മഞ്ജുവാര്യരെ സഹായിക്കാന്‍ തുടങ്ങിയ അന്നു മുതലാണ് തനിക്ക് ശത്രുക്കളുണ്ടായതെന്ന് സംവിധായകന് വി. എ ശ്രീകുമാര്‍ മേനോന്. ഇതിന്റെ പ്രതിഫലനമാണ് ഒടിയനെതിരായ ആക്രമണമെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന് പറഞ്ഞു. മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നു മുതലാണ് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്ന് എല്ലാവര്ക്കും അറിയാമെന്നും അതിനാല്‍ ഈ വിഷയത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പറഞ്ഞു.വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ പിന്നീട് പരസ്യ രംഗത്തേക്ക് എത്തുന്നത് ശ്രീകുമാര്‍ മേനോന്റെ പിന്തുണയോടെയായിരുന്നു. മഞ്ജുവിന് എതിരായ മുഴുവന്‍ ശത്രുതയും സിനിമയ്ക്ക് മേല്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും, എന്നാല്‍ മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു…
Read MoreDay: December 15, 2018
വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
വൈപ്പിൻ: വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച കേസിലെ നാല് പ്രതികളിൽ രണ്ട് പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ഞാറക്കൽ പെരുന്പിള്ളി മണ്ടപത്തിൽ ജിബിൻ-23, നാലാം പ്രതി ഞാറക്കൽ കിഴക്കേ അപ്പങ്ങാട് അഞ്ചലശേരി ഹൃദയ്-20 എന്നിവരാണ് അറസ്റ്റിലായത്. ഒന്നും മൂന്നും പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 13ന് രാത്രി എളങ്കുന്നപ്പുഴ നാറാണത്ത് ക്ഷേത്രത്തിനടുത്തുവച്ചാണ് സംഭവം. എളങ്കുന്നപ്പുഴ കോന്നോത്ത് വീട്ടിൽ ബിനോയ് ജോസഫി-36നാണ് കുത്തേറ്റത്. ഒന്നാം പ്രതി മുന്ന എന്ന് വിളിക്കുന്ന പ്രജിത്ത് കത്തിയെടുത്ത് ആക്രമിക്കുന്നതിനിടയിൽ നെറ്റിയിൽ കുത്തേൽക്കുകയായിരുന്നു. വധശ്രമത്തിനു കേസെടുത്ത പോലീസ് രണ്ട് പ്രതികളെ ഞാറക്കൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ പ്രിൻസിപ്പൾ എസ്ഐ പി.കെ.മോഹിത്, എസ്ഐ സംഗീത് ജോബ്, എസ്സിപിഒ മനോജ്, സിപിഒ പ്രവീണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെ…
Read Moreഅഭിമന്യുവിന്റെ കഥ പറയുന്ന ‘നാൻ പെറ്റ മകൻ’ ചിത്രീകരണം ആരംഭിച്ചു; അഭിമന്യുവായി മിനോൺ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യുവിന്റെ ജീവിതവും പഠനവും മരണവുമൊക്കെ പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന സിനിമയുടെ ചിത്രീകരണം മഹാരാജാസ് കോളജ് കാന്പസിൽ ആരംഭിച്ചു. നടനും സംവിധായകനുമായ ജോയി മാത്യൂ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. മുൻ എംപി പി.രാജീവ് അഭിനേതാക്കളായ സരയൂ, സീമ ജി. നായർ തുടങ്ങിയർ പങ്കെടുത്തു. സജി എസ്. ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് സ്റ്റാർ മൂവീസാണ് നിർമിക്കുന്നത്. 2012 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോനാണ് അഭിമന്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read Moreകൊച്ചിയിൽ സിനിമാ താരത്തിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ്; മുഖം മറച്ചെത്തിയ രണ്ടംഗ സംഘമാണ് വെടിവെച്ചത്; സംഭവത്തൽ ആർക്കും പരിക്കില്ല
