പെരുവണ്ണാമൂഴി: കഴിഞ്ഞ ദിവസം മുതുകാട്ടിൽ കാട്ടുപന്നിയിറച്ചിയുമായ പിടിയിലായ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചന. ഇറച്ചി തിന്നവർ ഇരുപതോളം പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പലർക്കും രണ്ടു മുതൽ പത്ത് കിലോ വരെ കിട്ടിയിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നു ലഭിക്കുന്ന രഹസ്യവിവരം. പിടിയിലകപ്പെട്ടവരിൽ രണ്ടു ആദിവാസികളുമുണ്ട്. ഇവർ ഇറച്ചി ലഭിച്ച ഗണത്തിൽപെട്ട് കേസിൽ കുടുങ്ങുകയായിരുന്നു. വേട്ടയ്ക്കു ആദിവാസികൾ ഉൾപ്പടെയുള്ളവരെ ഉപയോഗിക്കുന്ന ശൃംഗല തന്നെയാണു ഇതിന്റെ പ്രധാന ഗുണഭോക്താക്കളും. ഇറച്ചിയുടെ പങ്ക് ലഭിക്കാത്ത രണ്ടു പേർ ഒറ്റിയതോടെയാണു ആദിവാസികളടക്കം കുടുങ്ങിയത്. പന്നിയിറച്ചി തിന്നവർ പുറത്തു സുഖമായി വാഴുമ്പോൾ ആദിവാസികൾ ജയിലിൽ കഴിയുകയാണ്. വനം ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിച്ചതായി ജയിലിൽ സന്ദർശിച്ച കർഷക നേതാക്കളോട് ഇവർ വെളിപ്പെടുത്തി.
Read MoreDay: September 27, 2017
കാണേണ്ട കാഴ്ച..! പിഡബ്ല്യുഡി കയ്യൊഴിഞ്ഞു: കുഴി നികത്താന്‍ പോലീസ് രംഗത്തിറങ്ങി; വാഹനം കുഴിയിൽ വീണാലുണ്ടാകുന്ന അപകടം മനസിലാക്കിയാണ് ഇത്തരമൊരു നല്ലകാര്യത്തിനിറങ്ങിയതെന്ന് സിഐ സുനിൽകുമാർ
കുറ്റ്യാടി: പുതിയ ബസ് സ്റ്റാൻഡിന്റെ മുന്നില്‍ മാസങ്ങളായി രൂപപ്പെട്ട വന്‍ കുഴി അടയ്ക്കാന്‍ പിഡബ്ല്യുഡി അധികൃതര്‍ തയ്യാറാകാതെ വന്നതോടെ കുറ്റ്യാടി പോലീസിന്റെ നേതൃത്വത്തില്‍ ക്വാറിവേസ്റ്റിട്ട് കുഴി നികത്തി. സ്റ്റാൻഡില്‍ നിന്ന് ബസുകള്‍ കയറുകയും ഇറങ്ങുകും ചെയ്യുന്ന ഭാഗത്താണ് മാസങ്ങള്‍ക്ക് മുമ്പ് വന്‍കുഴി രൂപപ്പെട്ടത് . ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്ക് പററുന്നതും ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതും പതിവായിരുന്നു. ജീവനക്കാരും നാട്ടുകാരും പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കുഴിയടക്കാന്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് ഉദ്ധ്യോഗസ്ഥര്‍ ക്വാറിവേസ്റ്റേ് ഉപയോഗിച്ച് കുഴിയടച്ചത്.
