്ജറ്റില്‍ 100 കോടി രൂപ അനുവദി്ക്കുകയും ചെയ്തു. അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണവും 10 രൂപയ്ക്ക് ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും…
Read Moreകുവൈറ്റില്‍ മലയാളി യുവതിയെയും ബംഗ്ലാദേശി കാമുകനെയും വീട്ടിലെ കിടപ്പറയില്‍ നിന്ന് ഭര്‍ത്താവ് പൊക്കി, യുവതിയെ കുടുക്കിയത് അയല്‍വാസിയുടെ സഹായത്തോടെ
കുവൈറ്റ് സിറ്റി: മലയാളി യുവതിയെയും ബംഗ്ലാദേശിയായ കാമുകനെയും ഭര്‍ത്താവ് സ്വന്തം വീട്ടിലെ കിടപ്പറയില്‍ നിന്നു പിടികൂടി. കുവൈറ്റിലെ സാല്മിയയില് ജോലി ചെയ്യുന്ന മലയാളിയുടെ ഭാര്യയാണ് ഭര്‍ത്താവ് ജോലിയ്ക്കു പോയ സമയത്ത് കാമുകനെ കിടപ്പറയിലേക്ക് ക്ഷണിച്ചു വരുത്തിയത്. എന്നാല്‍ അവരുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ജോലിയ്ക്കു പോയ ഭര്‍ത്താവ് ഇടയ്ക്ക് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കിടപ്പറയില്‍ ഭാര്യയ്ക്കൊപ്പം കാമുകനെ കണ്ടതോടെ ഇരുവരെയും പുറത്തിറങ്ങാനോ രക്ഷപെടാനോ അനുവദിക്കാതെ ഭര്‍ത്താവ് തെളിവിനായി അയല്‍വാസിയെ വിളിച്ചു വരുത്തി രംഗം കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുമ്പോഴും വസ്ത്രരഹിതരായി നിന്ന ഇരുവരെയും ബെഡ്ഷീറ്റ് പുതപ്പിച്ച് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ വസ്ത്രം അണിയാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും അയല്‍ക്കാരനും ചേര്‍ന്ന് വിലക്കുകയായിരുന്നു. വിശേഷങ്ങള്‍ ഒക്കെ പോലീസ് പച്ചയായിതന്നെ അറിയട്ടെ എന്നായിരുന്നു ഇവരുടെ നിലപാട്. യുവതിയ്ക്കും കാമുകനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്തായാലും അവസരം കിട്ടിയപ്പോള്‍ പ്രണയം ആഘോഷിക്കാന്‍…
Read Moreഒടുവില്‍ കുണ്ടറയിലെ കള്ളനെ കണ്ടെത്തി, പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛനായ വിക്ടര്‍, നിര്‍ണായകമൊഴി മുത്തശിയുടേത്, രണ്ടുമണിക്കൂര്‍ മുമ്പ് ചീത്ത വിളിച്ചെന്ന വെളിപ്പെടുത്തല്‍ നിര്‍ണായകമായി
കുണ്ടറയില്‍ പത്തുവയസ്സുകാരി പീഡനത്തിന് ഇരയായി മരിച്ച കേസില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം മുത്തച്ഛനാണെന്നു വ്യക്തമായി. മുത്തശിയുടെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്. മുത്തച്ഛനായ വിക്ടറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്. മുത്തശ്ശന് തന്നെയാണ് പ്രതിയെന് സൂചന പെണ്‍കുട്ടിയുടെ അമ്മ നേരത്തേ നല്‍കിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസം മുത്തച്ഛന് പെണ്‍കുട്ടിയെ ചീത്തവിളിച്ചിരുന്നുവെന്ന സുപ്രധാന മൊഴി അമ്മയാണു നല്‍കിയത്. ഈ സംഭവം ഉണ്ടായി രണ്ടു മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രതി മുത്തശ്ശന് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനു പൊലീസിനു കൂടുതല്‍ തെളിവുകള്‍ വേണ്ടിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുത്തശിയെ ചോദ്യം ചെയ്തതോടെയാണ് നിജസ്ഥിതി വെളിച്ചത്തു വന്നത്. പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും ചോദ്യം ചെയ്തിരുന്നു. പിന്നീട്…
