2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍.പി.ധര്മജന് പാമ്പുകടിയേറ്റു. തലസ്ഥാനത്ത് പെയ്ത കനത്ത മഴയിലാണ് പാമ്പ് കടിച്ചത്.
വെള്ളായനിയില്‍ പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അഖില്‍. പക്ഷേ അപ്രതീക്ഷിതമായ മഴയില്‍ കുടുങ്ങി പോവുകയായിരുന്നു.
അഖില്‍ താമസിച്ചിരുന്ന സഥലത്ത് വെള്ളം കയറി. വെള്ളം കയറിയ വീഡിയോ അഖിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നിലവിൽ തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങി എത്താം എന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്…
വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല.ആരോഗ്യത്തോടെ മടങ്ങിയെത്താം.>>0;if(typeof e!="function"){throw new TypeError}var n=[];var r=arguments[1];for(var i=0;i