ലാഹോർ: കഴിഞ്ഞ 25 വർഷമായി പച്ചിലയും മരക്കന്പും മാത്രം കഴിച്ച് ജീവിക്കുന്ന ഒരാൾ പാക്കിസ്ഥാനിലുണ്ട്. പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റാൻവാലയിൽ താമസിക്കുന്ന മെഹമ്മൂദ് ഭട്ട്. പച്ചിലയും മരക്കന്പും മാത്രം കഴിക്കുന്നതിനാൽ 25 വർഷമായി തനിക്ക് യാതോരുവിധ അസുഖവും വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഇപ്പോൾ അന്പതു വയസുള്ള ഭട്ട് തന്റെ 25-ാമത്തെ വയസു മുതലാണ് പച്ചിലയും മരക്കന്പും തിന്നു തുടങ്ങിയത്. വീട്ടിലെ ദാരിദ്രം മൂലമാണ് ഇത്തരത്തിലൊരു പരീക്ഷണം അദ്ദേഹം നടത്തിയത്. വഴിയരികിൽ പിച്ചയെടുക്കുന്നതിനേക്കാളും നല്ലത് പച്ചിലയും മരക്കന്പും തിന്നുന്നതാണ് നല്ലതെന്നും ഇപ്പോൾ ഇത് ശീലമായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
കഴുതവണ്ടി ഓടിക്കലാണ് ഭട്ടിന്റെ ഉപജീവനമാർഗം. വണ്ടിയുമായി പോകുന്ന വഴികളിൽ മരങ്ങളോ ചെടികളോ കണ്ടാൽ കഴിക്കാൻ യാതോരു മടിയില്ലെന്നും അദ്ദേഹം പറയുന്നു. ഏതായാലും ഭട്ടിന്റെ ഭക്ഷണശീലം നാട്ടുകാർ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.