തൃശൂർ: നഗരസഭകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജനസംഖ്യാനുപാതികമായി മൃതദേഹ സംസ്കാരത്തിനുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അനാഥരുടെയും ഭൂരഹിതരുടെയും പരിമിത ഭൂമിയുള്ളവരുടെയും സംസ്കാരം മനുഷ്യോചിതമായി നിറവേറ്റാൻ മലയാളികൾക്കു കഴിയണമെന്നും കമ്മീഷൻ അംഗം കെ.മോഹൻകുമാർ. സംസ്ഥാന വ്യാപകമായി ഉയർന്നുവരുന്ന ഇത്തരം സാഹചര്യം അതിവേഗം പരിഹരിക്കപ്പെടേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പുകൾ ഇതിനായി പ്രത്യേക നടപടികൾ കൈക്കൊള്ളണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.അടുക്കളപൊളിച്ചും ചുമരിടിച്ചും കിണറിനു സമീപവും മൃതശരീരം അടക്കം ചെയ്യേണ്ടിവരുന്നതു നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. പൊതുശ്മശാനങ്ങളുടെ അഭാവം സാംസ്കാരത്തകർച്ചയുടെയും ഭരണാധികാരികളുടെ ദൂരക്കാഴ്ചയില്ലായ്മയുടെയും കെടുകാര്യസ്ഥതതയുടെയും ഉദാഹരണമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഭൂരഹിതരും ലക്ഷം വീട് കോളനികളിലെ താമസക്കാരും മരിച്ചാൽ അനാഥശവങ്ങളായി ആറടി മണ്ണിനുവേണ്ടി കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാക്കണം. മരിച്ചവർക്കും മനുഷ്യാവകാശമുണ്ടെന്ന കാര്യം മറക്കരുത്. പരിമിത സൗകര്യങ്ങളുമായി ജീവിച്ചുപോകാൻ വിധിക്കപ്പെട്ട അതിദുർബല ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ പ്രശ്നമോ പൊതുജനാരോഗ്യ പ്രശ്നമോ കണക്കിലെടുക്കപ്പെടാത്തത് ദുഃഖകരമാണെന്നും…
Read MoreDay: September 27, 2017
പാരന്പര്യ ഭക്ഷണം ഉപേക്ഷിച്ച മലയാളി! സാക്ഷരതയിൽ ഒന്നാമൻ പക്ഷേ..
രോഗം വരാതെ നോക്കുക, പരമമായി രോഗങ്ങളെ പ്രതിരോധിക്കാൻ ഉദ്യമിക്കുക, ഹൃദ്രോഗത്തിന്റെ കാര്യത്തിലും അതു സാധ്യമാണ്. ഹൃദയധമനീ രോഗങ്ങൾ, അർബുദം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ കുതിച്ചുയരുകയാണ്. ഇതുമൂലം മരിക്കുന്നവരിൽ പകുതിപ്പേരും ഹൃദയധമനീ രോഗങ്ങൾകൊണ്ടുതന്നെയാണെന്നു വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. 2025 ആകുന്പോഴേക്കും മരണസംഖ്യ 25 ശതമാനമെങ്കിലും കുറയ്ക്കണമെന്നാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും സംയുക്തമായി ആഹ്വാനം ചെയ്യുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇത്തവണത്തെ ഹൃദയദിനാചരണം. ലോക ഹൃദയദിനം ആരംഭിച്ചിട്ട് ഒന്നരദശകം പിന്നിട്ടു. 2000ൽ തുടങ്ങിയ വേൾഡ് ഹാർട്ട് ഡേ ഓരോ വർഷവും വിവിധ വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഹൃദയാരോഗ്യം സുരക്ഷിതമാക്കാനും അതുവഴി ഹൃദ്രോഗത്തെ തടയാനും നിങ്ങൾ അനുവർത്തിക്കുന്ന പ്രതിരോധ നടപടികൾ മറ്റുള്ളവർക്കും പ്രയോജനകരമാംവിധം പങ്കുവയ്ക്കണമെന്ന് ഈ വർഷത്തെ ഹൃദയദിനം ആഹ്വാനം ചെയ്യുന്നു. ഹൃദയരക്ഷയും കരുത്തും കരുതലും പങ്കുവയ്ക്കുക. ഒരു മഹാമാരി പോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ എല്ലാവരുടെയും പൂർണസഹകരണത്തോടെ…
