സ്കൂൾദിനങ്ങളിൽത്തന്നെ തന്നെ അദിതി രവിക്കു വലിയ ഒരാഗ്രഹവും സ്വപ്നവുമൊക്കെയായിരുന്നു സിനിമ. ആദ്യം പരസ്യചിത്രങ്ങൾ ചെയ്തു. ആംഗ്രി ബേബീസിലെ ചെറിയ വേഷത്തിലൂടെ സിനിമയിലെത്തി. സണ്ണി വെയ്ൻ നായകനാകുന്ന മിഥുൻ മാനുവൽ തോമസിന്റെ അലമാരയിലൂടെ ഇപ്പോൾ നായികയുമായി അദിതി. മഹേഷ് ഗോപാലിന്റെ കഥയ്ക്കു ജോണ്‍ മന്ത്രിക്കൽ തിരക്കഥയൊരുക്കിയ അലമാര നർമത്തിലൂടെ പറയുന്ന ഒരു കുടുംബകഥയാണ്. ഫുൾ ഓണ്‍ സ്റ്റുഡിയോസ് നിർമിച്ച അലമാരയിൽ സ്വാതി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവതാരം അദിതി രവിയുടെ വിശേഷങ്ങളിലേക്ക്… അലമാരയിലേക്കുള്ള വഴി… നായികയായി എന്റെ ആദ്യ സിനിമയാണ് അലമാര. ഈ സിനിമയുടെ കാസ്റ്റിംഗ് കോൾ കണ്ട് അപേക്ഷിച്ചിരുന്നു. ഓഡിഷനിലൂടെയാണ് സെലക്ടായത്. അലമാരയിൽ എന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി. ബാങ്ക് ജീവനക്കാരിയാണു സ്വാതി. എന്റെ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ സാധാരണകുട്ടി. അലമാരയുടെ പ്രമേയം… കല്യാണവും അലമാരയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്.…
Read MoreDay: March 19, 2017
കാത്തിരിപ്പിനു വിരാമം; ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയിലൂടെ ഉടന്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങും
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും നീളമേറിയ തുരങ്കറോഡിലൂടെ ഉടന്‍ ഗതാഗതം ആരംഭിക്കും. ജമ്മു-ശ്രീനഗര്‍ ഹൈവേയിലാണ് ഈ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ടണല്പാതയുള്ളത്. 286 കിലോമീറ്റര്‍ നീളമുള്ള നാലുവരി പാതയുടെ ഭാഗമാണ് ഈ ഇരട്ട തുരങ്കപാത. 2011 മേയ്23നാണ് ലോവര്‍ ഹിമാലയന്‍ മേഖലയില്‍ നിന്ന് തുരങ്കത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. 3,720 കോടി രൂപയാണ് പദ്ധതിയ്ക്കു ചെലവായത്. സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടണല്‍ ” ഇന്റഗ്രേറ്റഡ് ടണല്‍ കണ്ട്രോള് സിസ്റ്റം” സാങ്കേതിക വിദ്യയുള്ള ഇന്ത്യയിലെ ആദ്യ തുരങ്കമാണ്. വായു സഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍, അഗ്നിശമനോപാദികള്, സിഗ്നലുകള്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എന്നിവയും തുരങ്കത്തിലുണ്ട്. തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ ജമ്മു-ശ്രീനഗര്‍ യാത്രാ സമയം രണ്ടര മണിക്കൂര്‍ കുറയും. ചെനാനിയില്‍ നിന്ന് നാഷ്റിയിലെത്താന് വെറും 10.9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും. നിലവില്‍ 41 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. മാര്‍ച്ച് ഒമ്പതിനും പതിനഞ്ചിനും…
