തിരുവനന്തപുരം: പൃഥിരാജിനെ നായകനാക്കി കര്ണന് ചെയ്യുന്നു എന്ന് ആര്.എസ് വിമല്‍ പ്രഖ്യാപിച്ചത് മലയാള സിനിമാ ആരാധകരെയാകെ ത്രസിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.300 കോടി ബജറ്റില്‍ അമേരിക്കന്‍ വ്യവസായി വേണു കുന്നപ്പള്ളി ചിത്രം നിര്‍മിക്കുമെന്നായിരുന്നു വിമല്‍ പ്രഖ്യാപിച്ചത്. ”ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കര്ണ്ണന് എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്” ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതാണിത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ പടത്തിനെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല. തന്റെ സ്വപ്ന സിനിമയെന്ന് വിമല്‍ വിശേഷിപ്പിച്ച ചിത്രം ആദ്യം 50 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ചിത്രം പ്ര്ഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ലൊക്കേഷന്‍ തേടി ആര്‍എസ് വിമല്‍ നടത്തിയ ഉത്തരേന്ത്യന്‍ യാത്രകളും ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ്…
Read MoreDay: September 27, 2017
പെരുന്നാളിനോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് മോചനം അനുവദിച്ച തടവുകാരെ പിണറായി വിജയന് ഇടപെട്ട് ഒന്നുകൂടി മോചിപ്പിച്ചു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിങ്ങനെ…
ഷാര്‍ജയിലെ ജയിലില്‍ മൂന്നുവര്‍ഷം ശിക്ഷപൂര്‍ത്തിയാക്കിയ 188 ഇന്ത്യക്കാരെ വിട്ടയയ്ക്കാന് ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത് മലയാള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ അല്ലാത്ത കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുക,കേരളം സന്ദര്‍ശിക്കുന്ന ഡോ. ശൈഖ് സുല്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്ഥനയെത്തുടര്ന്നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത് എന്നായിരുന്നു വന്ന വാര്‍ത്തകള്‍. ഇവരെ നാട്ടിലേക്ക് അയയ്ക്കില്ലെന്നും ഷാര്‍ജയില്‍ തന്നെ ജോലി നല്‍കുമെന്നും സുല്‍ത്താന്‍ അറിയിച്ചിരുന്നു. മൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതെങ്കിലും എല്ലാ ഇന്ത്യാക്കാരെയും മോചിപ്പിക്കാന്‍ ഷെയ്ഖ് സുല്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാവിലെ ക്ലിഫ്ഹൗസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി ആവശ്യം മുന്നോട്ടുവച്ചത്. എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച വാര്‍ത്തകളില്‍ ചെറിയൊരു തിരുത്തുണ്ടെന്ന മറുവാദമാണ് ഇപ്പോള്‍…
Read Moreഞാനൊരു നിരീശ്വരവാദിയാണ് എന്റെ മകളാണ് എന്റെ സ്വത്തും സമ്പത്തും; മതം മാറ്റം എന്നെ സംബന്ധിച്ച് വലിയ പ്രശ്നമല്ല പക്ഷെ ഇതില്‍ പല നിഗൂഢതകളുണ്ട്; ഹാദിയയുടെ അച്ഛന് അശോകന് മനസു തുറക്കുന്നു
കൊച്ചി : ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കോടതി പറയുന്നത് എന്താണെങ്കിലും അത് അനുസരിക്കാന്‍ തയ്യാറാണെന്നും അഖില എന്ന ഹാദിയയുടെ പിതാവ് അശോകന്. അച്ഛന് എന്ന കടമ നിര്‍വഹിക്കേണ്ടതുണ്ട്. എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് വായിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം എന്റെ മകളെ കൂടി അത് വായിച്ചു കേള്‍പ്പിക്കണം. ഇസ്ലാമിലേയ്ക്ക് മതം മാറുന്നതിലൂടെ അപകടം പിടിച്ച വഴിയാണ് താന്‍ തെരഞ്ഞെടുത്തതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് വായിക്കുന്നതിലൂടെ മകള്‍ക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും പിതാവ് പറയുന്നു. ‘ഞാനൊരു നിരീശ്വരവാദിയാണ്. എന്റെ മകളാണ് എന്റെ ജീവിതവും സമ്പത്തും. ‘അച്ഛനെന്ന നിലയിലുള്ള കടമ തനിക്ക് നിറവേറ്റേണ്ടതുണ്ടെന്നും ‘ഇന്ത്യന്‍ എക്സ്പ്രസിന്’ നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അഖില എന്റെ മകളാണ്. അവള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണം എന്ന ആഗ്രഹമായിരന്നു ഒരു കുഞ്ഞ് മാത്രം മതിയെന്ന്…
