കോട്ടയം: നാട്ടുകാരുടെ പരാതി അന്വേഷിക്കാൻ എത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ടോം മാത്യുവിനെയും പോലീസ് സംഘത്തെയും ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടില്ലെന്നു പോലീസ്. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. പോലീസ് പിടികൂടിയ കോടിമത ഫ്ളാറ്റിൽ താമസിക്കുന്ന മുഹമ്മദ് ഷെറീഫ് (31), കിളിരൂർ നൗഷാദ് മൻസിലിൽ നിഷാദ് (29), വേളൂർ പനയ്ക്കൽചിറ വീട്ടിൽ അരുൾ മോഹൻ (23) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇടതു കൈയ്ക്കു പൊട്ടലുള്ള ടോം മാത്യു ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴു മണിയോടെ തിരുവാതുക്കലിന് സമീപം പള്ളിക്കോണത്താണ് സംഭവം. മദ്യലഹരിയിൽ ഏതാനും യുവാക്കൾ പള്ളിക്കോണത്തെ ഗ്രൗണ്ടിൽ കാർ ഇരപ്പിച്ച് സമീപവാസികൾക്ക് ശല്യമുണ്ടാക്കുകയായിരുന്നു. കാർ ഇരപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇതുവഴി പോയ മറ്റു വാഹനങ്ങൾക്കും അപകട ഭീഷണി സൃഷ്്ടിച്ചിരുന്നു. ഇതോടെയാണു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചത്.…
Read MoreDay: December 15, 2018
ഡിവൈഎസ്പി മാർക്ക് പ്രമോഷൻ; ഇനി മുതൽ ഒരു ജില്ലയിൽ രണ്ട് എസ്പിമാർ ; അഡ്മിനിസ്ട്രേഷന് അഡീഷണൽ എസ്പി
സി.സി.സോമൻ കോട്ടയം: പോലീസ് വകുപ്പിൽ ജില്ലയിൽ ഇനി രണ്ട് എസ്പിമാർ. ലോ ആൻഡ് ഓർഡർ വിഭാഗത്തിനുള്ള എസ്പിക്ക് പുറമെ അഡ്മിനിസ്ട്രേഷൻ (ഭരണ) വിഭാഗത്തിനും എസ്പിമാരെ നിയമിച്ചു സർക്കാർ ഉത്തരവായി. മുതിർന്ന ഡിവൈഎസ്പിമാർക്ക് പ്രമോഷൻ നല്കി അഡീഷണൽ എസ്പിമാരായാണ് നിയമനം നല്‍കിയിട്ടുള്ളത്. 17 പോലീസ് ജില്ലകളിൽ ഇതിൻ പ്രകാരം അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ടുമാരെ നിയമിച്ചു. നിലവിൽ നിയമ പാലനത്തിന്റെയും ഭരണ വിഭാഗത്തിന്റെയും ചുമതല വഹിക്കുന്നത് ജില്ലാ പോലീസ് മേധാവികളാണ്. കേസ് അന്വേഷണത്തിനിടെ പോലീസിലെ ഭാരിച്ച ഭരണ കാര്യങ്ങൾകൂടി നോക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പോലീസുകാരുടെ ശന്പളം, കെട്ടിട നിർമാണം, വാഹനം വാങ്ങൽ , പെൻഷൻ തുടങ്ങിയ ഒട്ടേറെ ഭരണ കാര്യങ്ങൾ നിർവഹിക്കാനുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ഭരണ കാര്യങ്ങൾക്ക് ജില്ലാ തലത്തിൽ എസ്പിമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ നിയമ പാലനത്തിനും (ലോ ആൻഡ് ഓർഡർ) ഭരണ (അഡ്മിനിസ്ട്രേഷൻ) കാര്യങ്ങൾക്കും…
Read Moreഅവിവാഹിതരായ യുവാക്കൾക്ക് അവസരം; ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിയമനം : ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി രണ്ടു മുതൽ
