2018 ഒരു ഫ്ലാഷ് ബാക്ക്

വ്യ​വ​സാ​യ​രം​ഗ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സം​ഭ​വ​ബ​ഹു​ല​മാ​യ ഒ​രു വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​യ​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ​ത്ത​ന്നെ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ 2018 സാ​ക്ഷ്യം വ​ഹി​ച്ചു. ക​ഴി​ഞ്ഞു​പോ​യ വ​ർ​ഷ​ത്തെ പ്ര​ധാ​ന വ്യാ​വ​സാ​യി​ക സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ഒ​ന്നു ക​ണ്ണോ​ടി​ക്കാം.

റി​സ​ർ​വ് ബാ​ങ്കി​ലെ പൊ​ട്ട​ലും ചീ​റ്റ​ലും

കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഗ​വ​ർ​ണ​റാ​യി​രു​ന്ന ഉ​ർ​ജി​ത് പ​ട്ടേ​ൽ ഡി​സം​ബ​ർ പ​ത്തി​ന് രാ​ജി​വ​ച്ചു. ബാ​ങ്കി​ന്‍റെ ക​രു​ത​ൽ ധ​ന​ശേ​ഖ​ര​ത്തി​ൽ കൈ​വ​യ്ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​ണ് ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ രാ​ജി​യി​ൽ അ​വ​സാ​ന​ിച്ച​ത്. പ​ട്ടേ​ലി​ന്‍റെ രാ​ജി ഉ​ണ്ടാ​യ​തി​ന്‍റെ പി​റ്റേ​ദി​വ​സം​ത​ന്നെ ശ​ക്തി​കാ​ന്ത ദാ​സി​നെ ആ​ർ​ബി​ഐ​യു​ടെ 25-ാം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷം കാ​ലാ​വ​ധി​യാ​ണ് ത​മി​ഴ്നാ​ട് കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ ദാ​സി​നു​ള്ള​ത്.

വാ​ൾ​മാ​ർ​ട്ടി​നു കീ​ഴി​ൽ ഫ്ലി​പ്കാ​ർ​ട്ട്

അ​മേ​രി​ക്ക​ൻ റീ​ട്ടെ​യ്ൽ ശൃം​ഖ​ല​യാ​യ വാ​ൾ​മാ​ർ​ട്ട് ഇ​ന്ത്യ​ൻ ഓ​ണ്‍ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റാ​യ ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ 77 ശ​ത​മാ​നം ഓ​ഹ​രി സ്വ​ന്ത​മാ​ക്കി​യ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു. 1600 കോ​ടി ഡോ​ള​റാ​ണ് വാ​ൾ​മാ​ർ​ട്ട് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.

ഉ​യ​ർ​ന്നും താ​ണും ഓ​ഹ​രിവി​പ​ണി

ഓ​ഹ​രിവി​പ​ണി​ക​ളി​ൽ ഉ​യ​ർ​ച്ച​യു​ടെ​യും താ​ഴ്ച​യു​ടെ​യും വ​ർ​ഷ​മാ​യി​രു​ന്നു 2018. സെ​ൻ​സെ​ക്സ് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ആ​യ 38,989.65 പോ​യി​ന്‍റ് വ​രെ ക​യ​റി. നി​ഫ്റ്റി സൂ​ചി​ക താ​ഴ്ന്ന നി​ല​വാ​ര​മാ​യ 9951ൽ​നി​ന്ന് 11,760.20 വ​രെ ഉ​യ​ർ​ന്ന് റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു.

ശോ​ഭ കു​റ​ഞ്ഞ് ഇ​ന്ത്യ​ൻ രൂപ

ഇ​ന്ത്യ​ൻ രൂ​പ റി​ക്കാ​ർ​ഡ് ത​ക​ർ​ച്ച നേ​രി​ട്ട വ​ർ​ഷ​മാ​യി​രു​ന്നു 2018. വ​ർ​ഷാ​രം​ഭ​ത്തി​ലെ 63.21ൽ​നി​ന്ന് രൂ​പ​യു​ടെ നി​ര​ക്ക് 74.45 വ​രെ ഇ​ടി​ഞ്ഞു. അ​മേ​രി​ക്ക- ചൈ​ന വ്യാ​പാ​ര​യു​ദ്ധ​വും ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​ക്ക​യ​റ്റ​വു​മെ​ല്ലാം ഇ​ന്ത്യ​ൻ ക​റ​ൻ​സി​യെ ത​ള​ർ​ത്തി. എ​ന്നാ​ൽ, വ​ർ​ഷാ​വ​സാ​ന​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​റ​ഞ്ഞ​തോ​ടെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ തി​ള​ക്കം മ​ട​ങ്ങി​വ​രു​ന്ന സൂ​ച​ന​ക​ളാ​ണ് കാ​ണു​ന്ന​ത്.