Read Moreഇപ്പം നടക്കുന്നത് ഗൂഡാലോചന മാത്രം..! ഹക്കീം വധക്കേസിലെ ഗൂഢാലോചനയിൽ സിബിഐ നടത്തുന്നതും ഗൂഢാലോചനയെന്ന് സമരസമിതി
പയ്യന്നൂര്‍: ഹക്കീം വധക്കേസ് സിബിഐ അന്വേഷണത്തില്‍ സംയുക്ത സമരസമിതിക്ക് അതൃപ്തി. ഇന്നലെ സംയുക്ത സമര സമിതി ചെയര്മാന് സി.കൃഷ്ണന് എംഎല്‍എയും കണ്‍വീനര്‍ ടി.പുരുഷോത്തമനും വിളിച്ചുചേര്‍ത്ത യോഗത്തിലാണു സിബിഐക്കെതിരേ വിമർശനമുയർന്നത്. രണ്ടുവര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും തലതിരിഞ്ഞ രീതിയിലുള്ള അന്വേഷണമാണു നടക്കുന്നതെന്നും ചര്‍ച്ചയിലുയര്‍ന്നു. പ്രധാന കുറ്റവാളികളെ പിടികൂടിയ ശേഷം അവരെ ചോദ്യം ചെയ്താണു ഗൂഢാലോചനക്കാരുണ്ടെങ്കില് അവരെ പിടികൂടുന്ന പതിവുള്ളത്. ഹക്കീം വധാന്വേഷണത്തില്‍ നേരെ തിരിച്ചാണു നടന്നത്. ആദ്യം നാലുപേരെ അറസ്റ്റ് ചെയ്ത് ശേഷം അഞ്ചുമാസം പിന്നിട്ടിട്ടും കേസന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപൊകാതെ വഴിമുട്ടി നില്‍ക്കുകയാണെന്നും അഭിപ്രായമുയര്‍ന്നു. നാലുപേരെ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്തതു സിബിഐ നടത്തിയ മറ്റൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും വീണ്ടും സമര രംഗത്തിറങ്ങണമെന്നും വാദമുയര്‍ന്നു. നിയമനടപടികളുമായി മുന്നോട്ടുപോകുന്ന സമരസമിതി നേതൃത്വത്തിനു പിന്തുണ പ്രഖ്യാപിച്ച യോഗത്തില്‍ സമരകാര്യങ്ങള്‍ അടുത്തഘട്ടത്തില്‍ ആലോചിക്കാമെന്നും തീരുമാനമായി. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.പുരുഷോത്തമന്, ജി.ഡി.നായര്‍, കെ.ദേവി,…
Read Moreഇരുപത് വര്‍ഷം മുമ്പുള്ള ഗോതമ്പിന് ഇപ്പോഴുള്ള ഗോതമ്പുമായി യാതൊരു ബന്ധവുമില്ല! ചപ്പാത്തി ആളെക്കൊല്ലിയെന്ന് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റിന്റെ പഠന റിപ്പോര്‍ട്ട്
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ വളരെയധികം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ചപ്പാത്തി. എന്നാല്‍ അടുത്തകാലത്തായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ മാത്രമായി ചില ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യരംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. 15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തില്‍ ഇവര്‍ എത്തിയിരിക്കുന്നത്. അമേരിക്കന്‍ കാര്‍ഡിയോളോജിസ്റ് വില്യം ഡേവിസ് ആണ് ഇത് സംബന്ധിച്ച പ്രധാന പഠനം നടത്തിയത്. പഠന വിവരങ്ങള്‍ അദ്ദേഹം Wheat Belly എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ഇന്നത്തെ പല ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണം ഗോതമ്പുമാവിലെ ചില ഘടകങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായും അദ്ദേഹം കണ്ടെത്തിയിരുന്നു. ഷുഗര്‍ മാത്രമല്ല കുറഞ്ഞത്, ആസ്മ, മൈഗ്രൈന്‍, അസിഡിറ്റി, ആര്‍ത്രൈറ്റിസ് തുടങ്ങി…