Read Moreഹോട്ടലിനു തീപിടിക്കുന്പോൾ കവർച്ച; ധോണിയുടെ മൂന്നു മൊബൈൽ ഫോൺ മോഷണംപോയി
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തീപിടിത്തത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. ധോണിയുടെ മൂന്നു മൊബൈൽ ഫോണുകളാണ് മോഷണംപോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ധോണി ഉള്‍പ്പെട്ട ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഡല്‍ഹിയിലെ ദ്വാരക ഹോട്ടലില്‍ രാ വിലെ ആറോടെയായിരുന്നു സംഭവം. വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ധോണിയും സംഘവും. ബംഗാളുമായുള്ള മത്സരത്തിനായി പുറപ്പെടും മുമ്പ് ടീം അംഗങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. റസ്റ്റോറന്റിനുള്ളില്‍ പുക നിറഞ്ഞതോടെ ടീം അം ഗങ്ങള്‍ എല്ലാവരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ പോലീസും 30 യൂണിറ്റ് ഫയര്‍ ഫോഴ്സും ചേര്‍ന്നു 10 മണിയോടെ തീ അണച്ചു. ആര്‍ക്കും പരിക്കില്ലെന്നു ഹോട്ടല്‍ അധികൃ തര് അറിയിച്ചു. ഹോട്ടലിനോടു തൊട്ടടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍നിന്നു തീ പടര്‍ന്നതാണെന്നാണ് പോലീസ്…
Read Moreഅന്ന് മാതാപിതാക്കള്‍ തര്‍ക്കിച്ചു നില്‍ക്കേ നായക്കുട്ടിയുമായി പോയ അനിലയെ പിന്നീട് കാണുന്നത് കെട്ടിത്തൂങ്ങിയ നിലയില്‍, കുണ്ടറയിലെ പെണ്‍കുട്ടി മരിക്കുന്നതിനു തൊട്ടുമുമ്പ് നടന്ന സംഭവങ്ങള്‍ ഇതൊക്കെ
പ്രത്യേക ലേഖകന്‍ കുണ്ടറയില്‍ ജനുവരി പതിനഞ്ചിന് ആ വീട്ടില്‍ എന്താണ് സംഭവിച്ചത്. ഒരു നാടിനെ മുഴുവന്‍ ദു:ഖത്തിലാക്കിയ ഒരു പത്തുവയസുകാരി ആത്മഹത്യ ചെയ്തിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഉത്തരം ലഭിച്ചിട്ടില്ല. കെഎസ്ഇബിയില്‍ ലൈന്മാനായ ജോസിന്റെയും ഷീജയുടെയും മരണത്തെക്കുറിച്ച് സമഗ്രമായൊരു ചിത്രം ലഭിക്കാനാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ കുണ്ടറയിലെത്തിയത്. പത്രക്കാരുടെ പതിവുശൈലിയില്‍ തൊട്ടടുത്തു കണ്ട ചായക്കടയില്‍ കയറി വിവരം അന്വേഷിച്ചു. പത്രക്കാരനാണെന്നു മനസിലായതുകൊണ്ടാണോ എന്നറിയില്ല എല്ലാം വിശദമായി തന്നെ കടക്കാരന് പറഞ്ഞുതന്നു. കുണ്ടറയെന്ന സ്ഥലത്തെ പീഡനക്കാരുടെ നാടായി ലോകം വ്യാഖ്യാനിക്കുന്നതിലുള്ള വിഷമം അയാളുടെ വാക്കുകളിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത് ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടിയെപ്പറ്റിയായിരുന്നു. അവളുടെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചുയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെപ്പറ്റി കടക്കാരന് നല്കിയ ചെറുവിവരണം ഇങ്ങനെ- പെണ്‍കുട്ടിയുടെ അച്ഛന് ജോസും അമ്മയായ ഷീജയും തമ്മില്‍ എന്നും വഴക്കായിരുന്നു. ആ വീട് ഉണര്‍ന്നെണീല്‍ക്കുന്നതു തന്നെ വഴക്കു കൂടാനാണോയെന്ന് നാട്ടുകാര്‍ ചോദിച്ചിരുന്നു. പലപ്പോഴും…