കൊച്ചി: പനന്പള്ളിനഗറിൽ പ്രവർത്തിക്കുന്ന സിനിമാ താരത്തിന്റെ ആഡംബര ബ്യൂട്ടി പാർലറിന് നേരെ പട്ടാപ്പകൽ വെടിവയ്പ്പുണ്ടായി. തട്ടിപ്പു കേസിൽ മുൻപ് അറസ്റ്റിലായ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. സാന്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവമുണ്ടായത്. ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിന് മുന്നിലെത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബൈക്കിലെത്തിയ രണ്ടു പേരുടെ കൈയിലും തോക്കുണ്ടായിരുന്നു. ഇരുവരും ഓരോ റൗണ്ട് വെടിവച്ചുവെന്നാണ് പറയപ്പെടുന്നത്. കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരൻ എത്തിയപ്പോഴേയ്ക്കും ഇരുവരും ഓടി രക്ഷപെട്ടു. രക്ഷപെടുന്നതിനിടയിൽ മുംബൈയിലെ അധോലോക നായകൻ രവി പൂജാരിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പും അക്രമികൾ സ്ഥലത്ത് ഉപേക്ഷിച്ചു. അക്രമികളുടെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതും കുറിപ്പും കേന്ദ്രീകരിച്ചാണ്…
Read Moreജനദ്രോഹപരമായ ഹർത്താലുകളിൽ സർവീസ് നടത്തും; സർവീസ് നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം സർക്കാർ വാങ്ങിനൽകണമെന്ന് ബസ് ഉടമകൾ
ജോണ്സണ് വേങ്ങത്തടം കൊച്ചി: ജനദ്രോഹപരമായ ഹർത്താലുകളിൽ ബസുകൾ സർവീസ് നടത്തുമെന്നും ഒരു ഹർത്താലിലും സഹകരിക്കില്ലെന്നും ബസുടമകൾ. ഹർത്താലിൽ ബസുകൾ സർവീസ് നടത്തുന്പോൾ ഉണ്ടാകുന്ന നാശനഷ്ടം ഈടാക്കി നൽകാൻ സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ടു പ്രൈവറ്റ് ബസ് ഓർഡിനേഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ ടി. ഗോപിനാഥിന്റെ നേതൃത്വത്തിൽ സർക്കാരിനു കത്ത് നൽകും. ഹർത്താലുകൾ ജനദ്രോഹപരമാണെന്നുമാത്രമല്ല, ബസുടമകൾക്കു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നു ടി. ഗോപിനാഥ് രാഷ്ട്രദീപികയോടു പറഞ്ഞു. ബസുകൾക്കു നികുതി അടയ്ക്കേണ്ട അവസാന സമയം നവംബർ 15 ആയിരുന്നു. സർക്കാരിനു മുന്നിൽ അപേക്ഷ സമർപ്പിച്ചു അതു ഡിസംബർ 14 അടയ്ക്കേണ്ട ദിനമാക്കി മാറ്റി. 30 ദിവസം നീട്ടി കിട്ടിയതു ആശ്വാസമായിരുന്നു. നവംബർ 14നു പത്ത് ശതമാനം പിഴയോടെ അടയ്ക്കേണ്ട നികുതി ഇന്ന് അടയ്ക്കുന്പോൾ 20ശതമാനം പിഴയോടെ അടയ്ക്കേണ്ട സാഹചര്യമാണ്. ഇന്നലെ ഹർത്താലായതു മൂലം ഓരോ ബസുടമകളും ആറായിരം രൂപ കൂടുതൽ പിഴ അടയ്ക്കേണ്ട അവസ്ഥയാണ്.…
Read Moreവൽസൻ തില്ലങ്കേരിക്ക് 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ മുൻകൂർ ജാമ്യം; കോടതിയുടെ നിബന്ധനകൾ ഇങ്ങനെ…