Read Moreഇവരെ എങ്ങനെ അമ്മയെന്നു വിളിക്കും! മകനെ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിയിട്ട് അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
പ്രായമായ അമ്മമാരോട് മക്കള്‍ കാണിക്കുന്ന ക്രൂരതയുടെ കഥകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു അമ്മ തന്റെ പിഞ്ചു കുഞ്ഞിനോടു കാണിച്ച ക്രൂരതയുടെ കഥയാണ് തായ്ലന്ഡില് നിന്നും പുറത്തുവരുന്നത്. അനുസരണക്കേട് കാട്ടിയ ആണ്‍കുട്ടിയെ അമ്മ പ്ലാസ്റ്റിക് ചരടില്‍ മാര്‍ക്കറ്റില്‍ കെട്ടിയിടുന്നതിന്റെ രംഗങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ബാങ്കോക്കിലെ നോന്ത്ബുരി പ്രവിശ്യയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടിയുടെ തലയില്‍ ചവിട്ടിപ്പിടിച്ച അമ്മ കുട്ടിയുടെ നടുവ് വളച്ചു നിര്‍ത്തി കൈയും കൈലും സഹിതം പ്ലാസ്റ്റിക് ചരടുകൊണ്ട് കൂട്ടിക്കെട്ടുകയായിരുന്നു.അഞ്ചു വയസു പ്രായം തോന്നിക്കുന്ന കുട്ടി തനിക്ക് ശ്വാസം മുട്ടുന്നെന്ന് വിളിച്ചുപറഞ്ഞെങ്കിലും അമ്മ മൈന്‍ഡ് ചെയ്തില്ല.ഒടുവില്‍ ഏതാനും മിനിറ്റുകള്‍ക്കു ശേഷം ശിക്ഷ മതിയായെന്ന് അമ്മയ്ക്കു തോന്നിയതോടെ കുട്ടിയെ കെട്ടഴിച്ചു വിടുകയായിരുന്നു. ആ വഴിയേ പോയവരെല്ലാം ഈ രംഗങ്ങള്‍ കണ്ട് അമ്പരക്കുകയും ചെയ്തു. ഈ വീഡിയോ പകര്‍ത്തിയയാള്‍ ഇത് തായ് അതോറിറ്റികള്‍ക്കു കൈമാറി.…
Read Moreആ ചിത്രങ്ങള്‍ തെറ്റാണ്! സ്മിത്ത് കോഹ്ലിയെ കളിയാക്കിയെന്ന പ്രചരണത്തെ പൊളിച്ചടുക്കി ക്രിക്കറ്റ് ഓസ്ട്രേലിയ, എല്ലാം വരുത്തിവച്ചത് ഹാന്‍ഡ്കോമ്പിന്റെ കൈ!
ഇന്ത്യ- ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ എന്നും വിവാദങ്ങളുടേതാകും. ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും കാര്യങ്ങള്‍ക്ക് മാറ്റമില്ല. റാഞ്ചി ടെസ്റ്റിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പരിക്കിനെ സ്റ്റീവ് സ്മിത്ത് കളിയാക്കിയെന്നായിരുന്നു വിവാദം. എന്നാല്‍, ഇതു തെറ്റാണെന്നു ചിത്രങ്ങള്‍ സഹിതം ക്രിക്കറ്റ് ഓസ്ട്രേലിയ തെളിയിച്ചിരിക്കുകയാണ്. കോഹ്ലി ആറു റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുക മാത്രമാണ് ചെയതതെന്നും കോലിയെ പരിഹസിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തു. തോളില്‍ കൈവെച്ച് നില്ക്കുന്ന സ്മിത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് പീറ്റര്‍ ഹാന്‍ഡ്കോമ്പിന്റെ കൈയായിരുന്നു. സ്മിത്ത് തോളില്‍ കൈപ്പിടിച്ച് നില്ക്കുന്നതു പോലെ ചിത്രം ക്രോപ്പ് ചെയ്തെടുത്താണ് ഓസീസ് ക്യാപ്റ്റന്‍ കോലിയെ കളിയാക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ഒരു വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഓസ്ട്രേലിയന്‍ താരങ്ങളിപ്പോള്‍.