Read Moreപ്രമുഖ വലിയ കടയ്ക്ക്..! അനധികൃത മായി കൊണ്ടുവന്ന 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ജില്ലയിലെ പ്രമുഖ ജൂവലറികൾക്കു നൽകാൻ കൊണ്ടുവന്നതാണെന്ന് അറസ്റ്റിലായ തിരുമലൈ
പാറശാല: തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന എൺപതു ലക്ഷത്തിന്റെ സ്വർണം പാറശാല റെയിൽവേ പോലീസ് പിടികൂടി.ഇന്നലെ ഉച്ചക്ക് ശേഷം നാഗർകോവിലിൽ നിന്നും വന്ന കോട്ടയം പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു കടലൂർ , തിരുവപ്പിലിയൂർ തിരുമലൈയെ (40 ) പോലീസ് കസ്റ്റഡിയിൽ എടുത്തു.തിരുവനന്തപുരത്തെ പ്രമുഖ ജൂവലറികൾക്കു നൽകുവാനാണ് സ്വർണം കൊണ്ട് വന്നതെന്ന് ഇയാൽ പോലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത സ്വർണവും ആളിനെയും സെയിൽസ് ടാക്സ് അധികൃതർക്ക് കൈമാറി.രണ്ടു ദിവസം മുൻപും ഇതേ ട്രെയിനിൽ നിന്നും നാല് കോടിയുടെ സ്വർണം പിടികൂടിയിരുന്നു. റെയിൽവേ പോലീസ് സിഐ കരുണാകരൻ,എസ്ഐ അനിൽകുമാർ , എഎസ്ഐ ഷിബു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
Read Moreഅഞ്ചുവർഷം വരെ ഉപയോഗിക്കാം..! ഇക്കുമതി ചെയ്ത യൂസ്ഡ് കോപ്പിയർ മെഷീനുകൾ ഇ-വേസ്റ്റ് അല്ലെന്ന് ഇറക്കുമതി കമ്പനികൾ; ദുഷ്പ്രചരണങ്ങൾക്ക്പിന്നിൽ ചില കുത്തക കമ്പനികൾ
കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ഡിസംബറിൽ ഇറക്കിയ എണ്ണായിരത്തിലധികം യൂസ്ഡ് മൾട്ടിഫംഗ്ഷൻ കോപ്പിയർ മെഷീനുകൾ ഇ വേസ്റ്റ് അല്ലെന്ന് ഇറക്കുമതിക്കന്പനികൾ. ഉപയോഗിക്കാൻ കഴിയുന്ന അഞ്ചു വർഷം വരെ ആയുസുള്ള ഉപകരണങ്ങളാണ് ഇവിടെ എത്തിച്ചത്. എന്നാൽ ഇവ ഇലക്ട്രോണിക് മാലിന്യങ്ങളാണെന്ന രീതിയിലാണു വാർത്തകൾ വരുന്നതെന്നും കോൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന കന്പനിയുടെ ഉടമകൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ 125 കണ്ടെയ്നറുകളിലായി എണ്ണായിരത്തിലധികം കോപ്പിയർമെഷീനുകളാണു കൊച്ചിയിൽ ഇറക്കിയത്. കസ്റ്റംസ് പിടിച്ചെടുത്ത ഇവ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഇതോടെ ഒന്‍പതു മാസത്തിലേറെയായി ഉപകരണങ്ങൾ വിൽപന നടത്താനോ തിരികെ കൊണ്ടുപോകാനോ കഴിയാതെ കൊച്ചി തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. കോൽക്കത്തയിലെ ആറു കന്പനികൾ ചേർന്നാണ് ഉപകരണങ്ങൽ കൊച്ചിയിൽ ഇറക്കിയത്. ഇന്ത്യയിൽ മറ്റൊരു തുറമുഖത്തും ഇതിന്റെ ഇറക്കുമതിക്കു തടസമില്ലാത്തപ്പോഴാണു കൊച്ചിയിൽ ഇ മാലിന്യമാണെന്ന് പറഞ്ഞ് ഇവയുടെ വിതരണം തടഞ്ഞുവച്ചിരിക്കുന്നതെന്നു കന്പനി ഉടമകൾ പറയുന്നു. ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന…
Read Moreകട്ടക്കലിപ്പ്..! നെല്ലു സംസ്കരണത്തിൽനിന്നു പിന്മാറി നിൽക്കുന്ന സ്വകാര്യ മില്ലുടമകളെ നിയമവ്യവസ്ഥകൊണ്ടു നേരിടുമെന്ന് മന്ത്രിവി.എസ് സുനിൽകുമാർ
