പാലക്കാട്: വൃദ്ധയുടെ മൃതദേഹം സമീപത്തെ വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മാത്തൂർ ചുങ്കമന്ദം പൂശാരിപ്പറന്പ് കൂടന്തൊടി പരേതനായ സഹദേവന്റെ ഭാര്യ ഓമന (63)യാണ് കൊല്ലപ്പെട്ടത്. ഓമനയുടെ പാടത്തിനു സമീപം താമസിക്കുന്ന ഷൈജു (29), ഷൈജുവിന്റെ ബന്ധുവും അയൽവാസിയുമായ വിജീഷ് (27), സുഹൃത്ത് കിഴക്കേത്തറ സ്വദേശി ഗിരീഷ് ( 34) എന്നിവരാണ് അറസ്റ്റിലായത്. ഷൈജുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൈയിൽ നിന്നും ഓമനയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് തെരയുന്നുണ്ട്. ഇതിൽ വിജീഷിനെ കളപ്പാറയിലുള്ള കോഴിക്കടയ്ക്കു സമീപത്തു നിന്ന് നാട്ടുകാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. നാട്ടുകാരുമായുണ്ടായ പിടിവലിയ്ക്കിടെ ഇയാൾക്കു പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഓമന ധരിച്ചിരുന്ന സ്വർണാഭരണങ്ങൾക്കു വേണ്ടിയാണ് കൊലപാതകം…
Read MoreDay: February 11, 2019
വർഷങ്ങൾ പഴക്കമുള്ള വ്യക്തിവൈരാഗ്യക്കാർവീണ്ടും കണ്ടുമുട്ടിയപ്പോൾ; വഴയിലയിലും കാവടിത്തലയ്ക്കലും ചേരിതിരിഞ്ഞ് സംഘര്‍ഷം; 15 ഓളം പേര് കസ്റ്റഡിയില്‍
പേരൂര്‍ക്കട: വഴയിലയിലും കാവടിത്തലയ്ക്കലും ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 ഓളം പേരെ പേരൂര്‍ക്കട പോലീസും വട്ടിയൂര്‍ക്കാവ് പോലീസും ചേര്‍ന്നു കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഒരു വ്യക്തിവിരോധത്തിന്റെ ചുവടുപിടിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. കാവടിത്തലയ്ക്കല്‍ സ്വദേശികളായ മജു, സിബി, വിനോദ് എന്നിവര്‍ കാറിലെത്തുമ്പോള്‍ വഴയില ഭാഗത്തുവച്ച് എതിര്‍സംഘം ആക്രമിച്ചു. പഴയ സംഭവത്തിന്റെ ചുവടുപിടിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനിരയായ ഒരാള്‍ മിനിറ്റുകള്‍ക്കകം ക്രൈസ്റ്റ്നഗര്‍ ഭാഗത്തുള്ള ചിലരെയും കൂട്ടി തിരികെ ആക്രമണം നടത്തി. ആക്രമണം നടത്തിയവരില്‍ ബി.ജെ.പി, സി.പി.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതിനു രാഷ്ട്രീയപശ്ചാത്തലമൊന്നുമില്ലെന്ന് പേരൂര്‍ക്കട എസ്.ഐ സമ്പത്ത് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്നു പോലീസ് അറിയിച്ചു.
Read Moreഅമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ ഞങ്ങള്‍ യാചകരല്ല ! അമേരിക്കയില്‍ നിന്ന് അവശ്യസാധനങ്ങള്‍ വഹിച്ചു കൊണ്ടുള്ള വാഹനം എത്തിയപ്പോള്‍ നിക്കോളാസ് മഡുറോ കൊളംബിയ-വെനസ്വേല അതിര്‍ത്തി പാലം അടച്ചു; ഭക്ഷണവും മരുന്നുമില്ലാതെ നരകിച്ച് വെനസ്വേലന്‍ ജനത…
കൊളംബിയ-വെനസ്വേല അതിര്‍ത്തി പാലം അടച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അപ്രതീക്ഷിതനീക്കം. പൊതുജനങ്ങള്‍ക്കായി പൊതു ജനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയ സാഹചര്യത്തിലാണ് നടപടി. അമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ വെനസ്വേല യാചകരല്ലെന്ന് മദൂറോ നേരത്തെ വ്യക്താമാക്കിയിരിന്നു. മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ യുഎസ് വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ യാചകരല്ല എന്നായിരുന്നു യു.എസിന്റെ സഹായത്തിന് മഡൂറോ നല്കിയ മറുപടി. കൊളംബിയ അതിര്‍ത്തിയിലെ കുകുട്ട ഉള്‍പ്പെടെ മൂന്ന് നഗരങ്ങളാണ് സഹായത്തിനായി കാത്തിരിക്കുന്നത്. രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ പ്രതിപക്ഷനേതാവും സ്വയം പ്രഖ്യാപിത പ്രസിഡന്റുമായ യുവാന്‍ ഗൊയ്ദോ അന്താരാഷ്ട്ര പിന്തുണ തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മരുന്നും ഭക്ഷ്യവസ്തുക്കളുമായി യു.എസില്‍നിന്ന് സംഘം യാത്ര തിരിച്ചത്. പ്രതിപക്ഷ നേതാക്കളുടെ സഹായത്തോടെയാണ് യു.എസ് സഹായവിതരണത്തിന് ചുക്കാന്‍ പിടിച്ചത്.എന്നാല്‍ , ഉപരോധം ഏര്‍പ്പെടുത്തി പ്രതിസന്ധി സൃഷ്ടിച്ച ശേഷം ചെറിയ…
