ന്യൂഡൽഹി: പത്തു രൂപയുടെ കൂടുതൽ കാലം ഈടു നിൽക്കുന്ന പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്കിന് നിർദേശം നല്‍കിയെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ റാം ഇന്നലെ പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തെ അഞ്ചു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടൺ സത്ത് ഉൾപ്പെടുത്തി പുറത്തിറക്കുന്ന നോട്ടുകളേക്കാളും കൂടുതൽ കേടില്ലാതെ നിലനിൽക്കാൻ പ്ലാസ്റ്റിക് നോട്ടുകൾക്കു കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പ്ലാസ്റ്റിക് പോലെ കറൻസികൾക്ക് ഈടു നിൽക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
Read MoreDay: March 19, 2017
കുതിക്കാൻ തിയാഗോ എഎംടി
അജിത് ടോം ടാറ്റയ്ക്ക് സമീപകാലങ്ങളിൽ ഏറെ കുതിപ്പു നല്‍കിയത് പുതുതായി ഇറങ്ങിയ മോഡലുകളാണ്. സെസ്റ്റ് മുതൽ ഹെക്സ വരെ ഈ നിര നീളുന്നു. ഇതിൽ ഏറെ ജനപ്രീതി ആകർഷിച്ചത് ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ തിയാഗോ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച തിയാഗോ ഓട്ടോമാറ്റിക് മോഡൽ പുറത്തിറക്കി മുന്നോട്ട് കുതിക്കുകയാണ്. പുറംമോടി: ടാറ്റയുടെ സ്ഥിരം രൂപകല്പനയിൽനിന്നു വേറിട്ടു നിൽക്കുന്ന ഡിസൈനിംഗാണ് അടുത്തിടെ പുറത്തിറക്കിയ മോഡലുകളിലെല്ലാം പരീക്ഷിച്ചിരിക്കുന്നത്. അതിൽതന്നെ തിയാഗോ കൂടുതൽ മനോഹരമാണ്. ക്രോമിന്റെ സാന്നിധ്യം വളരെ കുറച്ചാണ് മുൻഭാഗത്തിന്റെ രൂപകല്പന. ബോഡികളറുകൾക്കൊപ്പം ബ്ലാക്ക് ഫിനിഷിംഗ് ഗ്രില്ലും എയർഡാമുകളും തിയാഗോയുടെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്. ഉള്ളിൽ ബ്ലാക്ക് ഷേഡ് നല്‍കിയിരിക്കുന്ന വലിയ ഹെഡ്ലൈറ്റുകളും ആകർഷകമാണ്. ഫോർഡ് ഫിഗോയുമായി നേരിയ സാമ്യം തോന്നിക്കുന്ന രീതിയിലാണ് വശങ്ങളുടെ ഡിസൈൻ. ഡോറുകളിലെ ലൈനുകളും വീൽ ആർച്ചും ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകൾക്കുമൊപ്പം ഡുവൽ ടോണ്‍…
Read More500 സിസി ബൈക്ക് ഇറക്കുമെന്ന് ബജാജ്
പൂന: ബജാജ് അടുത്തിടെ പുറത്തിറക്കിയ സൂപ്പർ ബൈക്ക് ഡൊമിനർ 400ന്റെ വിജയത്തിനു പിന്നാലെ കൂടുതൽ കരുത്തുള്ള മോഡൽ വിപണിയിലെത്തിക്കാൻ കമ്പനി തയാറെടുക്കുന്നു. രണ്ടു ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള 500 സിസി ബൈക്ക് ഇറക്കാനാണ് കമ്പനിയുടെ തീരുമാനം. റോയൽ എന്‍ഫീൽഡിന്റെ മുന്നേറ്റത്തിനു തടയിടാനുള്ള നീക്കമാണ് ബജാജ് നടത്തുന്നത്. ഡൊമിനർ പുറത്തിറങ്ങിയതു മുതൽ റോയൽ എൻഫീൽഡിന്റെ മാർക്കറ്റ് ഷെയർ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഇപ്പോൾ 373.3സിസിയിൽ പുറത്തിറങ്ങുന്ന ഡൊമിനർ 400 കരുത്തു കൂട്ടി പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. 500 സിസി സെഗ്മെന്റിലേക്ക് പുതിയ നിർമാതാക്കളും ഇറങ്ങുന്നുണ്ട്. ബിഎംഡബ്ല്യു-ടിവിഎസ് സഖ്യത്തിൽ പുറത്തിറങ്ങാൻ പോകുന്ന ജി310ആർ ഈ വിഭാഗത്തിലുള്ളതാണ്. ഏകദേശം രണ്ടു ലക്ഷം രൂപയാണ് ജി310ആറിനു പ്രതീക്ഷിക്കുന്ന വില.
Read More339 രൂപയ്ക്ക് 56 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
ന്യൂഡൽഹി: ടെലികോം മേഖലയിൽ നിരക്കിളവ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎലും പുതിയ ഡാറ്റാ ഓഫർ പ്രഖ്യാപിച്ചു. 339 രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി 3ജി ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. 28 ദിവസം കാലാവധിയുള്ള ഈ ഓഫറിൽ മൊത്തം 56 ജിബി ഡാറ്റാ ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ബിഎസ്എൻഎൽ മൊബൈലുകളിലേക്ക് പരിധിയില്ലാതെ സൗജന്യമായി വിളിക്കാൻ കഴിയും. മറ്റു നെറ്റ്വർക്കിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ വിളിയും തുടർന്നുള്ള ഓരോ മിനിറ്റിനും 25 പൈസ വീതവുമായിരിക്കും ചാർജ് ഈടാക്കുക.