പാലക്കാട്: കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരും അതതു പഞ്ചായത്തുകളിലെ കൃഷിക്കാരുമായി സഹകരിച്ചു നെല്ലുസംഭരണത്തിനായി പ്രദേശികസംവിധാനം സജ്ജമാക്കണമെന്നു കർഷകവികസന-കർഷകക്ഷേമ മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകി. ആവശ്യമായ കാർഷിക ഉപകരണങ്ങളും ഗുണനിലവാരം ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങളും കണ്ടെത്തണം. മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റ് സമ്മേളനഹാളിൽ നെല്ലുസംഭരണം സംബന്ധിച്ചു ചേർന്ന തൃശൂർ-പാലക്കാട് ജില്ലകളിലെ കൃഷിവകുപ്പ് , സപ്ലൈകോ ഉദ്യോഗസ്ഥരുടേയും പാടശേഖരസമിതി പ്രതിനിധികളുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നെല്ല് കേടുകൂടാതെ സൂക്ഷിക്കുന്നതിനു സർക്കാർ- സ്വകാര്യ ഗോഡൗണുകളും കൃഷി വകുപ്പിനു കീഴിലുളളതുമായ സൗകര്യങ്ങളും പ്രാദേശികതലത്തിൽ കണ്ടെത്തി അവയുടെ പട്ടിക തയാറാക്കി കൃഷി ഓഫീസർമാർ ഉടൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കു കൈമാറാൻ മന്ത്രി നിർദേശിച്ചു. പ്രാദേശിക സംഭരണത്തിനായി ചാക്കുകൾ, തൂക്കം നോക്കാനുള്ള സജ്ജീകരണം എന്നിവ സപ്ലൈകോ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കൃഷിവകുപ്പ് ഉദ്യോഗസഥർ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഏത് അടിയന്തര സാഹചര്യത്തിലും നെല്ലുസംഭരണം…
Read Moreകാർഷിക പീഡന സര്‍വകലാശാല വിശേഷങ്ങൾ..! ഗവേഷണ മേധാവിക്ക് പിന്നാലെ തൊഴിലാളിയും പീഡനക്കേസിൽ; അടുത്ത കാലത്തായി പീഡനക്കേസിൽ കുടുങ്ങിയത് അധ്യാപകർ ഉൾപ്പെടെ പത്തോളം പേർ
തൃശൂർ: ബസിൽ പെണ്‍കുട്ടിക്കെതിരെ ലൈംഗികാക്രമണം നടത്തിയ കാർഷിക സർവകലാശാലയുടെ കീഴിലുള്ള ചാലക്കുടി അഗ്രോണമിക് റിസർവ് സ്റ്റേഷനിലെ മേധാവി പ്രഫ. ശ്രീനിവാസന്റെ (59) ജാമ്യാപേക്ഷ പോക്സോ സ്പെഷൽ സെഷൻസ് കോടതി തള്ളി. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം നേരത്തെ ചാലക്കുടി പോലീസ് ശ്രീനിവാസനെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. ഐപിസി 354ഉം പോക്സോ നിയമ പ്രകാരമുള്ള ഗുരുതരമായ കുറ്റങ്ങളുമാണു ശ്രീനിവാസ ന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. ശ്രീനിവാസൻ 1982ൽ വെള്ളായണി കാർഷക കോളജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടെ സ്വീപ്പറെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും 2010ൽ മണ്ണുത്തി കാർഷിക കോളജിൽ ജോലി ചെയ്യവെ അവിടുത്തെ ജീവനക്കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ കേസുകളിൽ വകുപ്പുതല നടപടികൾ നേരിടുകയും ആറുമാസത്തേക്കു സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെടുകയും പിന്നീട് കാസർഗോട്ടേയ്ക്കു സ്ഥലംമാറ്റം ചെയ്യപ്പെടുകയും ചെയ്ത വ്യക്തികൂടിയാണു പ്രഫ. ശ്രീനിവാസൻ. പ്രതിക്കു ജാമ്യം അനുവദിച്ചാൽ സമൂഹത്തിനു തെറ്റായ സന്ദേശം…