ആ​ധാ​ർ നി​ർ​ബ​ന്ധ​മ​ല്ല

രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക് അ​വ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ളെ​ല്ലാം ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം എ​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് അ​സാ​ധു​വാ​യി.

അം​ബാ​നി​യും കു​ടും​ബ​വും

പ​തി​വു​പോ​ലെ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യാ​യ മു​കേ​ഷ് അം​ബാ​നി​യും കു​ടും​ബ​വും ഈ ​വ​ർ​ഷ​വും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു. ലോ​ക ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രി​ൽ പ​ത്തൊ​ൻ​പ​താം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രാ​ൻ മു​കേ​ഷ് അം​ബാ​നി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം സാധിച്ചു.

റി​ല​യ​ൻ​സ് ജി​യോ​യി​ലൂ​ടെ 2017ൽ ​മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് രം​ഗം കീ​ഴ​ട​ക്കി​യ റി​ല​യ​ൻ​സ് ത​ങ്ങ​ളു​ടെ ബ്രോ​ഡ്ബാ​ൻ​ഡ് സേ​വ​ന​മാ​യ ജി​യോ ജി​ഗാ​ഫൈ​ബ​റി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ക​ട​ന്നു​പോ​യ വ​ർ​ഷ​മാ​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ ലോ​ഞ്ചിം​ഗ് ഓ​ഫ​റാ​യി ആ​ദ്യ മൂ​ന്നു മാ​സം സൗ​ജ​ന്യ ബ്രോ​ഡ്ബാ​ൻ​സ് സേ​വ​ന​മാ​ണ് ജി​യോ ജി​ഗാ​ഫൈ​ബ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ലോ​കം ക​ണ്ട ഏ​റ്റ​വും ആ​ഢം​ബ​ര വി​വാ​ഹ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ൾ ഇ​ഷ​യു​ടെ വി​വാ​ഹം. പ്ര​മു​ഖ വ്യ​വ​സാ​യ ശൃ​ഖ​ല​യാ​യ പി​രാ​മ​ൽ ഗ്രൂ​പ്പി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യ ആ​ന​ന്ദ് പി​രാ​മ​ലാ​യി​രു​ന്നു വ​ര​ൻ.

അം​ബാ​നി സ​ഹോ​ദ​ര​ന്മാ​രി​ൽ ഇ​ള​യ​വ​നാ​യ അ​നി​ൽ അം​ബാ​നി​യു​ടെ പേ​ര് റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കൊ​പ്പം മാ​ത്ര​മാ​ണ് ഈ ​വ​ർ​ഷം ഉ​യ​ർ​ന്നു കേ​ട്ട​ത്.

ഏ​ക​താ പ്ര​തി​മ

3000 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ ഗു​ജ​റാ​ത്തി​ൽ നി​ർ​മി​ച്ച സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ പ്ര​തി​മ​യാ​ണ് ഏ​കതാ പ്ര​തി​മ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഒ​ക്ടോ​ബ​ർ 31ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത 600 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ 33 മാ​സ​ങ്ങ​ൾ​ക്കൊ​ണ്ടാ​ണ് നി​ർ​മി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ്ര​തി​മ എ​ന്ന റി​ക്കാ​ർ​ഡ് ഈ ​പ്ര​തി​മ​യ്ക്കാ​ണ്.

ഇ​കി​യ ഇ​ന്ത്യ​യി​ൽ

ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് സ്വീ​ഡി​ഷ് ഫ​ർ​ണിച്ച​ർ ഭീ​മ​ൻ ഇ​കി​യ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​ന്ത്യ​യി​ലെ ഇ​ട​ത്ത​രം സാ​ന്പ​ത്തി​ക​മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച ല​ക്ഷ്യം​വ​ച്ചാ​ണ് 520 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​വു​മാ​യി ഇ​കി​യ ഹൈ​ദ​രാ​ബാ​ദി​ൽ സ്റ്റോ​ർ തു​റ​ന്നി​രി​ക്കു​ന്ന​ത്. അ​ടു​ത്ത സ്റ്റോ​ർ ഈ ​വ​ർ​ഷം മും​ബൈ​യി​ൽ തു​റ​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

വാഹനവിപണിയിലും തരംഗം

നി​​​​ര​​​​വ​​​​ധി പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി വാ​​​​ഹ​​​​ന​​​​വി​​​​പ​​​​ണി സ​​​​ജീ​​​​വ​​​​മാ​​​​യ വ​​​​ർ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​ത്. പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ചി​​​​ല ഫേ​​​​സ്‌​​​​ലി​​​​ഫ്റ്റ് മോ​​​​ഡ​​​​ലു​​​​ക​​​​ളും നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