Read Moreവീട്ടുകാരുടെ പഠന സമ്മർദം..! പ്ലസ് വണ്‍ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നിൽ വീട്ടുകാരുടെ പഠന സമ്മർദമെന്ന് പോലീസ്
വടക്കഞ്ചേരി: പ്ലസ് വണ്‍ വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . അഞ്ചുമൂർത്തി മംഗലം തെക്കെ ഗ്രാമത്തിൽ ശാസ്താ നിവാസിൽ ശ്രീനിവാസന്റെ മകൻ വിവേക് കൃഷ്ണ ( നവനീത് -17 ) നെയാണ് തിങ്കളാഴ്ച രാത്രി വീട്ടിലെ ബെഡ് റൂമിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ വീട്ടുകാരും സമീപവാസികളും ചേർന്ന് വിവേകിനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പംനത്തിൽ ശ്രദ്ധിക്കണമെന്ന് വീട്ടുകാർ പറയാറുണ്ടായിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ആയക്കാട് സിഎ എച്ച്.എസ്.എസിലെ ഒന്നാം വർഷ പ്ലസ് വണ്വിദ്യാർത്ഥിയാണ് വിവേക് കൃഷ്ണ.അമ്മ ഷീബ.സഹോദരൻ വിഭാത്. വടക്കഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Read Moreയുവതിയ്ക്കു നഗ്നസെല്‍ഫി അയച്ചു നല്കിയ യുവാവ് ഇപ്പോള്‍ നാട്ടില്‍ പ്രശസ്തന്‍; എരുമേലിക്കാരനായ യുവാവിന്റെ ജീവിതം മാറ്റിമറിച്ച സെല്‍ഫി കഥയിങ്ങനെ…
എരുമേലി: ഫേസ്ബുക്ക് മെസഞ്ചറിലൂടെ വനിതാ സുഹൃത്തിനു നഗ്ന സെല്‍ഫി ചിത്രങ്ങള്‍ കൈമാറിയ യുവാവ് ഇപ്പോള്‍ നാട്ടില്‍ പ്രശസ്തനാണ്. ഒരൊറ്റ സെല്‍ഫി മതി ജീവിതം മാറാന്‍ എന്നാണ് യുവാവ് ഇപ്പോള്‍ പറയുന്നത്. യുവാവിന്റെ നഗ്നസെല്‍ഫി കണ്ട യുവതി ഇത് നാട്ടുകാര്‍ക്കാകെ അയച്ചു കൊടുത്തതോടെ യുവാവിന്റെ എല്ലാം നാട്ടുകാര്‍ കണ്ടു. ഇതോടെ ഇയാള്‍ നാട്ടിലാകെ പ്രശസ്തനാകുകയും ചെയ്തു. എരുമേലിക്കടുത്തുള്ള ഗ്രാമത്തിലെ യുവാവാണ് കഥാനായകന്. യുവതിയ്ക്കയച്ച ചിത്രങ്ങള്‍ നാട്ടിലാകെ പ്രചരിച്ചതോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലാകുന്നത്. ആദ്യമൊക്കെ മാന്യമായിരുന്ന ഇയാളുടെ പെരുമാറ്റം കുറച്ചു കഴിഞ്ഞപ്പോള്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിലേക്കെത്തി. പിന്നെ സ്വന്തം നഗ്നസെല്‍ഫിയും. യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചിത്രങ്ങള്‍ അയച്ചു കൊടുത്തതെന്നും നാട്ടില്‍ സംസാരമുണ്ട്. ആകര്‍ഷകമായ പേരാണ് യുവതി തന്റെ പേജിനു നല്‍കിയിരിക്കുന്നത്. സുന്ദരിയായ ഒരു യുവതിയുടെ ചിത്രമാണ് പ്രൊഫൈല്‍ ഫോട്ടോയായി നല്‍കിയിരുന്നത്. എന്നാല്‍…
Read Moreവൈറ്റിലയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒപ്പമുള്ളത് ആറുസ്ത്രീകള്‍, ആഡംബരജീവിതം നയിക്കുന്ന ഇവര്‍ നിരവധി കേസുകളില്‍ പ്രതികള്‍, ഫ്ളാറ്റില്‍ വന്നുപോകുന്നത് അപരിചിതര്‍, യൂബര്‍ ഡ്രൈവറെ ആക്രമിച്ച യുവതികള്‍ കുരുക്കിലേക്ക്