Read Moreറിമിയുടെ രഹസ്യമൊഴി എടുക്കുന്നത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായ വൈരാഗ്യം ഉറപ്പിക്കാന്‍; ക്വട്ടേഷനു കാരണം വിവാഹമോചനത്തിലെ ശത്രുത; റിമി വാ തുറന്നാല്‍ ദിലീപിന്റെ കാര്യം ഗുദാഹവാ…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി ദിലീപിന്റെ കേസില്‍ നിര്‍ണായകമാവും. ഗൂഢാലോചനാ വാദം തെളിയിക്കാനാണ് ഈ മൊഴിയെടുപ്പ്. കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഈ വിവരങ്ങള്‍ റിമിയിലൂടെ തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്കിടെയാണ് കാവ്യയും ദിലീപുമായുള്ള ബന്ധം ചര്‍ച്ചയാവുന്നത്. ഇവരുടെ ഇടപെടല്‍ നേരിട്ടു കണ്ടത് മഞ്ജുവിനെ അറിയിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി റിമിയോടു പറഞ്ഞിരുന്നു. എന്നാല്‍ റിമി ഇക്കാര്യം അറിയിച്ചതാവട്ടെ ദിലീപിനെയും. താന്‍ നേരിട്ടു കാണാത്തത് പറയാനാകില്ലെന്നായിരുന്നു അന്ന് റിമി നടിയോടു പറഞ്ഞത്. ഇതേകാര്യം പോലീസിനോടും പറഞ്ഞിരുന്നു. റിമി വിചാരണയില്‍ മൊഴി മാറ്റി പറയാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുക്കുന്നത്. റിമി ടോമി ഉള്‍പ്പെട നാലു പേരുടെ രഹസ്യ മൊഴി…
Read Moreവിധിയെഴുതാൻ 1.70 ലക്ഷം വോട്ടർമാരുമായി വേങ്ങര; 14 പ്രശ്നബാധിത ബൂത്തുകൾ; 5 മാതൃകാ ബൂത്തുകൾ; അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകളുൾപ്പെടെ 144 ബൂത്തുകളിൽ വോട്ട് നടക്കും
മലപ്പുറം: വേങ്ങര മണ്ഡലത്തിൽ സെപ്തംബർ 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,70,009 വോട്ടർമാർ. ഇതിൽ 87,750 പുരുഷവോട്ടർമാരും 82,259 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഇതിൽ മൂന്നു സർവീസ് വോട്ടുകളും ഉൾപ്പെടും. ഇതിനു പുറമെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന 178 പ്രവാസി വോട്ടുകളും വേങ്ങരയിലുണ്ട്. ഇതിൽ 169 പുരുഷന്മാരും ഒന്‍പതു വനിതകളുമാണ്. 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ കണക്കനുസരിച്ചു മണ്ഡലത്തിൽ 1,68,475 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 86,934 പുരുഷന്മാരും 81,541 സ്ത്രീകളുമായിരുന്നു. 148 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ഉണ്ടാവുക. ഇതിൽ 28 കേന്ദ്രങ്ങളിൽ രണ്ടു പോളിംഗ് സ്റ്റേഷനുകളും മൂന്നു കേന്ദ്രങ്ങളിൽ 12 പോളിംഗ് സ്റ്റേഷനുകളും നാല് കേന്ദ്രങ്ങളിൽ രണ്ടു പോളിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കും. ഇതിൽ 99 ബുത്തുകൾക്കും റാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. മണ്ഡലത്തിൽ 14 രാഷ്ട്രീയ പ്രശ്ന ബാധിത ബൂത്തുകളുള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനായി 236…
Read Moreവീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്കുമായി ഇന്ത്യന്‍ സൈന്യം, കൊന്നൊടുക്കിയത് നിരവധി നാഗ തീവ്രവാദികളെ, അപ്രതീക്ഷിത തിരിച്ചടിയില്‍ തീവ്രവാദികള്‍ പകച്ചു, സൈന്യത്തിന്റെ തിരിച്ചടി ഇങ്ങനെ
മ്യാന്മര് അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്കു നേരെ ഇന്ത്യയുടെ മിന്നലാക്രമണം. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഏഴുപതോളം വരുന്ന സൈനികരാണ് അതിര്‍ത്തിയിലെ ഭീകര ക്യാന്പുകളില്‍ ആക്രമണം നടത്തിയത്. സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ചൈന, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മര് അതിര്‍ത്തികളെല്ലാം തീവ്രവാദ സംഘടനകളുടെ ഒളിത്താവളങ്ങളാണ്. എന്എസ്സിഎന്(കെ) തീവ്രവാദികള്‍ക്കെതിരെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെ ഭീകര താവളങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് തീവ്രവാദത്തിന് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു. മ്യാന്മര് അതിര്‍ത്തിയിലെ വിഘടനവാദികള്‍ക്കെതിരെ രണ്ടു വര്‍ഷം മുന്‍പും സേന ആക്രമണം നടത്തിയിരുന്നു. 20 സൈനികരെ ഭീകരര്‍ വകവരുത്തിയതിന്റെ മറുപടിയായിരുന്നു അന്നത്തെ ആക്രമണം. മ്യാന്മര് അതിര്‍ത്തിയില്‍ കുറച്ചുകാലമായി കലാപകാരികള്‍ സൈന്യത്തിന് നേരെ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ടായിരുന്നു. അതേസമയം, ആവശ്യമെങ്കില്‍ ഇനിയും…