മാ​​​​രു​​​​തി സു​​​​സു​​​​കി സ്വി​​​​ഫ്റ്റ്

മാ​​​​രു​​​​തി സു​​​​സു​​​​കി മൂ​​​​ന്നാം ത​​​​ല​​​​മു​​​​റ സ്വി​​​​ഫ്റ്റി​​​​നെ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. വാ​​​​ഹ​​​​ന​​​​പ്രേ​​​​മി​​​​ക​​​​ൾ ഏ​​​​റെ കാ​​​​ത്തി​​​​രു​​​​ന്ന ഈ ​​​​മോ​​​​ഡ​​​​ൽ ടോ​​​​പ് സെ​​​​ല്ലിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ​​​​യാ​​​​ണ് കു​​​​തി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച ഇ​​​​ന്ത്യ​​​​ൻ കാ​​​​ർ ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ർ 2018 അ​​​​വാ​​​​ർ​​​​ഡും ഈ ​​​​മോ​​​​ഡ​​​​ൽ നേ​​​​ടി.

ഹ്യു​​​​ണ്ടാ​​​​യ് സാ​​​​ൻ​​​​ട്രോ

വി​​​​പ​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്ന് പി​​​​ൻ​​​​വ​​​​ലി​​​​ച്ച് നീ​​​​ണ്ട നാ​​​​ള​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷം ഹ്യു​​​​ണ്ടാ​​​​യി സാ​​​​ൻ​​​​ട്രോ​​​​യെ ഇ​​​​ന്ത്യ​​​​ൻ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ന് പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി. വാ​​​​ഹ​​​​ന​​​​പ്രേ​​​​മി​​​​ക​​​​ളു​​​​ടെ നി​​​​ര​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സാ​​​​ൻ​​​​ട്രോ​​​​യു​​​​ടെ ര​​​​ണ്ടാം വ​​​​ര​​​​വ്.

പു​​​​തി​​​​യ മാ​​​​രു​​​​തി എ​​​​ർ​​​​ട്ടി​​​​ഗ

എ​​​​ർ​​​​ട്ടി​​​​ഗ​​​​യു​​​​ടെ ര​​​​ണ്ടാം ത​​​​ല​​​​മു​​​​റ വാ​​​​ഹ​​​​നം പു​​​​തി​​​​യ രൂ​​​​പ​​​​ത്തി​​​​ലും ഭാ​​​​വ​​​​ത്തി​​​​ലും നി​​​​ര​​​​ത്തി​​​​ലെ​​​​ത്തി. ബ്രാ​​​​ൻ​​​​ഡ് ന്യൂ ​​​​ഹാ​​​​ർ​​​​ട്ടെ​​​​ക്ട് പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ വി​​​​രി​​​​ഞ്ഞ എ​​​​ർ​​​​ട്ടി​​​​ഗ​​​​യി​​​​ൽ പു​​​​തി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

മ​​​​ഹീ​​​​ന്ദ്ര മ​​​​റാ​​​​സോ

എ​​​​സ്‌​​​​യു​​​​വി നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മ​​​​ഹീ​​​​ന്ദ്ര ആ​​​​ദ്യ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച മ​​​​ൾട്ടി പ​​​​ർ​​​​പ്പ​​​​സ് വാ​​​​ഹ​​​​നം (എം​​​​പി​​​​വി). സ്രാ​​​​വി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു​​​​കൊ​​​​ണ്ടു​​​​ള്ള ഡി​​​​സൈ​​​​ൻ. ഗ്ലോ​​​​ബ​​​​ൽ എ​​​​ൻ​​​​സി​​​​എ​​​​പി സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 4 സ്റ്റാ​​​​ർ ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യ മേ​​​​ഡ് ഇ​​​​ൻ ഇ​​​​ന്ത്യ എം​​​​പി​​​​വി എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​വും മ​​​​റാ​​​​സോ​​​​യ്ക്കു സ്വ​​​​ന്തം.

മ​​​​ഹീ​​​​ന്ദ്ര ആ​​​​ൾ​​​​ട്ടു​​​​റാ​​​​സ് ജി4

​​​​മ​​​​ഹീ​​​​ന്ദ്ര​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ലെ​​​​ത്തി​​​​യ വാ​​​​ഹ​​​​നം. ല​​​​ക്ഷ്വ​​​​റി ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന ആ​​​​ൾ​​​​ട്ടു​​​​റാ​​​​സ് ജി4​​​​ന് എ​​​​ക്സ്‌​​​​യു​​​​വി 500നു ​​​​മു​​​​ക​​​​ളി​​​​ലാ​​​​ണ് സ്ഥാ​​​​നം.

Related posts