പ്രത്യേക ലേഖകന്‍ കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസ് കൂടുതല്‍ ട്വിസ്റ്റിലേക്ക്. ആദ്യ ദിവസം മുതല്‍ വന്‍ജനശ്രദ്ധ നേടിയ സംഭവത്തിലെ പ്രതിസ്ഥാനത്തുള്ള മൂന്നു പെണ്‍കുട്ടികളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി, ക്ലാര ഷിബിന്‍കുമാര്‍, പത്തനംതിട്ട ആയപുരയില്‍ ഷീജ.എം എന്നിവരാണ് യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ഷെഫീഖിനെതിരേ കഴിഞ്ഞദിവസം കേസെടുത്തതോടെ ഡിജിപി ലോക്നാഥ് ബെഹ്റ സംഭവത്തില്‍ ഇടപെടുകയും മരട് പോലീസിന്റെ നടപടികള്‍ അന്വേഷിക്കാനും സമാന്തര അന്വേഷണം നടത്താനും ഉത്തരവിടുകയും ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഈ യുവതികളുടെ പശ്ചാത്തലത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. ഈ യുവതികളെ കുറിച്ച രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വൈറ്റിലെ അത്യാവശ്യം മികച്ച ഒരു അപ്പാര്‍ട്ട്മെന്റിലാണ് മൂന്നുപേരും താമസം. ഒപ്പം മറ്റ് ആറു സ്ത്രീകളുമുണ്ട്. താമസക്കാരല്ല ഈ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ്…
Read Moreഓസ്ട്രേലിയയിലെ ടൈഗര്‍ സ്നേക്കുകളില് പകുതിയിലധികവും വൈകല്യവും അന്ധതയും ബാധിച്ചത്! ദക്ഷിണ ഓസ്ട്രേലിയയിലെ തുരുത്തുകളില്‍ ഗവേഷണം നടത്തിയ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയതിത്
ദക്ഷിണ ഓസ്ട്രേലിയയിലെ തുരുത്തുകളില്‍ കാണപ്പെടുന്ന പാമ്പുകളാണ് ടൈഗര്‍ സ്നേക്കുകള്‍. വീര്യമേറിയ വിഷമുള്ള ഇവറ്റകള് നല്ല ഇറച്ചിക്കൊതിയന്മാരുമാണ്. എന്നാല്‍ തുരുത്തുകളില്‍ കണ്ടെത്തിയ ഭൂരിഭാഗം പാമ്പുകളുടെയും ശരീരത്തില്‍ പരിക്കുള്ളതായും പത്തിലൊരു പാമ്പിനെ അന്ധതയുള്ളതായും, തലയ്ക്ക് ഏറെ പരിക്കേറ്റിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. ജന്തു ശാസ്ത്രജ്ഞനായ സര് ഡേവിഡ് അറ്റണ്‍ബോറോ ആണ് ഒടുവില്‍ ഇതിന്റെ കാരണം കണ്ടെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ ഏറെ കാണപ്പെടുന്ന സില്‍വര്‍ ഗള്‍സ് എന്ന കടല്‍ക്കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഈ തുരുത്തുകള്‍. മുട്ടവിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളാണ് ഇറച്ചിക്കൊതിയന്മാരായ ടൈഗര്‍ സ്നേക്കുകളുടെ ഇഷ്ടഭക്ഷണം. എന്നാല്‍ കടല്‍കൊക്കുകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന പാമ്പുകളെ വെറുതെ വിടാറില്ല. ഇവയുടെ മൂര്‍ച്ചയേറിയ നീളന്‍ ചുണ്ട് പാമ്പുകളുടെ തലതകര്‍ക്കാന്‍ പോന്നവയാണ്. കടല്‍ക്കൊക്കുകളുടെ കൊത്തേറ്റാണ് ടൈഗര്‍ സ്നേക്കുകളുടെ കണ്ണുകള്‍ തകര്‍ന്നതെന്നും തലയ്ക്ക് സാരമായ പരിക്കേറ്റിരിക്കുന്നതെന്നും അറ്റണ്‍ബോറോ തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നു. പാമ്പുകളുടെ തല ലക്ഷ്യമാക്കിത്തന്നെ കൃത്യമാക്കി കൊത്താന്‍ കടല്‍കൊക്കുകള്‍ക്ക് കഴിയുമെന്നും…
