പിസ (ഇറ്റലി): ലോക പ്രശസ്തമായ പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ ചരിവ് ക്രമേണ കുറയുന്നു. പൈതൃക സ്മാരകത്തെ തകർച്ചയിൽനിന്നു രക്ഷപെടുത്താൻ വിദഗ്ധരായ എൻജിനിയർമാർ നടത്തിയ ശ്രമമാണ് ഇതിനു സഹായിച്ചത്.
17 വർഷത്തെ നിരീക്ഷണത്തിൽ നേരിയ തോതിൽ ചരിവ് കുറഞ്ഞിട്ടുള്ളതായി നിരീക്ഷണ സമിതി അറിയിച്ചു. 57 മീറ്റർ ഉയരമുള്ള ഗോപുരത്തിന്റെ ചരിവ് നാലു സെന്റീമീറ്ററാണ് കുറഞ്ഞിരിക്കുന്നത്. സുരക്ഷാ ഭീതി കാരണം 1990 മുതൽ പതിനൊന്നു വർഷം ഇവിടെ സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