കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊളിച്ചുപണിയാനുള്ള നീക്കത്തിനെതിരേ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ. നീക്കത്തിൽ ദുരൂഹതയുണ്ടെന്നും പൊന്നാനകൾക്കു തകരാർ ഉള്ളതായി അറിയില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ ഉത്സവത്തിനും ഏഴരപൊന്നാന എഴുന്നള്ളിച്ചപ്പോഴും കേടുപാടുകൾ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കേടുപാടുകളുള്ള വിവരം ഉടമസ്ഥരായ ദേവസ്വം ബോർഡിനെ അറിയിക്കാതെ പൊളിച്ചുപണിയണമെന്ന ആവശ്യവുമായി തന്ത്രി കോടതിയെ സമീപിച്ചതിനെ സംരക്ഷണ സമിതി ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളിൽ ശേഷിക്കുന്നത് ഏഴരപ്പൊന്നാന മാത്രമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവ് സമർപ്പിച്ച സ്വർണചേനയും പഴുക്കാക്കുലയും ആഭരണ ശേഖരവും നഷ്ടപ്പെട്ടു കഴിഞ്ഞു. ഏഴരപൊന്നാന കൂടി ഇല്ലാതാക്കാനുള്ള നീക്കത്തെ എതിർക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. കൊടിമരം നിർമാണവുമായി ബന്ധപ്പെട്ട് എത്ര സ്വർണ്ണം ലഭിച്ചുവെന്നോ, എത്ര ചെലവായെന്നോ വ്യക്തമല്ല. ഏഴരപൊന്നാന സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ രക്ഷാസംഗമം നടത്തും. പത്രസമ്മേളനത്തിൽ കെ.എസ്. നാരായണൻ, കെ.പി. സഹദേവൻ, സുരേഷ് ഗോവിന്ദ്, മണിയനാചാരി…
Read MoreDay: September 27, 2017
വയസ്സ് 40! ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റത് 56 പ്രാവശ്യം; മരണത്തിന്റെ വക്കില്‍ നിന്ന് തിരിച്ചെത്തിയത് പലതവണ; പാമ്പുകള്‍ക്ക് തന്നോടിത്ര വൈരാഗ്യമെന്തെന്ന് യുവതി
പാമ്പുകടിയേല്ക്കുന്നതിലും മരിക്കുന്നതിലുമൊന്നും അസ്വാഭാവികതയില്ല. എന്നാല്‍ ഒരു സ്ത്രീയെ 56 തവണ പാമ്പുകടിക്കുന്നത് ഒരുപക്ഷെ കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. കോട്ടയം സ്വദേശിനിയായ അനിത എന്ന യുവതിയ്ക്കാണ് പലപ്പോഴായി, പലതരത്തിലുള്ള പാമ്പുകളുടെ കടിയേറ്റത്. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടു. പതിനഞ്ച് വയസിനിടെ സ്കൂളിലും പരിസരത്തുനിന്നുമായി നാലുതവണ കടിയേറ്റിട്ടുണ്ട്. കാല്, കൈ, തല, എന്തിനേറെ മുഖത്തുവരെ കടിയേറ്റിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് അനിതയ്ക്ക് കടിയേറ്റിട്ടുള്ളത്. വീടിനുള്ളിലാണെങ്കില്‍ പോലും പാമ്പ് കടിയേല്‍ക്കും. ഓണം പോലെയുള്ള വിശേഷദിവസങ്ങളില്‍ പലപ്പോഴും ഒന്നും കഴിക്കാന്‍ പോലും കഴിയാതെ പാമ്പ് കടിയേറ്റ് കിടന്നിട്ടുണ്ടെന്ന് പറയുന്നു അനിത. ഇനി അനിതയെ കടിക്കുന്ന പാമ്പുകളാവട്ടെ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍, അണലി, മഞ്ചട്ടി, വളവളപ്പന്‍ തുടങ്ങിയ ഇനങ്ങളും. ആറു വര്‍ഷം മുമ്പ് മൂര്‍ഖന്റെ കടിയേറ്റ് ഒരു വൈദ്യന്റെ ചികിത്സ തേടി. വൈദ്യര് ഒരു പ്രതീക്ഷയും ഇല്ലാതെയാണ് മരുന്നു കൊടുത്തത്. പിറ്റേന്ന്…
Read Moreസമ്മതിച്ചു! സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി
റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകി സൽമാൻ രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. അടുത്തവർഷം ജൂണിൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വനിതകൾക്ക് ഡ്രൈവിംഗിന് വിലക്കേർപ്പെടുത്തിയിരുന്ന ലോകത്തെ ഏക രാജ്യം സൗദിയാണ്. സ്ത്രീകൾ വാഹനം ഓടിച്ചാൽ പിടികൂടുകയും പിഴ ഇടാക്കുകയും ചെയ്തിരുന്നു. ഇതുമൂലം പല കുടുംബങ്ങളും സ്ത്രീകളുടെ സഞ്ചാര ആവശ്യത്തിന് പുരുഷന്മാരെ ഡ്രൈവർമാരായി നിയോഗിച്ചിരുന്നു. വാഹനം ഓടിക്കുന്നതിന് സ്ത്രീകൾക്കുള്ള വിലക്കിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല.