പത്തനംതിട്ട: ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി രണ്ട് മുതല്‍ 21 വരെ നടക്കും. അവിവാഹിതരായ യുവാക്കൾക്കാണ് അവസരം. സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന് ബോര്‍ഡിന്റെ www.careerindianairforce.cdac.in, www.airmenselection.cdac.iaf.in എന്നീ വെബ്പോര്‍ട്ടലുകളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വെബ്പോര്‍ട്ടലുകളില്‍ ലഭ്യമാണ്. 1999 ജനുവരി 19നും 2003 മാർച്ച് ഒന്നിനും മധ്യേ ജനിച്ചവർക്കേ അപേക്ഷിക്കാന്‍ കഴിയുക. ഉയര്‍ന്ന പ്രായപരിധി 21വയസ്. മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് . എയര്‍മെന്‍ ഗ്രൂപ്പ് എക്സ് ട്രേഡ്സ് (എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ ടെക്നിക്കല്‍ ട്രേഡ്സ്, ഗ്രൂപ്പ് വൈ ട്രേൗ്സ് (ഓട്ടോമൊബൈല്‍ ടെക്നീഷ്യന് ഒഴികെ നോണ്‍ ടെക്നിക്കല്‍ ട്രേഡ്സ്, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സ് (പോലീസ്), ഇന്ത്യന്‍ എയര്‍ ഫോഴ്സ് (സെക്യൂരിറ്റി), മുസിഷ്യന്‍ ട്രേഡ്) എന്നിവയിലേക്കാണ് പരീക്ഷ . ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ക്യാപ്റ്റന്‍…
Read Moreശബരിമല തീർത്ഥാടകരുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ വൈദ്യുതപോസ്റ്റ് ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞു; നിസാരപരുക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു
കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിൽ മണങ്ങല്ലൂരിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് കാർ കുഴിയിലേക്ക് മറിഞ്ഞു. മുന്പിൽ പോയ ശബരിമല തീർഥാടകരുടെ വാഹനത്തെ മറികടക്കുവാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം തെറ്റിയ കാർ 11 കെവി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ ഡ്രൈവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. മണങ്ങല്ലൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു റോഡിലേക്ക് വീണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നില്ല. അതിനാൽ വൈദ്യുതി കന്പികളിൽ നിന്നും സ്പാർക്കുകൾ ഉണ്ടായതോടെ അതുവഴി വന്ന വാഹനങ്ങളും യാത്രക്കാരും പരിഭ്രാന്തരായി. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് വൈദ്യുതി ഓഫ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreസുന്ദരനല്ലാത്ത ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ ഭാര്യയ്ക്ക് വയ്യ ! അവള്‍ക്ക് വേണ്ടത് സുന്ദരനായ ഡോക്ടറിന്റെ ബീജത്തിലുള്ള കൃത്രിമഗര്‍ഭം; ഒരു ഭര്‍ത്താവിന്റെ ചങ്കുതകര്‍ക്കുന്ന കുറിപ്പ് വൈറലാവുന്നു…