Read Moreമൈക്കിള്‍ ജാക്സന്റെ പാട്ടുകള്‍ക്ക് പണം നല്കാമെങ്കില് പിന്നെ എന്തുകൊണ്ട് എന്റെ പാട്ടുകള്‍ക്ക് പണം നല്‍കുന്നില്ല; തന്റെ പാട്ടുകള്‍ സ്മ്യൂളില് നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ
ചെന്നൈ: തന്റെ ഗാനങ്ങള്‍ ഗായകര്‍ സ്റ്റേജ്ഷോയില്‍ പാടുന്നതിനു മുമ്പ് തന്റെ അനുവാദം വാങ്ങണമെന്ന് പറഞ്ഞ സംഗീതസാമ്രാട്ട് ഇളയരാജയുടെ വാദം വലിയ വിവാദമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദവുമായി ഇളയരാജ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില് നിന്നു നീക്കണമെന്ന് ഇളയരാജയുടെ ആവശ്യപ്പെട്ടിരിക്കുകയാണ്. അനുവാദം കൂടാതെയാണു സ്മ്യൂളില് തന്റെ ഗാനങ്ങളുടെ കരോക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പകര്‍പ്പവകാശ ലംഘനമാണിതെന്നും അദ്ദേഹം അയച്ച ഇ-മെയിലില്‍ പറയുന്നു. യുഎസ് കമ്പനിയാണു സ്മ്യൂള്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതു സൗജന്യമല്ലെന്നും പാടുന്നവരില്‍ നിന്നു പണം ഈടാക്കാറുണ്ടെന്നും ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സല്‍ട്ടന്റ് ഇ. പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. ”മൈക്കിള്‍ ജാക്സന്റെ പാട്ടുകള്‍ക്ക് അവര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇളയരാജയ്ക്കു നല്‍കുന്നില്ല. കമ്പനിക്ക് അയച്ച ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും”- പ്രദീപ്കുമാര്‍ പറഞ്ഞു. താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഗാനമേളകളില്‍ പാടാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന്…
Read Moreആ സ്ത്രീകള്‍ എന്തിനാണ് പ്രകോപിതരായതെന്നറിയില്ല! എന്തുതന്നെയായാലും ഇതല്ല പ്രതിരോധം, ഇതല്ല തന്റേടം; താനും അവനോടൊപ്പമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും
സമൂഹത്തിലെ പ്രധാന പ്രശ്നങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് വനിതകളുടെ പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാഗ്യലക്ഷ്മി എടുത്ത ചില നിലപാടുകള്‍ സമൂഹം ശരിവച്ചിരുന്നതാണ്. എന്നാലിപ്പോഴിതാ നേരെ തലതിരിഞ്ഞ ഒരു കേസ് എത്തിയിരിക്കുന്നു. കൊച്ചിയില്‍ തന്നെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ഒരു ഡ്രൈവറെ മര്‍ദ്ദിച്ച സംഭവമാണത്. സംഭവം ഏറെ വിവാദമായതോടെ കടുത്ത ഫെമിനിസ്റ്റ് എന്നറിയപ്പെടുന്ന അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് പോലും ഡ്രൈവര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. പ്രസ്തുത വിഷയത്തില്‍ ഭാഗ്യലക്ഷ്മിയ്ക്കുള്ള അഭിപ്രായവും വിഭിന്നമല്ല. ഇവിടെ ഡ്രൈവറുടെ ഭാഗത്ത് തന്നെയാണ് ശരിയെന്നും അദ്ദേഹത്തിന് നീതി ലഭിക്കണമെന്നുമാണ് ഭാഗ്യലക്ഷ്മിയും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… ആ മനുഷ്യന് എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ നാല് സ്ത്രീകള്‍ ഇത്രയ്ക്ക് പ്രകോപിതരായത് എന്നറിയില്ല. എന്തുതന്നെയായാലും…