Read Moreപാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്
ജ്യൂസ് കുടിക്കണമെങ്കിൽ ആരോഗ്യകരമായ ജ്യൂസ് തന്നെ കുടിക്കണം. രക്തത്തിലെ കൗണ്ട് വർധിപ്പിക്കുവാൻ സഹായിക്കുന്ന പാനീയമെന്ന് പേരു വീണതോടെ പാഷൻ ഫ്രൂട്ടിന്റെ ജ്യൂസിന് ഡിമാൻഡ് കൂടി. ക്ഷീണവും തളർച്ചയും മാറ്റാൻ പ്രത്യേക കഴിവുള്ള ഈ ജ്യൂസിന് ആവശ്യക്കാർ ഏറെ. റോഡരികിൽ പാഷൻഫ്രൂട്ട് കൃഷിയും തോട്ടത്തിനോടു ചേർന്ന് പാഷൻ ഫ്രൂട്ട് ജ്യൂസ് വില്പനയും ആരംഭിച്ചിരിക്കുകയാണ് മുണ്ടക്കയം പറത്താനത്തെ വള്ളിയിൽ വീട്ടിൽ ലീന ജോണി. പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ജോണി ജോസഫിനോടൊപ്പം ചങ്ങനാശേരിയിൽ കഴിയുന്ന കാലത്താണ് ലീന പാഷൻ ഫ്രൂട്ട് കൃഷി ആരംഭിക്കുന്നത്. ക്വാർട്ടേഴ്സിലെ പാഷൻ ഫ്രൂട്ട് കൃഷി വിജയിച്ചതോടെ കൃഷി പരിചരണത്തിന് ജോണിയും സമയം കണ്ടെത്തി. സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥയായ ലീന ജോലിക്കു പോകുന്നതിനു മുന്‍പും വന്നുകഴിഞ്ഞും പാഷൻ ഫ്രൂട്ടിനെ പരിചരിച്ചിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലംമാറ്റം കിട്ടി. വീട്ടുമുറ്റത്ത് സ്വന്തം ആവശ്യത്തിനായി ഒരു പാഷൻ ഫ്രൂട്ട് ചെടി. ബാങ്ക് ജോലി…
Read Moreഗോവയില്‍ കൊല്ലപ്പെട്ട ഡാനിയേല ഒരു വര്‍ഷമായി താമസം വികാസിനൊപ്പം; കൊലപ്പെടുന്നതിനു മുമ്പ് ഇരുവരും ബീച്ചുകളില്‍ ചുറ്റിക്കറങ്ങി…
ഹോളി ആഘോഷത്തിനിടെ ഗോവയില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് യുവതി ഡാനിയേല മക് ലോഗ്ലിന് ഒരു വര്‍ഷമായി കൊലയാളിയായ വികാസിനൊപ്പമായിരുന്നെന്ന് സൂചന. ഡാനിയേലയെ ബലാല്‍സംഗം ചെയ്തു കൊന്ന വി്കാസ് ഭഗത് തന്നെയാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. താനും ഡാനിയേലയുമായി ഒരു വര്‍ഷമായി പരിചയമുണ്ടെന്നും പലപ്പോഴും തങ്ങള്‍ ഒരുമിച്ചായിരുന്നെന്നും വികാസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പൂര്‍ണ നഗ്നയായ നിലയില്‍ ഡാനിയേലയുടെ മൃതദേഹം കുളത്തില്‍നിന്ന് കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കകം വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറിയപ്പെടുന്ന ക്രിമിനലായ വികാസ്, ഡാനിയേലയെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ലൈംഗികബന്ധത്തിന് സമ്മതിക്കാതിരുന്നതിലുള്ള വിദ്വേഷമാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ മൊഴി നല്കി. എന്നാല്‍ ഡാനിയേലയെ താന്‍ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം വികാസ് നിഷേധിച്ചു. ഡാനിയേലയുമായി ഒരു വര്‍ഷമായി അടുത്തബന്ധമുണ്ടായിരുന്ന തനിക്ക് ബലാല്‍സംഗം ചെയ്യേണ്ട ആവശ്യമില്ലയെന്ന് ഇയാള്‍ പറഞ്ഞതായി കേസന്വേഷിക്കുന്ന എസ്.ഐ ഫ്ളോറന്‍സ് കോസ്റ്റ പറയുന്നു.…