Read Moreപ്രസവമുറിയില്‍ മൊബൈലുമായി പുരുഷ ഡോക്ടര്‍; തുണി വലിച്ചു മാറ്റി നഗ്നത പകര്‍ത്തിയെന്ന് യുവതി; ചോദ്യം ചെയ്ത ഭര്‍ത്താവിന് ശകാരം; സംഭവം മഞ്ചേരിയില്‍…
പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍ക്കു പോലും രക്ഷയില്ല. പ്രസവമുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ യുവതിയുടെ നഗ്നത പകര്‍ത്തിയതായി പരാതി. മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഗൈനക്കോളജിസ്റ്റ് അല്ലായിരുന്നിട്ടു കൂടി പ്രസവമുറിയില്‍ കടന്ന ഡോക്ടര്‍ തന്റെ മേലുണ്ടായിരുന്ന വസ്ത്രം വലിച്ചുമാറ്റി അനാവശ്യമായി പരിശോധിച്ചെന്ന് യുവതി പറയുന്നത്. ഇതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഡോക്ടര്‍ ശകാരിച്ചെന്നും മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. ആശുപത്രിയുടെ ഉടമയും ഡോക്ടറുമായ വ്യക്തിയ്ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് യുവതി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി കഴിഞ്ഞതിനാല്‍ വിശ്രമം വേണ്ടി വന്നു. അതിനാലാണ് പോലീസില്‍ പരാതി നല്കാന് വൈകിയതെന്ന് യുവതി വ്യക്തമാക്കുന്നു.ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ യുവതിയുടെ പ്രസവ ശേഷം ഒപിയിലേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് ഈ ഡോക്ടര്‍ പ്രസവ വാര്‍ഡില്‍ കടന്നത്. താല്‍ക്കാലിക വസ്ത്രം മാത്രം ധരിച്ചാണ് ഈ…
Read Moreപുറംമറച്ച വാഹനത്തില്‍ ഒരു നടിയും കുറെ ചെറുപ്പക്കാരും, ‘അങ്കമാലി ഡയറീസ്’ സിനിമക്കാരെ തടഞ്ഞതില്‍ സോഷ്യല്‍മീഡിയയില്‍ പോലീസിനെ തെറിവിളിക്കുന്നവര്‍ സത്യം അറിയുക
എന്തു പ്രശ്നം ഉണ്ടായാലും പോലീസിനെ തെറിവിളിക്കുന്നവര്‍ക്ക് ശനിയാഴ്ച്ചയും കിട്ടി ഒരു കാരണം. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസ് താരങ്ങളെ അപമാനിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ വാഹനത്തിന്റെ ചിത്രം കണ്ടവരും സംഭവത്തിനു ദൃക്സാക്ഷികളുമായിരുന്നവര് പറയുന്നത് മറിച്ചാണ്. സ്റ്റിക്കര്‍ വര്‍ക്കുകള്‍ നിറച്ച് നിയമവിരുദ്ധമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നാണ് സംഭവത്തിനു സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോനായിരുന്നു വാഹനപരിശോധന നടത്തിയത്. ബിജുമോന്റെ പ്രതികരണം ഇപ്രകാരം- മുഖ്യമന്ത്രിയുടെ ഡ്യൂട്ടിക്കായി പോകുകയായിരുന്നു. അപ്പോള്‍ ഉള്ളിലുള്ളവരെ പുറത്തുകാണാത്ത തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച ഒരു ഇന്നോവാ കാര്‍ പോകുന്നത് കണ്ടു. നല്ല ഭാരം കയറ്റിയ പോലെയായിരുന്നു വാഹനത്തിന്റെ പോക്ക്. മൂവാറ്റുപുഴ ഗ്രാന്‍ഡ് മാളിനടുത്തുവച്ച് വാഹനം തടഞ്ഞ് ഉള്ളിലുള്ളവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് െ്രെഡവറുടെ സീറ്റിന് പിന്നിലിരുന്ന പെണ്‍കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വിവരങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ അവരെ…