ഭര്‍ത്താവ് സുന്ദരനല്ലെന്നു പറഞ്ഞ് ഭാര്യ മറ്റൊരുത്തന്റെ ബീജം സ്വീകരിച്ച് ഗര്‍ഭിണിയാകാന്‍ ആഗ്രഹിച്ചാല്‍ ആ ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്തായിരിക്കും. ഇത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന ഒരു ഭര്‍ത്താവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. പേരുവെളിപ്പെടുത്താത്ത ഇയാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പല പോസ്റ്റുകളായിട്ടാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. താന്‍ സുന്ദരനല്ലെന്ന് ഭാര്യയ്ക്ക് തോന്നുന്നതിനാല്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും സൗന്ദര്യം കാണില്ലെന്നും അങ്ങിനെ വന്നാല്‍ ഭാവിയില്‍ അവര്‍ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളായി മാറുമെന്നുമാണ് ഭാര്യയുടെ കണ്ടെത്തല്‍. സുന്ദരനായ ഒരാളില്‍ നിന്നും ബീജം സ്വീകരിച്ച് കൃത്രിമഗര്‍ഭം ധരിച്ചാല്‍ ഈ പ്രശ്നം ഉണ്ടാകില്ലെന്നും നല്ല സൗന്ദര്യവും സ്മാര്‍ട്ട്നെസ്സും കുട്ടികള്‍ക്കുണ്ടായാല്‍ താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസീക പ്രശ്നം ഭാവിയില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരില്ലെന്നുമാണ് യുവതിയുടെ കണ്ടെത്തല്‍. ബീജദാതാവായി ഭാര്യ കണ്ടെത്തിയതാകട്ടെ തന്റെ പഴയ കാമുകനും സുന്ദരനുമായ ഡോക്ടറെ. മൂന്ന് വര്‍ഷമായി ഇയാളുമായി വീണ്ടും പ്രണയത്തിലായിരിക്കുന്ന ഭാര്യ തന്നെ ഭംഗിയായി വഞ്ചിച്ചു കൊണ്ടിരിക്കുക…
Read Moreകുഴല്പ്പണക്കടത്തുകാര്ക്ക് പേടി സ്വപ്നം ഈ ഹൈവേമാന്‍ റോബിന്‍ഹുഡ്, പോലീസുകാരനായും എന്ഫോഴ്സ്മെന്റായും വേഷം മാറുന്നത് നിമിഷ നേരം കൊണ്ട്, പട്ടാളം വിപിന്റെ ഓപ്പറേഷനുകള്‍ ഇങ്ങനെ
കുഴല്‍പ്പണവുമായി കേരള അതിര്‍ത്തി താണ്ടിയെത്തുന്ന കാരിയര്‍മാര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു ഹൈവേമാന്‍ റോബിന്‍ഹുഡ് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പട്ടാളം വിപിന്‍ എന്ന തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ വിപിന്‍ എന്ന ചെറുപ്പക്കാരന്. ബംഗളുരുവില്‍ നിന്നും മംഗലാപുരത്തുനിന്നും അതിനപ്പുറത്തുനിന്നുമൊക്കെ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് കുഴല്‍പ്പണം കൊടുത്തയക്കുന്നവര്‍ കാരിയര്‍മാരോട് സൂക്ഷിക്കാന്‍ പറയാറുള്ള രണ്ടുപേരില്‍ ഒരാള്‍ കോടാലി ശ്രീധരനും മറ്റൊന്ന് പട്ടാളം വിപിനുമായിരുന്നു. കോടാലിയുടേയും പട്ടാളത്തിന്റെയും ശൈലികളെക്കുറിച്ചും കാരിയര്‍മാര്‍ക്ക് കുഴല്‍പ്പണക്കാര്‍ വ്യക്തമായി പറഞ്ഞുകൊടുക്കാറുണ്ടെങ്കിലും ഇവര്‍ രണ്ടുപേരും തങ്ങളുടെ വലയില്‍ കാരിയര്‍മാരെ വീഴ്ത്തിക്കൊണ്ടേയിരുന്നു. പോലീസുകാരനായും പട്ടാളക്കാരനായും എന്ഫോഴ്സ്മെന്റുകാരനമായൊക്കെ വിപിന്‍ ഹൈവകളിലും ട്രെയിനുകളിലും നിറഞ്ഞാടി. കവര്‍ച്ചാസംഘത്തിലെ പ്രധാനിയാണെന്ന് ഒരിക്കലും തോന്നിക്കാത്ത വിധം ഏതോ ഉന്നത ഉദ്യോഗസ്ഥനാണെന്ന രീതിയില്‍ തന്നെയാണ് വിപിന്‍ കുഴല്‍പ്പണം കടത്തുന്നവരോട് ഇടപെട്ടിരുന്നത്. ട്രെയിനിലും ബസിലും മറ്റും വാഹനങ്ങളിലും കുഴല്‍പ്പണവുമായി എത്തുന്നവരെ സമീപിച്ച് താന്‍ പോലീസില്‍ നിന്നാണെന്നും എന്‍ഫോഴ്സ്മെന്റില്‍ നിന്നാണെന്നുമെല്ലാം പറഞ്ഞ് പരിചയപ്പെടുത്തി…