Read Moreഹൃദയാഘാതം! കമല്‍ഹാസന്റെ സഹോദരന് ചന്ദ്രഹാസന്‍ അന്തരിച്ചു
ചെന്നൈ: നിർമാതാവും കമൽഹാസന്റെ സഹോദരനുമായ ചന്ദ്രഹാസൻ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനുഹാസന്റെ ലണ്ടനിലെ വസതിയിലായിരുന്നു മരണം സംഭവിച്ചത്.
Read Moreഅവരും ഉന്നതരോ? യത്തീംഖാനയിലെ അന്തേവാസികളായ ഏഴ് ബാലികമാരെ പീഡിപ്പിച്ച പ്രതികളെ തുറന്നുകാട്ടുന്നതില്‍ പോലീസിനു വിമുഖത
കൽപ്പറ്റ: വയനാട്ടിലെ പ്രശസ്ത യത്തീംഖാനയിലെ അന്തേവാസികളായ ഏഴ് ബാലികമാരെ പീഡിപ്പിച്ച കേസിലെ പ്രതികളെ തുറന്നുകാട്ടുന്നതിൽ ജില്ലാ പോലീസിനു വിമുഖത. കേസിൽ റിമാൻഡിലുള്ള മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ആറ് പ്രതികളെ സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്താൻ മടിക്കുകയാണ് പോലീസ്. പോസ്കോ കോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടന്നതിനുശേഷമേ പ്രതികളെക്കുറിച്ചുള്ള വിവരം മാധ്യമങ്ങൾക്ക് നൽകൂ എന്ന നിലപാടിലാണ് സേനാ മേധാവികൾ. പരേഡിനു മുൻപ് പ്രതികളുടെ പേരുവിവരം പരസ്യമാകുന്നത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നാണ് അവരുടെ പക്ഷം. അതേസമയം, തിരിച്ചറിയൽ പരേഡ് എന്നു നടത്തുമെന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. പരേഡ് തിങ്കളാഴ്ച നടന്നേക്കാമെന്നാണ് ജില്ലാ പോലീസിലെ ഉന്നതരിൽ ഒരാൾ പറഞ്ഞത്. കൽപ്പറ്റ സിഐയുടെ നേതൃത്വത്തിലാണ് പീഡനക്കേസ് അന്വേഷണം. തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇദ്ദേഹം ദിവസങ്ങൾക്കു മുന്‍പ് സമർപ്പിച്ചതാണ്. എങ്കിലും ഇരകളെയും പ്രതികളെയും പരേഡിന് എവിടെ, എപ്പോൾ ഹാജരാക്കണമെന്നതു സംബന്ധിച്ച് കോടതി നിർദേശം പോലീസിനു ലഭിച്ചിട്ടില്ല.…
Read Moreയോഗി ആദിത്യനാഥ്! വിവാദം കൂടെപ്പിറപ്പ്; വര്‍ഗീയവിഷം ചീറ്റുന്നതില്‍ എപ്പോഴും മുന്‍പന്തിയില്‍; ചില വിവാദ പ്രസ്താവനകള്‍…
ന്യൂഡൽഹി: വർഗീയവിഷം ചീറ്റുന്നതിൽ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്ന യോഗി ആദിത്യനാഥിൽ നിന്ന് വിവാദം ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല.സംസാരവും പ്രവൃത്തിയും എപ്പോഴും പുതിയ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവയിൽ ചിലത് ചുവടെ * വിശുദ്ധ മദർ തെരേസ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത് മതപരിവർത്തനത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന ആരോപണം ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചു. * 2005ൽ ക്രൈസ്തവരെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനുള്ള ശുദ്ധീകരണ പരിപാടിക്കു നേതൃത്വം നൽകി. * ബാബറി മസ്ജിദ് തകർക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു പണിയാനും തങ്ങൾക്കു കഴിയും * മുസ്ലിംകളെ വിലക്കിയ അമേരിക്കൻ നടപടി ഇന്ത്യയും കൈക്കൊള്ളണം. * ഏഴു വിദേശ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംകൾക്കു വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ചു. * ദാദ്രിയിലെ ബീഫ് വിഷയത്തിൽ ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്ലാക്കിന്റെ കുടുംബത്തിനെതിരേ ഗോവധത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു. * ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഭീകരവാദിയാണെന്നും ഷാരൂഖും…
Read Moreഐശ്വര്യ റായ്യുടെ പിതാവ് നിര്യാതനായി
മംഗളൂരു: പ്രശസ്ത ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ്(78) നിര്യാതനായി. മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ രാത്രി മുംബൈ സാന്താക്രൂസിലെ പാവൻഹാംസ് ശ്മശാനത്തിൽ നടത്തി. മംഗളൂരുവിനടുത്ത കൗഡൂർ സ്വദേശിയായ കൃഷ്ണരാജ് ഏതാനും ദിവസമായി മുംബൈയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വൃന്ദ. ഐശ്വര്യയെക്കൂടാതെ ആദിത്യ എന്ന മകനുമുണ്ട്. ആശുപത്രിയിലായിരിക്കെ കൃഷ്ണരാജിനെ ഐശ്വര്യ, ഭർത്താവ് അഭിഷേക് ബച്ചൻ, മകൾ ആരാധ്യ, അഭിഷേകിന്റെ മാതാപിതാക്കളായ അമിതാബ് ബച്ചൻ, ജയാ ബച്ചൻ എന്നിവർ സന്ദർശിച്ചിരുന്നു.
Read More