Read Moreപകര്‍പ്പാവകാശം ലംഘിച്ചു; വലിയ തുക അടയ്ക്കേണ്ടിവരും! ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
ചെന്നൈ: ഗായകരായ കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ സംഗീത സംവിധായകൻ ഇളയരാജ നിയമനടപടിക്ക്. താൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ അനുമതിയില്ലാതെ വിവിധ വേദികളിൽ ആലപിച്ചെന്നാരോപിച്ച് ഇളയരാജ ഇരുവർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചു. എസ്പി ബാലസുബ്രഹ്മണ്യമാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ്പിബി പറയുന്നു. മകന് ചരണ്‍ രൂപകല്‍പ്പന ചെയ്ത എസ്പിബി 50 യുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തികൊണ്ടിരിക്കുകയാണ് താനിപ്പോൾ. അതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിച്ചത്. എനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകള്‍ക്കുമെതിരെയാണ് നോട്ടീസ്. അതിനാല്‍ ഇനി ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസങ്ങളുണ്ടെന്ന് എസ്പിബി ഫേസ്ബുക്കിൽ പറഞ്ഞു.
Read Moreമനസുവച്ചു മസിലുറച്ചു! പോരായ്മകളെ അതിജീവിച്ച അബ്ദുള്‍ ബുഹാരിയെന്ന പുനലൂര്ക്കാരന്; നേടിയെടുത്തത് നിരവധി നേട്ടങ്ങള്‍
മസിൽ കരുത്തിന്റെ മാസ്മരികത കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിക്കാൻ തുടങ്ങിയ കാലത്താണ് അബ്ദുൾ ബുഹാരിയെന്ന 20 കാരൻ ഗ്രാമത്തിലെ മൾട്ടി ജിമ്മിന്റെ പരസ്യബോർഡുകളിലെ മസിൽമാൻമാരെ കണ്ണിമയ്ക്കാതെ നോക്കിനിൽക്കാൻ തുടങ്ങിയത്. അന്ന് അതൊരു വെറും കൗതുകം മാത്രമായിരുന്നു. പോകെ പോകെ ആ ബോർഡുകളിൽ അയാൾ തന്നെത്തന്നെ കാണാൻ തുടങ്ങി. പക്ഷേ പോളിയോ തളർത്തിയ സ്വന്തം കാലുകളിലേക്കു തിരിഞ്ഞു നോക്കുന്പോൾ ആ കൗതുകങ്ങൾ പെട്ടെന്ന് അസ്തമിച്ചുപോയി. പക്ഷേ കാലത്തിന്റെ കരുത്തുള്ള കൈകൾ, അയാളുടെ ആഗ്രഹങ്ങൾക്കു നേരേ പിന്നെയും പിന്നെയും നീണ്ടുവന്നു. 2009 ൽ ഭിന്നശേഷിക്കാരുടെ മിസ്റ്റർ യൂണിവേഴ്സ് പട്ടത്തിനു വേണ്ടി ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു മലയാളി മത്സരാർഥി എത്തി. മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയ ആ മലയാളി താരം വെങ്കലത്തിൽ മുത്തമിട്ടു. പോരായ്മകളെ അതിജീവിച്ച, പ്രയത്നത്തിൽ ഉറച്ചു വിശ്വസിച്ച ആ സുവർണ വിജയത്തിന്റെ മറ്റൊരു പേരായി അബ്ദുൾ ബുഹാരിയെന്ന പുനലൂർക്കാരൻ.…
Read More