Read Moreകുട്ടിക്കായി പ്രാർഥിക്കുന്നു..! പാക് പെണ്‍കുട്ടിക്കായി ഹൃദയം തുറന്ന് ഇന്ത്യ: ഹൃദയ ശസ്ത്രക്രിയയ്ക്കു വീസ അനുവദിച്ചു
ന്യൂഡൽഹി: ഹൃദയ ശസ്ത്രക്രിയയ്ക്കായി പാക്കിസ്ഥാൻ പെണ്‍കുട്ടിക്ക് ഇന്ത്യ മെഡിക്കൽ വീസ അനുവദിച്ചു. കറാച്ചി സ്വദേശിയായ ഏഴ് വയസ് പ്രായമുള്ള കുട്ടിക്കാണ് ഇന്ത്യ വീസ അനുവദിച്ചത്. മെഡിക്കൽ വീസ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരുന്നു. പെണ്‍കുട്ടിക്ക് വീസ അനുവദിച്ചതായി സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. കുട്ടിക്കായി പ്രാർഥിക്കുന്നുവെന്നും അവർ ട്വീറ്ററിൽ കുറിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുട്ടി മെഡിക്കൽ വീസയ്ക്കായി അപേക്ഷിച്ചത്.
Read Moreഇവരെ സഹായിക്കാനാകുമോ..! കടന്നലിനെ പേടിച്ച് നാട് വിട്ട് വീട്ടമ്മ; എടത്വായിൽ ഒരു നാടിനു ഭീഷണിയായി വലിയ കടന്നൽ കൂട്; ആക്രമണം ഭയന്ന് വഴിമാറി നടന്ന് നാട്ടുകാർ
എടത്വ: വീട്ടുകാർക്കും നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി ഭീമാകരമായ രീതിയിൽ കടന്നൽ കൂട്. എടത്വ ചങ്ങംകരി പടിഞ്ഞാറേ ഉലക്കപാടി പരേതനായ ടോമിച്ചന്റെ വീട്ടിലെ മരത്തിന്റെ ചില്ലകൾക്കിടയിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. വീടിനുള്ളിലേക്കും കയറുന്നുണ്ട്. കടന്നലിനെ ഭയന്ന് ടോമിച്ചന്റെ ഭാര്യ സെലിൻ തോമസ് വീട്ടിൽ നിന്ന് താമസം മാറ്റിയിരിക്കുകയാണ്. ബന്ധു വീട്ടുകളിലാണ് സെലിൻ ഇപ്പോൾ താമസിക്കുന്നത്. വീടിന്റെ മുറ്റത്തിനോട് ചേർന്ന് അടുക്കള ഭാഗത്തായി നിൽക്കുന്ന മാവിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. രണ്ട് മാസത്തിലധികമായി ചെറിയ കൂടായി കാണപെട്ടിരുന്നെങ്കിലും ഇത് ദിവസം കഴിയുന്തോറും വലിപ്പം കൂടി വരുകയാണ്. കൂട് ഇപ്പോൾ വലിയ ചാക്ക് വലിപ്പത്തിലായിട്ടുണ്ട്. ഇത് പറന്ന് നടക്കുന്നതിനാൽ വീട്ടുകാർക്കും നാട്ടുകാർക്കും പേടിയായിരിക്കുകയാണ്. രാവിലേയും വൈകുന്നേരവും നിരവധി കുട്ടികളാണ് വീടിന് മുന്നിലൂടെ കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്നത്. കാട്ടിൽ കാണുന്ന തരത്തിലുള്ള വലിയ കടന്നലാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കടന്നലിന്റെ ആക്രമണം…
Read Moreകാമുകന്റെ പ്രതികാരം! പെൺകുട്ടിയെ മാനഭംഗപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ; വീഡിയോയിൽ പെണ്‍കുട്ടിയുടെ സുഹൃത്തും
ഹൈദരാബാദ്: പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും അതിന്റെ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ ഓഗസ്റ്റിലായിരുന്നു സംഭവം. പക്ഷെ പോലീസിൽ പെണ്‍കുട്ടി പരാതി നൽകിയിരുന്നില്ല. പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോയിൽ അവളുടെ സുഹൃത്തിനെയും കാണാം. ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താൻ സുഹൃത്ത് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പെണ്‍കുട്ടിക്ക് അറസ്റ്റിലായവരിൽ ഒരാളുമായി സ്നേഹ ബന്ധമുണ്ടായിരുന്നു. എന്നാൽ ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന യുവാവ് പ്രതികാരം ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.