Read Moreഞെട്ടിയെഴുന്നേറ്റ് നോക്കുമ്പോള്‍ ഒരു സ്ത്രീ സാരിയൊക്കെ അഴിച്ചുപിടിച്ച് നില്ക്കുന്നു! കണ്ണുതിരുമ്മി എഴുന്നേറ്റപ്പോള്‍ അവര്‍ ദേഷ്യപ്പെടാനും തുടങ്ങി; അഭിനയ ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവച്ച് മണിയന്‍പിള്ള രാജു
മണിയന്‍പിള്ള രാജു എന്ന നടനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ബോബി എന്ന ചിത്രത്തിലൂടെ നായകനായി അദ്ദേഹത്തിന്റെ മകന് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണെന്ന് വേണം കരുതാന്‍. അര നൂറ്റാണ്ടോളമെത്തുന്ന തന്റെ അഭിനയ ജീവിതത്തില്‍ സംഭവിച്ച രസകരമായ കാര്യങ്ങളെക്കുറിച്ച് പല അവസരങ്ങളിലും അദ്ദേഹം വാചാലനായിട്ടുണ്ട്. സിനിമയില്‍ തിരക്കേറിയ കാലത്ത് സിനിമയോടനുബന്ധിച്ചു തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച രസകരമായ മറ്റൊരു സംഭവത്തെ വിവരിക്കുകയാണ് മണിയന്‍പിള്ള രാജു ഇപ്പോള്‍. രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ… ചെന്നൈയില്‍ പാംഗ്രോവ് ഹോട്ടലില്‍ അഞ്ഞൂറ്റിനാലാം നമ്പരിലായിരുന്നു ഞാന്‍ സ്ഥിരമായി താമസിച്ചിരുന്നത്. ചെന്നൈയില്‍ താമസമാക്കും മുന്‍പു പ്രിയന് വരുമ്പോള്‍ എന്റെ കൂടെ ആ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞു വന്നതും ഞാന്‍ ഉറങ്ങാന്‍ കിടന്നു. പ്രിയന് മുറിയില്‍ എത്തിയിരുന്നില്ല. പ്രിയന് വരുമ്പോള്‍ തട്ടിവിളിച്ച് ഉറക്കം പോകണ്ട എന്നു കരുതി…
Read Moreമയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡിജെ പാർട്ടികൾ വയനാട്ടിലും! പാർട്ടികളിൽ എത്തുന്നവരിലധികവും രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരുടെയും മക്കൾ; ഹോംസ്റ്റേകളിലെ ഡിജെപാർട്ടികളിൽ നടക്കുന്ന കൂത്തുകൾ ഇങ്ങനെയൊക്കെ..
വെള്ളമുണ്ട: മെട്രോ നഗരങ്ങളിൽ മാത്രം നടത്തിവന്നിരുന്ന ഡിസ്കോ ജോക്കി പാർട്ടികളും മയക്കുമരുന്നുപയോഗവും വയനാട് ജില്ലയിലെ റിസോർട്ടുകളും ടൂറിസംകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറ പ്രദേശത്തെ ഒരു ഹോം സ്റ്റേയിൽ വെച്ചു നടത്തിയ ഡിജെ പാർട്ടിയിൽ വ്യാപകമായ മയക്കുമരുന്നുപയോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ തലനാരിഴക്കാണ് സംഘാംഗങ്ങൾ രക്ഷപ്പെട്ടത്. വയനാട് ജില്ലയിലെയും തൊട്ടടുത്ത ജില്ലയിലെയും പല രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരുടെയും മക്കളായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. മയക്കുമരുന്നുപയോഗിച്ചുള്ള ഡിജെ പാർട്ടിയാണ് നടത്തുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് പരിശോധിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നേരത്തെ പാർട്ടി നടത്താൻ സംഘം തീരുമാനിച്ച റിസോർട്ടിൽ നിന്നും അവസാന സമയത്ത് മറ്റൊരു ഹോംസ്റ്റേയിലേക്ക് സംഘം പരിപാടി മാറ്റിയ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചില്ല. ഏറെ നേരത്തെ ഓട്ടത്തിനൊടുവിൽ ഡിജെ പാർട്ടി സംഘത്തെ കണ്ടെത്തി പരിശോധന നടത്തിയെങ്കിലും…
Read More