Read Moreപരിശീലനത്തിനായി ഗ്രൗണ്ടിലെത്തിയ ഫുട്ബോള്‍ താരത്തെ മുതല പിടിച്ചുകൊണ്ടുപോയി, തിരികെ കിട്ടിയത് അവശിഷ്ടങ്ങള്‍ മാത്രം, ഫുട്ബോള്‍ ലോകം ഞെട്ടലില്‍
പരിശീലനത്തിനിടയില്‍ മൊസാംബിക്കില്‍ ഫുട്ബോള്‍ താരത്തെ മുതല പിടിച്ചു കൊണ്ട് പോയി. മൊസാംബിക്കിലെ സാംബിക്കി നദിക്കരയിലെ ഒരു പരിശീലന ക്യാംപിലാണ് സംഭവം. പരിശീലനത്തില്‍ പങ്കെടുക്കവെ ക്ളബ് അത്ലറ്റിക്കോ മിനോ റിയോയുടെ താരമായ എസ്റ്റാവോ ആല്‍ബര്‍ട്ടോ ജിനോയെയാണ് മുതല കടിച്ചുകൊണ്ടുപോയത്. മറ്റു നാല് കളിക്കാര്‍ക്കൊപ്പം പുഴക്കരയില്‍ ഓടുകയായിരുന്നു ഈ 19കാരനെ പുഴയില്‍ നിന്ന് അതിവേഗം പാഞ്ഞു വന്ന മുതല കടിച്ചുകൊണ്ടു പോകുകയായിരുന്നു. അഞ്ചു മീറ്ററില്‍ അധികം നീളമുണ്ടായിരുന്ന മുതല അരയില്‍ കടിച്ചെടുത്തുകൊണ്ടു അതേ വേഗത്തില്‍ വെള്ളത്തിലേക്ക് കുതിച്ചു നീന്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിസഹായായ നിലവിളി കേട്ട് എത്തിയവര്‍ക്ക് ദീര്‍ഘനേരത്തെ അന്വേഷണത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ മാത്രമേ കണ്ടെത്തുവാന്‍ കഴിഞ്ഞുള്ളുവെന്ന് ക്ളബ് അത്ലറ്റിക്കോ മിനോ റിയോ ഡി ഡേറ്റയുടെ കോച്ചു എഡി കാര്‍വായോ വാര്‍ത്താ ലേഖകരെ അറിയിച്ചു. മുന്‍ പോര്‍ട്ടുഗീസ് കോളനിയായ ഈ ദക്ഷിണ ആഫ്രിക്കന്‍ രാഷ്ട്രം യൂസേബിയോ അടക്കം നിരവധി ഫുട്ബോള്‍ ഇതിഹാസങ്ങളെ…
Read Moreപൂജാമുറിയില്‍ പ്രാര്ഥിക്കുമ്പോഴും ഇത് വേണ്ടാ വേണ്ടായെന്ന് മനസു പറഞ്ഞു, ഞാനത് കേള്‍ക്കുക മാത്രമാണ് ചെയ്തത്, വിവാഹം വേണ്ടെന്നു തീരുമാനിച്ച നിമിഷത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി
മലയാളിയുടെ മനംകവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ച്ചയുടെ പരിമിതികള്‍ക്കിടയിലും ശുദ്ധസംഗീതത്തിനായി ജീവിക്കുന്ന അതുല്യപ്രതിഭ. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് അവരുടെ മകളോ സഹോദരിയോ ഒക്കെയാണ് ഈ ഗായിക. വിജയലക്ഷ്മി വിവാഹിതയാകുകയാണെന്ന വാര്‍ത്ത ഏവരും സന്തോഷത്തോടെയാണ് കേട്ടത്. എന്നാല്‍ നിശ്ചയത്തിനുശേഷം ആ വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മിയും വീട്ടുകാരും പിന്മാറുകയും ചെയ്തു. തൃശൂര്‍ സ്വദേശിയായ സന്തോഷുമായുള്ള വിവാഹം വേണ്ടെന്നുവച്ചതിനെക്കുറിച്ച് വിജയലക്ഷ്മി മനസുതുറക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗായിക വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹം വേണ്ടെന്നു വച്ചതിനു ശേഷം വലിയ ആശ്വാസം തോന്നുന്നു. മനസ് ഫ്രീ ആയ പോലെ. കല്യാണത്തിന്റെ ടെന്‍ഷനോ മറ്റു ചിന്തകളോ ഇല്ലാതെ പൂര്‍ണമായി അര്‍പ്പിച്ച് വീണ വായിക്കാനായി. ആ ചിന്തകളോടെയാണ് ഞാനിരുന്നതെങ്കില്‍ ഇത്രയും നന്നാകുമായിരുന്നോ എന്നു സംശയമുണ്ട്. സ്ത്രീയുടെ കലാജീവിതം പൂര്ണതയിലെത്താന് വിവാഹം തടസമാകുമെന്നാണിപ്പോള് തോന്നുന്നത്. മറിച്ച് സംഭവിക്കണമെങ്കില്‍ അത്രയും അര്‍പ്പണമനോഭാവമുള്ള പങ്കാളിയെ കിട്ടണം. നമ്മളെ അറിയുകയും മനസിലാക്കുകയും…