Read Moreപാടങ്ങളിൽ കള നിറയുന്നു; സ്ത്രീ തൊഴിലാളികളെ കിട്ടാനില്ല; ഇങ്ങനെപോയാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ
അന്പലപ്പുഴ: കർഷകരെ ആശങ്കയിലാഴ്ത്തി പാടങ്ങളിൽ കളകൾ നിറയുന്നു. സ്ത്രീ തൊഴിലാളികളെ കിട്ടാനില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കളകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. പുന്നപ്ര പഞ്ചായത്തിലെ പൂന്തിരം, പാരിക്കാട് ഉൾപ്പടെയുള്ള നിരവധി പാടശേഖരങ്ങളിലാണ് കവട, കുതിരപ്പുല്ല് എന്നീ കളകൾ പടർന്നു കൃഷിക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. നിലവിൽ തൊഴിലുറപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ വൃത്തിയാക്കുന്നുണ്ട്. ദേശീയപാതയോരത്ത് ചെടികൾ നട്ട് സർക്കാരിന്റെ പണം പാഴാക്കുകയുമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാടത്ത് പണിക്കായി സ്ത്രീ തൊഴിലാളികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽനിലവിൽ പാടശേഖരങ്ങളിലെ കളകൾ മാറ്റുവാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാൽ തരിശുകിടക്കുന്ന പാടശേഖരങ്ങളിലും കൃഷി ആരംഭിക്കുവാൻ കർഷകർക്ക് താൽപ്പര്യം ഉണ്ടാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നൂറു കണക്കിന് കർഷകരാണ് വളരെ പ്രതീക്ഷയോടെ പ്രളയ ശേഷം കൃഷി ഇറക്കിയിരിക്കുന്നത്. പ്രളയത്തിൽ പൂർണമായും കൃഷി നശിച്ച കർഷകർ സർക്കാർ നൽകിയ വാഗ്ദാനങ്ങളുടെ പേരിലാണ് ഇപ്പോൾ…
Read Moreമാരിയമ്മൻ ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ; രണ്ടു പേർ അറസ്റ്റിൽ; മരിച്ചവരുടെ എണ്ണം 12 ആയി, 80പേർ ആശുപത്രിയിൽ
മൈസൂർ: കർണാടകയിലെ മാരിയമ്മൻ കോവിലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആളുകൾ മരിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ക്ഷേത്ര ഭരണസമിതിയംഗവും ക്ഷേത്രം മാനേജരുമാണ് അറസ്റ്റിലായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. അന്വേഷണം ഉൗർജിതമാക്കിയ പോലീസ് പ്രസാദം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷമെ ഏതുതരം വിഷമാണ് കലർന്നതെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12 ആയി. അവശരായ 80പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൊല്ലഗലിലെയും മൈസൂരുവിലെയും ആശുപത്രികളിലാണ് ഇവർ ചികിത്സയിലുള്ളത്. മൈസൂർ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്. നേരത്തേ ക്ഷേത്രം നടത്തിപ്പിനെ ചൊല്ലി ഇവിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. മാരിയമ്മൻ ക്ഷേത്രത്തിൽ പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ ഭാഗമായുള്ള കർമ്മങ്ങൾക്കൊടുവിലാണ് ഭക്തർക്ക് തക്കാളിച്ചോറും അവലും…