Read Moreനടിയെ ആക്രമിക്കാന്‍ ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷന്‍; പോലീസ് പിടിച്ചാല്‍ മൂന്നു കോടി നല്‍കാമെന്ന് സുനിയോട് ദിലീപ്: ‘ജനപ്രിയ’ന്റെ കുരുക്കുമുറുകുന്നു, പോലീസ് പറയുന്നതിങ്ങനെ
നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നു പോലീസ്. കോടതിയില്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്കിയ സാക്ഷിയെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന് വാദം നടക്കവേ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിക്കുമെന്നാണു വിവരം. അതേസമയം, ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. പോലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ മൂന്നാമതും നല്കിയ ജാമ്യഹര്‍ജിയില്‍ ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപിനെതിരേ…
Read Moreഎന്നാ പിന്നെ ഞാനിരിക്കാം..! കെപിസിസി പ്രസിഡന്റാകാൻ താത്പര്യം പ്രകടിപ്പിച്ച് മുൻ മന്ത്രി മുസ്തഫ; സ്ഥാനം ഏറ്റെടുത്ത് ജനങ്ങൾക്ക് സേവനം ചെയ്യുന്നതിൽ ചുക്കാൻ പിടിക്കാൻ ആഗ്രം
പെരുമ്പാവൂർ: കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിക്കാൻ താത്പര്യം പ്രകടിപ്പിച്ചു മുൻ മന്ത്രി ടി.എച്ച്. മുസ്തഫ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ. മുരളീധരനും താത്പര്യമില്ലെന്നു പറഞ്ഞതിനാലാണു പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ താൻ താൽപര്യം പ്രകടിപ്പിക്കുന്നതെന്നു മുസ്തഫ പറഞ്ഞു. കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാൻ ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിക്കണം. തനിക്ക് എന്ത് നേടാമെന്നല്ല മറിച്ച് ജനങ്ങൾക്കെന്തു സേവനം ചെയ്യാൻ കഴിയുമെന്നാണ് ഒരോ കോണ്‍ഗ്രസുകാരനും ചിന്തിക്കേണ്ടത്. കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഇതിനെല്ലാം ചുക്കാൻ പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുസ്തഫ പറഞ്ഞു.
Read Moreനോബിൾ- വയനാടൻ കൊടുംകാടുകളിൽ
ജി.ഒ.സി. പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതയായ ശ്രദ്ധാ ആചാര്യ സംവിധാനം ചെയ്യുന്ന ‘നോബിൾ’ എന്ന ചിത്രം വയനാടൻ കൊടുംകാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്നു. ആതുരസേവന സംഘടനകളുടെയും, ബഹുമാന്യരായ ജനപ്രതിനിധികളുടെയും, ഒട്ടേറെ സിനിമാ പ്രവർത്തകരുടെയും, കൊയിലാണ്ട ിയിലെ നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ വയനാട്ടിലെ ഒരു പറ്റം ആദിവാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചുകൊടുത്തുകൊണ്ടാണ് നോബിളിന്റെ ചിത്രീകരണം ആരംഭിച്ചത്. പ്രമുഖ സംവിധായകൻ ബിനീഷ് മഠത്തിൽ ആണ് കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത്. കാമറ – ഉണ്ണി ഭഗവാൻ, കോ-ഡയറക്ടർ – ജയകുമാർ മേനോൻ, സംഗീതം – എസ്.കെ. ബാലചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ – നിധിൻ നാഥൻ, കല – ലാലൻ, മേക്കപ്പ് – ഷിനിജ സുനിൽ, പ്രൊഡക്ഷൻ കണ്ട്രോളർ – അഖിൽ പെരുന്പാവൂർ, വസ്ത്രാലങ്കാരം – മുഹമ്മദ് നവാസ്, സ്റ്റിൽസ് – വൈശാഖ്, പി.ആർ.ഒ.- അയ്മനം സാജൻ, ഡിസൈൻ – സൈൻ മാർട്ട്. നിഹാൽ,…
Read Moreതന്റെ അഭിമാനത്തിനു ക്ഷതമേറ്റു..! പറവൂർ പ്രസംഗത്തിന്റെ പേരിൽ അടിസ്ഥാന രഹിതമായ പരാതി നൽകിയ വി.ഡി. സതീശനെതിരേ ശശികലയുടെ പരാതി
തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, വി.ഡി. സതീശൻ എംഎൽഎയ്ക്കെതിരെ കേരള വനിതാ കമ്മീഷനിൽ പരാതി നൽകി. അടിസ്ഥാന രഹിതമായ പരാതി നൽകിയതിലൂടെ എംഎൽഎ തന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിച്ചു. താൻ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും ശശികല അവകാശപ്പെട്ടു. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.
Read More