തലശേരി: ശബരിമല അക്രമസംഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള നിബന്ധനകളിൽ ജാമ്യം അനുവദിച്ചത്. വൽസൻ തില്ലങ്കേരി എഡിജിപിയെന്നും പ്രകാശ് ബാബുവും കെ.സുരേന്ദ്രനും ഐജിമാരെന്നും വിശേഷിപ്പിച്ചായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ തസ്തികകൾ നിശ്ചയിച്ചാണ് ശബരിമലയിൽ ക്രിമിനൽ ഗൂഡാലോചന നടത്തിയിട്ടുള്ളതെന്നും കേസിലെ മുഖ്യപ്രതിയായ വൽസൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് നേതാവ് വത്സന് തില്ലങ്കേരി തലശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതിയില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യഹർജിയിൽ നടന്ന വാദത്തിലാണ് ഗൂഡാലോചന സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പരാമർശിച്ചു കൊണ്ട് വൽസൻ തില്ലങ്കേരിയുടെ എഡിജിപി പോസ്റ്റിനെ കുറിച്ച് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ഗുഡാലോചന സംബന്ധിച്ച തെളിവുകളിൽ നടപ്പന്തലിൽ…
Read Moreമോഷ്ടിച്ച മാലയുമായി ഓടിയ മോഷ്ടാവിന് വഴി തെറ്റി; കള്ളനെ തപ്പിയിറങ്ങിയ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിനു കൈമാറി;പയ്യന്നൂരിൽ നടന്ന സംഭമിങ്ങനെ
പയ്യന്നൂര്‍: വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ വഴിതെറ്റി അലയുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ സുരഭി നഗറിലെ അക്കളത്ത് രാധയുടെ(64) ഒന്നര പവന്റെ മാല അപഹരിച്ച് ഓടുന്നതിനിടയിലാണ് തമിഴ്നാട് സ്വദേശിയും കാങ്കോല്‍ പാപ്പരട്ടയിലെ താമസക്കാരനുമായ ഗുരുസ്വാമിയുടെ മകന് ഇ. കൃഷ്ണന് (40) പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. രാധയുള്‍പ്പെടെയുള്ള മൂന്ന് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ സിമന്റ് ജനല്‍ തകര്‍ത്താണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയത്.ആദ്യം പുറത്തേക്കിറങ്ങി രക്ഷപ്പെടാനായി വാതില്‍ തുറന്നു വെച്ച ശേഷമാണ് മോഷണം. ഉറങ്ങിക്കിടക്കുകയായിരുന്ന രാധയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ രാധ ഉണര്‍ന്നെങ്കിലും ഇയാള്‍ രാധയുടെ കഴുത്ത് ഞെരിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവരുടെ കഴുത്തിലെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് പുറത്തേക്ക് പോയത്. രാധ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ വഴിതെറ്റിയലയുന്ന…
Read Moreറെഡ് ചില്ലീസിലെ ആ നാണക്കാരിയില്‍ നിന്നും ചങ്ങനാശേരിക്കാരി ലീന തട്ടിപ്പുകളുടെ രാജ്ഞിയായത് ആരെയും ഞെട്ടിക്കുന്ന രീതിയില്‍, കൊച്ചിയില്‍ അക്രമികള്‍ വെടിവയ്ക്കാന്‍ ശ്രമിച്ച ലീന മരിയ പോളിന്റെ കഥ
ഒരുകാലത്ത് മലയാള സിനിമയില്‍ കത്തിനിന്ന, സൂപ്പര്‍ മോഡലാകാന്‍ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കാലുകുത്തിയ യുവതിയാണ് ലീന മരിയ പോള്‍. തട്ടിപ്പിനു പുതുഭാഷ്യം ചമച്ച ലീനയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സുഖഭോഗങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ തട്ടിപ്പുകാരുമായി ചേര്‍ന്നതോടെയാണ് ലീനയുടെ തട്ടിപ്പു സാമ്രാജ്യം മറ്റൊരു തലത്തിലേക്ക് വളരുന്നത്. ബംഗളൂരുവിലെ ഒരു കോഫി ഹൗസില്‍ വച്ചായിരുന്നു സുകേശ് ചന്ദ്രശേഖരനെന്ന തട്ടിപ്പുകാരനുമായി പരിചയപ്പെടുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒത്തുപോകേണ്ടവരാണെന്ന് ലീനയ്ക്കും സുകേഷിനും ബോധ്യമായി. പിന്നീടുള്ള കറക്കവും ജീവിതവും ഒരുമിച്ചാക്കി. മോഡലിംഗില്‍ താല്പര്യമുള്ള ലീനയുടെ കുടുംബവേരുകള്‍ ഇങ്ങ് ചങ്ങനാശേരിയിലാണ്. മാതാപിതാക്കള്‍ അങ്ങ് ദുബായിലും. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഡിഗ്രി കഴിഞ്ഞതോടെ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. സിനിമയില്‍ തിളങ്ങാനുള്ള യാത്രയ്ക്കിടയിലാണ് സുകേഷിനെ കണ്ടുമുട്ടുന്നതും. ചില തമിഴ് ചിത്രങ്ങളില്‍ മുഖം കാണിക്കാനായെങ്കിലും നായികയെന്ന നിലയിലെത്താനായില്ല. വ്യാജരേഖ കൊടുത്ത് തമിഴ്നാട്ടില്‍ കനറ ബാങ്കില്‍നിന്ന് 19 കോടി തട്ടിയതടക്കം നിരവധി വഞ്ചനകേസിലും…
Read Moreപുഴയോര റോഡ് കേന്ദ്രീകരിച്ച് അനധികൃത തട്ടുകടകള്‍; പൊതുമരാമത്ത് നോട്ടീസ് നല്‍കിയിട്ടും പൊളിച്ചുമാറ്റാതെ കടക്കാർ
നാദാപുരം: കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതിന് മുമ്പേ വാഹന യാത്രക്കാരെ ലക്ഷ്യമിട്ട് പുഴയോരത്തെ പൊതുമരാമത്ത് സ്ഥലങ്ങളില്‍ അനധികൃത തട്ടുകടകള്‍ വ്യാപകമായി.പെരിങ്ങത്തൂര്‍, പാറക്കടവ് പാലങ്ങള്‍ക്ക് സമീപത്താണ് അനധികൃത തട്ടുക്കടകള് പ്രവര്‍ത്തിക്കുന്നത്. പെരിങ്ങത്തൂരിലെ വ്യാപാരികളുടെയും, നാട്ടുകാരുടെയും പരാതിയില്‍ ഹൈകോടതി ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് അനധികൃത കച്ചവടം ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പോലീസിന്റെ സഹായത്തോടെ പൊളിച്ച് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാറക്കടവ് പാലത്തിന് സമീപത്തെ റോഡരിക് കെട്ടി ഉയര്‍ത്തി തട്ടുകട തുടങ്ങിയത്. റോഡരികില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്ത് പഴയ ലോറി നിര്‍ത്തി അതിലാണ് സാധനസാമഗ്രികള്‍ സൂക്ഷിക്കുകയും സമീപത്തായി ഷെഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. തട്ടുകടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് അനധികൃത തട്ടുകടകള്‍ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുമാറ്റിയില്ല.
Read Moreമന്ത്രി കെ.കെ ശൈലജ അഹമ്മദാബാദില്‍ ആര്‍എസ്എസ് പരിപാടിയില്‍ ! ലോക ആയുര്‍വേദിക് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു…
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതു വിവാദത്തില്‍. വിജ്ഞാന് ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ സിപിഎം മന്ത്രി പങ്കെടുത്തതാണു വിവാദത്തിലായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും പങ്കെടുത്തില്ലെന്നാണ് വിവരം. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു വിജ്ഞാന് ഭാരതി പരിപാടി നടത്തിയത്. പരിപാടി 17 നാണു സമാപിക്കുക. മന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമാവുകയാണ്.
Read More