Read Moreമലയാളി പ്രേക്ഷകനെ പറ്റിക്കാന്‍ ആര്‍ക്കുമാവില്ല! നല്ലതിനെ തെരഞ്ഞെടുക്കാന്‍ തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നാണ് അവര്‍ പറയാതെ പറയുന്നത്; സൗബിന്റെ ‘പറവ’യെക്കുറിച്ച് നടന് ഹരീഷ് പേരടി
കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി ആ വിശാലമായ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനുശേഷം സംവിധായകന്റെ റോളിലേയ്ക്ക് കടന്നിരിക്കുകയാണ് സൗബിന് ഷാഹിര്‍. സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത പറവ വിജയത്തില്‍ നിന്ന് വിജയത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് സുഹൃത്തുക്കളും പരിചയക്കാരും. നടന് ഹരീഷ് പേരടിയാണ് സൗബിനെ അഭിന്ദിച്ചുകൊണ്ട് ഏറ്റവും പുതുതായി രംഗത്തെത്തിയിരിക്കുന്നത്. സൗബിന് എന്ന സംവിധായകന്റെ ആത്മാര്‍ത്ഥതയും നിഷക്കളങ്കതയുമാണ് ആ സിനിമയെ നാളെ ലോകോത്തരമാക്കാന്‍ പോകുന്നത്. എന്നാല്‍ സിനിമയെക്കാള്‍ എനിക്ക് ബഹുമാനം തോന്നിയത് അത് കാണാന്‍ വന്ന മലയാളി പ്രേക്ഷകരോടാണ്. നല്ലതിനെ തെരഞ്ഞെടുക്കാന്‍ ഞങ്ങളെ ആരും പഠിപ്പിക്കണ്ടാ എന്ന് പറയാതെ പറയുന്ന ഈ ചങ്കൂറ്റത്തെ ഒരു കലാകാരന് എന്ന നിലയില്‍ ഞാന്‍ നമസ്ക്കരിക്കുന്നു എന്നാണ് ഹരീഷിന്റെ പരാമര്‍ശം. ഫേസ്ബുക്കിലൂടൊണ് ഹരീഷിന്റെ അഭിനന്ദനം. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… ഇന്നലെ കുടുംബസമേതം പറവ കണ്ടു…ഒരുപാട്…
Read Moreസിനിമയിലെ പുരുഷ മേധാവിത്വം അവസാനിപ്പിക്കാന്‍ തുടങ്ങിയ വനിതാ സംഘടനയില്‍ കടുത്ത ഭിന്നത, മഞ്ജുവാര്യര്‍ സംഘടന വിടുന്നു, ലേഡി സൂപ്പര്‍സ്റ്റാറിനെതിരേ വിമര്‍ശനവുമായി റിമയും കൂട്ടരും
സ്വന്തം ലേഖകന്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താരസംഘടനയായ അമ്മ ഒന്നും മിണ്ടിയില്ലെന്ന് ആരോപിച്ച് നടിമാരുടെ നേതൃത്വത്തില്‍ തുടങ്ങിയ കൂട്ടായ്മയാണ് വിമന്‍ കളക്ടീവ് ഇന്‍ സിനിമ. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന 18ഓളം വരുന്ന വനിതകളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കിയിരുന്നതാകട്ടെ മഞ്ജുവാര്യരും. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന് തുടങ്ങിയവരായിരുന്നു കൂട്ടായ്മയിലെ പ്രമുഖര്‍. എന്നാല്‍ തുടങ്ങി രണ്ടുമാസം പിന്നിടുംമുമ്പേ ഡബ്യുസിസിയില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത്രയുംനാള്‍ മുന്നില്‍നിന്ന് നയിച്ച മഞ്ജുവാര്യരുടെ അപ്രതീക്ഷിത പിന്മാറ്റമാണ് സംഘടനയെ ദുര്‍ബലപ്പെടുത്തിയത്. ദിലീപ് വിഷയത്തില്‍ കടുത്ത നിലപാടുകളെടുത്ത മഞ്ജു പക്ഷേ രാമലീലയെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. ഇതു മറ്റു അംഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. രാമലീലയെ പിന്തുണയ്ക്കുന്നതുവഴി തെറ്റായ സന്ദേശമാകും കൂട്ടായ്മ നല്‍കുകയെന്ന വാദമാണ് മറ്റു അംഗങ്ങള്‍ മുന്നോട്ടുവച്ചത്. രാമലീല റിലീസ് ചെയ്യുന്നദിവസം കൊച്ചിയില്‍ വലിയതോതിലുള്ള പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ വുമണ്‍ ഇന്‍ കളക്ടീവ് തീരുമാനമെടുത്തിരുന്നു. മഞ്ജു മലക്കം മറിഞ്ഞതോടെ ഈ…