Read Moreമാനേജരുടെ പിടിവാശിയിൽ പട്ടിണിയിലായി ഒരു കുടുബം; വിധവയായ പട്ടികജാതി യുവതിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ ബിവറേജസ് കോർപറേഷൻ അധികൃർ
ചാലക്കുടി: ബിവറേജസ് കോർപറേഷന്റെ ചാലക്കുടി വെയർഹൗസ് ഗോഡൗണിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വിധവയായ പട്ടികജാതി യുവതിയെ പ്രസവാവധിക്കുശേഷം ജോലിക്കു കയറാൻ അനുവദിക്കുന്നില്ലെന്നു പരാതി. മദ്യക്കുപ്പിയിൽ സ്റ്റിക്കർ ഒട്ടിക്കുന്ന പ്രവൃത്തി ചെയ്തുവന്നിരുന്ന ലിജ സുനിലിനാണു കോർപറേഷൻ അധികൃതരുടെ പിടിവാശിമൂലം ബുദ്ധിമുട്ടുന്നത്. ചാലക്കുടി വെയർ ഹൗസ് ഡിപ്പോയിൽ ബിവറേജസ് കോർപറേഷന്റെ ഗോഡൗണ്‍ ആരംഭിച്ച 2008 മുതൽ ലിജ സുനിൽ ഇവിടെ ജോലി ചെയ്തിരുന്നു. ചാലക്കുടി വനിത വെൽഫെയർ സൊസൈറ്റി എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്ത് 2008 മുതൽ സ്ത്രീ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ജോലികൾ ചെയ്തുവരുന്നത്. 2015ൽ പ്രസവ ആവശ്യത്തിന് ലീവ് എടുത്ത ലിജക്കു പ്രസവശേഷം ഗുരുതര അസുഖം ഉണ്ടാവുകയും സൊസൈറ്റി ലീവ് നീട്ടി നൽകുകയും ചെയ്തു. ഇതിനിടെ 2017ൽ മറ്റൊര തൊഴിലാളി പ്രസവ ആവശ്യത്തിനു ലീവ് എടുക്കുകയും 2017 ജൂലൈ മാസം മുതൽ തിരിച്ചു ജോലിക്കുകയറുകയും ചെയ്തിരുന്നു.…
Read Moreനടിയെ ആക്രമിച്ച കേസിൽ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പോലീസ്; ജാമ്യഹർജി വിധി പറയാൻ മാറ്റി
കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ചു. റിമി ടോമിയെക്കൂടാതെ മറ്റ് നാലുപേരുടെ മൊഴികൂടി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തേ, കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാൻ പോലീസ് തന്നെ ഫോണിൽ വിളിച്ചിരുന്നതായി റിമി പറഞ്ഞിരുന്നു. ദിലീപ്, കാവ്യ എന്നിവരുമായി തനിക്ക് സൗഹൃദമുള്ളതുകൊണ്ടും അടുത്തിടെ നടന്ന അമേരിക്കൻ സ്റ്റേജ് ഷോയെക്കുറിച്ചും ഒക്കെ പോലീസ് ചോദിച്ചതായാണ് അവർ വ്യക്തമാക്കിയിരുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പോലീസ്; ജാമ്യഹർജി വിധി പറയാൻ മാറ്റി കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ദിലീപിന്റെ അഞ്ചാം ജാമ്യഹർജി കോടതി പരിഗണിക്കുന്പോഴാണ് നടനെതിരേയുള്ള തെളിവുകൾ പ്രോസിക്യൂഷൻ നിരത്തിയത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും ജാമ്യം നൽകരുതെന്നും മുൻപത്തെ സ്ഥിതി മാറിയിട്ടില്ലെന്നും…
Read More