Read Moreമലയാള സിനിമയുടെ പെരുന്തച്ചന് ഇന്ന് കലാകേരളം വിടചൊല്ലും; മടക്കം ഒരു സിനിമ കൂടി ചെയ്ത് ചരിത്രം സൃഷ്ടിക്കണമെന്ന മോഹം ബാക്കിയാക്കി
കായംകുളം: പെരുന്തച്ചൻ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച് മലയാളികളുടെ ഹൃദയം കവർന്ന സംവിധായകൻ അജയന് ഇന്ന് കലാകേരളം വിടചൊല്ലും. വൈകുന്നേരം നാലിന് വള്ളികുന്നം തോപ്പിൽ വീട്ടിൽ സംസ്കാരം നടക്കും. അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന അജയൻ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വിടപറഞ്ഞത്ത്. അജയന്റെ വേർപാട് സിനിമാലോകത്തിനും വള്ളികുന്നം ഗ്രാമത്തിനും തീരാനഷ്ടമായി. മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്ന തോപ്പിൽ ഭാസി നാടകത്തിലൂടെ ചരിത്രം സൃഷ്ടിച്ചപ്പോൾ അച്ഛന്റെ പാത പിന്തുടർന്ന മകൻ അജയൻ പെരുന്തച്ചൻ എന്ന ഒറ്റ മലയാള സിനിമ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയുടെ പെരുന്തച്ചനായി മാറുകയായിരുന്നു. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഫിലിം ടെക്നോളജിയിൽ ഡിപ്ളോമ നേടിയ ശേഷം അജയൻ ചായാഗ്രാഹക സഹായി, സംവിധാന സഹായി എന്ന നിലകളിൽ തോപ്പിൽ ഭാസി, പദ്മരാജൻ, ഭരതൻ തുടങ്ങിയവരുടെ കൂടെ സിനിമാ രംഗത്ത് എത്തുകയായിരുന്നു. പെരുന്തച്ചൻ എന്ന ചിത്രത്തിനു…
Read Moreകനാൽക്കരയിലൂടെ നടന്നാൽ നീർക്കാക്കയുടെ കാഷ്ഠാഭിഷേകം; ദുർഗന്ധം മൂലം ഇതുവഴിയുള്ള കാൽനട ഒഴിവാക്കാനൊരുങ്ങിയാത്രക്കാർ
ആലപ്പുഴ: നഗരത്തിൽ കനാൽക്കരയിലുള്ള മരങ്ങളിൽ ചേക്കേറിയ നീർക്കാക്ക മൂലം റോഡിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥ. വിനോദസഞ്ചാരികളടക്കം നിരവധിപേരുടെ തലയിലും വസ്ത്രത്തിലും നീർക്കാക്കയുടെ ദുർഗന്ധം വമിക്കുന്ന കാഷ്ടം വീഴുന്നത് പതിവായി. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന കലോത്സവത്തിനു മറ്റു ജില്ലകളിൽനിന്നുമെത്തിയ കുട്ടികളടക്കം നിരവധിപേർക്കും നീർക്കാക്കയുടെ കാഷ്ഠാഭിഷേകം ലഭിച്ചായിരുന്നു. കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് ദുരിതം കൂടുതൽ അനുഭവിക്കുന്നത്. പലരും ഇതുവഴിയുള്ള യാത്ര അവസാനിപ്പിച്ചു മറ്റു വഴികളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇവ ഭക്ഷിച്ചിടുന്ന മീനിന്റെ അവശിഷ്ടത്തിൽ നിന്നും വമിക്കുന്ന അസഹ്യമായ ദുർഗന്ധവും മൂലം നഗരം ചീഞ്ഞുനാറുകയാണ്. പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണ്. നഗരത്തിലെ വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ തീരങ്ങളിലെ വൻ മരങ്ങളിലാണ് നീർകാക്ക കൂട്ടത്തോടെ ചേക്കേറുന്നത്. കനാലിന് ഇരുവശവും ജില്ലാ കോടതി മുതൽ ശവക്കോട്ടപ്പാലം വരെ ഇവയുടെ കാഷ്ഠം വീണ് റോഡ് വെള്ള പൂശിയ നിലയിലാണ്. കാൽനട യാത്രക്കാരാകട്ടെ മൂക്കുപൊത്തി ഓടുകയാണ്. സമീപത്തെ ഷോപ്പുകളിലെ കച്ചവടത്തെപ്പെലും…
Read More