Read Moreഅതിരമ്പുഴയിൽ ഇളംകാറ്റിലാടി ചോളവും..! വടക്കേ ഇന്ത്യക്കാരുടെ മാത്രമായിരുന്ന ചോളത്തെ കോട്ടയത്ത് നൂറുമേനി വിളയിച്ച് സെബാസ്റ്റ്യൻ
കോട്ടയം: വടക്കേ ഇന്ത്യയിൽ മാത്രം കൃഷി ചെയ്യുന്ന കാർഷിക വിളയായ ചോളം കേരളത്തിലും വിജയകരമായി കൃഷി ചെയ്തിരിക്കുകയാണ് അതിരന്പുഴ പാറോലിക്കൽ തറപ്പേൽ വി.എസ്. സെബാസ്റ്റ്യൻ എന്ന കർഷകൻ. തന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിൽ അറുപതോളം ചോളം ചെടികൾ വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. സെബാസ്റ്റ്യന്റെ സഹോദരന്റെ മകൻ മണിപ്പൂരിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പഠിക്കുകയാണ്. അവിടെനിന്നുമാണു ചോളത്തിന്റെ വിത്ത് കൊണ്ടുവന്നത്. ഒരു കൗതുകമെന്ന നിലയിൽ സെബാസ്റ്റ്യൻ ചോളം കൃഷി പരീക്ഷിക്കുകയായിരുന്നു. ഒരു ദിവസം മുഴുവൻ വിത്തുകൾ വെള്ളത്തിൽ കുതിർത്ത ശേഷം തുണിയിൽ പൊതിഞ്ഞ് വീണ്ടും ഒരു ദിവസം കാത്തിരുന്ന് മുള വരുന്പോഴാണ് നടേണ്ടത്. എന്നാൽ നല്ല മഴ ലഭിച്ചതിനാൽ ജൂലൈ അവസാനത്തോടെ സെബാസ്റ്റ്യൻ വിത്തുകൾ നട്ടു. ചാണകപ്പൊടിക്കു പുറമേ അൽപം രാസവളവും നൽകി. മൂന്നു മാസമായപ്പോഴേക്കും ചോളം പൂവിട്ടു. ഇപ്പോൾ കായ്കൾ മൂപ്പായി വിളവെടുപ്പിനു പാകമായിരിക്കുകയാണ്. നൂറുമേനി വിളവ് ലഭിച്ചതോടെ…
Read Moreചോളംകൃഷിയിൽ നൂറുമേനിയുമായി സെബാസ്റ്റ്യൻ
കോട്ടയം: വടക്കേ ഇന്ത്യയിൽ മാത്രം കൃഷി ചെയ്യുന്ന കാർഷിക വിളയായ ചോളം കേരളത്തിലും വിജയകരമായി കൃഷി ചെയ്തിരിക്കുകയാണ് അതിരന്പുഴ പാറോലിക്കൽ തറപ്പേൽ വി.എസ്. സെബാസ്റ്റ്യൻ എന്ന കർഷകൻ. തന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിൽ അറുപതോളം ചോളം ചെടികൾ വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. സെബാസ്റ്റ്യന്റെ സഹോദരന്റെ മകൻ മണിപ്പൂരിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പഠിക്കുകയാണ്. അവിടെനിന്നുമാണു ചോളത്തിന്റെ വിത്ത് കൊണ്ടുവന്നത്. ഒരു കൗതുകമെന്ന നിലയിൽ സെബാസ്റ്റ്യൻ ചോളം കൃഷി പരീക്ഷിക്കുകയായിരുന്നു. ഒരു ദിവസം മുഴുവൻ വിത്തുകൾ വെള്ളത്തിൽ കുതിർത്ത ശേഷം തുണിയിൽ പൊതിഞ്ഞ് വീണ്ടും ഒരു ദിവസം കാത്തിരുന്ന് മുള വരുന്പോഴാണ് നടേണ്ടത്. എന്നാൽ നല്ല മഴ ലഭിച്ചതിനാൽ ജൂലൈ അവസാനത്തോടെ സെബാസ്റ്റ്യൻ വിത്തുകൾ നട്ടു. ചാണകപ്പൊടിക്കു പുറമേ അൽപം രാസവളവും നൽകി. മൂന്നു മാസമായപ്പോഴേക്കും ചോളം പൂവിട്ടു. ഇപ്പോൾ കായ്കൾ മൂപ്പായി വിളവെടുപ്പിനു പാകമായിരിക്കുകയാണ്. നൂറുമേനി വിളവ് ലഭിച്ചതോടെ…
Read More