Read Moreപിഴത്തുക! കറൻസി റദ്ദാക്കൽ; സർക്കാർ നേടിയത് 6,000 കോടി; വലിയ തുകകൾ നിക്ഷേപിച്ചവരിൽനിന്നു മാത്രം ഈടാക്കിയ പിഴത്തുക
ന്യൂഡൽഹി: കറൻസി റദ്ദാക്കലിനെത്തുടർന്ന് പഴയ നോട്ടുകൾ ബാങ്കിലേക്ക് ഒഴുകിയപ്പോൾ പിഴയായി സമാഹരിച്ചത് 6000 കോടി രൂപ. കള്ളപ്പണം കണ്ടെത്തുന്നതിനായി രൂപികരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വൈസ് ചെയർമാൻ അർജിത് പസായത് അറിയിച്ചതാണ് ഇക്കാര്യം. കറൻസി റദ്ദാക്കിയതിനു പിന്നാലെ വലിയ തുകകൾ നിക്ഷേപിച്ചവരിൽനിന്നു മാത്രം ഈടാക്കിയ പിഴത്തുകയാണ് 6000 കോടി. 50 ലക്ഷം രൂപയ്ക്കു മുകളിൽനിക്ഷേപിച്ചവർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയെങ്കിലും 1,092 പേർ ഇതുവരെ മറുപടി നല്കാത്തവരായിട്ടുണ്ട്. വലിയ തുകകൾ നിക്ഷേപിച്ച എല്ലാ അക്കൗണ്ടുകളും എസ്ഐടി പരിശോധിച്ചുവരികയാണ്. ജൻ ധൻ അക്കൗണ്ടുകളിൽ വന്ന നിക്ഷേപങ്ങൾ പരിശോധിക്കാൻ സമയം വേണ്ടിവരുമെന്നും അർജിതിന്റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ 60 ശതമാനം പിഴയായി നല്കണമെന്നുള്ള തീരുമാനം ഇനി 75 ശതമാനമാക്കും.
Read Moreവിമാനത്താവള റണ്‍വേയിൽ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു
ഓക് ലൻഡ്: ന്യൂസിലൻഡിലെ ഒക് ലൻഡിൽ വിമാനത്താവളത്തിന്റെ റണ്‍വേയിൽ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പത്തുമാസം മാത്രം പ്രായമുള്ള ഗ്രിസ് എന്ന നായയെയാണ് വെടിവച്ചുകൊന്നത്. വിമാനത്താവളത്തിൽ ഡോഗ് യൂണിറ്റിന്റെ വാഗണിലായിരുന്നു ഗ്രിസിനെ പാർപ്പിച്ചിരുന്നത്. എന്നാൽ എങ്ങനെയോ കൂട്ടിൽനിന്നു രക്ഷപ്പെട്ട് സുരക്ഷാ മേഖലയിലേക്കു കടന്ന നായ റണ്‍വേയിയിലൂടെ തലങ്ങും വിലങ്ങും ഓടി. പിടിക്കാനെത്തിയവരെ ഗ്രിസ് അടുപ്പിച്ചതുമില്ല. യാത്രക്കാരുടെ മേഖലയിലേക്കു കടന്നാൽ കൂടുതൽ അപകടങ്ങൾക്കുള്ള സാധ്യതയുണ്ടായിരുന്നു. ഒടുവിൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടികൂടാൻ കഴിയാതിരുന്നതിനെ തുടർന്ന് നായയെ വെടിവയ്ക്കാൻ വിമാനത്താവള അധികൃതർ പോലീസിനോടു നിർദേശിക്കുകയായിരുന്നു. നായയെ പിടികൂടാൻ വൈകിയതിനെ തുടർന്ന് 16 വിമാന സർവീസുകൾ വൈകി. അതേസമയം നായയെ വെടിവച്ച നടപടിക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. എന്തുകൊണ്ട് ഗ്രിസിനെ മയക്കുവെടി വച്ചില്ല എന്നാണ് നായസ്നേഹികൾ ചോദിക്കുന്നത്.
Read More