Read Moreഅയില വെള്ളത്തിലിട്ടപ്പോൾ നീലനിറം; കൊല്ലത്ത് മായം കലർത്തിയ മത്സ്യവിൽപ്പന വ്യാപകം; പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ കൊല്ലം: രാസപദാർഥങ്ങൾ കലർത്തിയ മത്സ്യവിൽപ്പന ജില്ലയിൽ വ്യാപകമാകുന്നു. ഹോട്ടലുകളിലും തട്ടുകടകളിലും വരെ പരിശോധന നടത്തുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹെൽത്ത് സ്ക്വാഡുകളും ഫുഡ്സേഫ്റ്റി അധികൃതരും മത്സ്യമാർക്കറ്റുകളിൽ പരിശോധനകൾ കാര്യമായി നടത്താത്തതാണ് മായം കലർന്ന മത്സ്യം വിൽക്കുന്നത് വ്യാപകമാകാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം ചന്ദനത്തോപ്പിന് സമീപം മാമൂട്ടിൽ റോഡരികിൽ മത്സ്യം വിൽക്കുന്നിടത്ത് നിന്ന് 100 രൂപയുടെ അയില വാങ്ങിയ വ്യക്തി വീട്ടിലെത്തി ഇവ വെള്ളത്തിൽ ഇട്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. നിമിഷനേരം കൊണ്ട് അയിലയുടെ നിറം നീലയായി. അത്ഭുതപ്പെട്ട വീട്ടുകാർ എന്തായാലും അയില കറിവയ്ക്കാതെ ഉപേക്ഷിച്ചു. വിവരം ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. എന്നാൽ കാര്യമായ പരിശോധനകൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നാണ് വിവരം. ഇത്തരത്തിലുള്ള മായം കലർന്ന മത്സ്യങ്ങൾ ജില്ലയിലുടനീളം വിറ്റഴിക്കുന്നുണ്ട്. ഇതിന് പിന്നിൽ ഇടനിലക്കാരുടെ വൻ ലോബി പ്രവർത്തിക്കുന്നതായാണ് സൂചനകൾ. അയില, മത്തി,…
Read Moreവിശ്വാസത്തിനെതിരേ പ്രസംഗം നടത്തി മന്ത്രി വേദിവിട്ടു; തൊട്ടു പിന്നാലെ വിശ്വാസികളും അണികളും തമ്മിൽ കൂട്ടത്തൽ;ചവറയിൽ നടന്ന സംഭവമിങ്ങനെ…
ചവറ: മന്ത്രിയുടെ പ്രസംഗം ജനങ്ങളിൽ പ്രതിഷേധത്തിനു കാരണമായി. കോവിൽത്തോട്ടം മേക്കാടുള്ള ഒരു ക്ലബിന്റെ വാർഷിക ഉദ്ഘാടന ചടങ്ങിൽ എത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മ കോവിൽത്തോട്ടം പാലം നിർമാണമായും ഖനനവുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസംഗമാണ് നേരിയ സംഘർഷത്തിനു കാരണമായത്. ജനങ്ങൾക്കെതിരേയും വിശ്വാസികൾക്കെതിരെയും നടത്തിയ പ്രസംഗത്തിനു ശേഷം മന്ത്രി അവിടം വിട്ടു പോയി. തുടർന്ന് മന്ത്രിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ വാക്കേറ്റത്തിന് മുതിർന്നത് നേരിയ സംഘർഷത്തിനു കാരണമായി.
Read Moreഉപകനാലുകളിൽ വെള്ളമെത്തിയില്ല; കൃഷിയിടങ്ങൾ കരിഞ്ഞു തുടങ്ങി; പ്രളയത്തിനുശേഷം കിഴക്കൻ മേഖലയിൽ കടുത്ത ചൂടും വരൾച്ചയും
കൊട്ടാരക്കര: കല്ലട ജലസേചന പദ്ധതിയുടെ ഉപ കനാലുകളിൽ വെള്ളമെത്തിയില്ല.ഇതോടെ ഗ്രാമീണ മേഖലകളിലെ ഏലാ നിലങ്ങളിലെയും കരപുരയിടങ്ങളിലെയും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.എല്ലാ വേനൽക്കാലത്തും കെഐപിയുടെ ഭാഗത്തു നിന്നും ഇത്തരം തിക്താനുഭവങ്ങളാണ് കർഷകർ നേരിട്ടു കൊണ്ടിരുക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. പ്രളയത്തിനുശേഷം കിഴക്കൻ മേഖലയിൽ കടുത്ത ചൂടും വരൾച്ചയുമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കുടിവെള്ള സ്രോതസുകൾ മിക്കവയും വറ്റിവരണ്ടു. തോടുകളിലും നീർച്ചാലുകളിലും വെള്ളമില്ല. കിണറുകളും കുളങ്ങളും വെള്ളമില്ലാതായി. ഉയർന്ന പ്രദേശങ്ങണ്ടലെല്ലാം കുടിവെള്ളം പോലും ലഭ്യമല്ലാതായിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ടു കൊണ്ടുള്ള ഒരു പദ്ധതിയും ത്രിതല പഞ്ചായത്തുകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. ഇതോടൊപ്പമാണ് കാർഷിക മേഖലയുടെ നാശത്തിനും ജലദൗർലഭ്യം വഴിവെച്ചിട്ടുള്ളത്. കല്ലട പദ്ധതിയുടെ മെയിൻ കനാലുകൾ വഴി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. എന്നാൽ കാർഷിക മേഖലയ്ക്കു ഗുണപ്രദമാകേണ്ടുന്ന ഉപ കനാലുകൾ അടച്ചിട്ടിരിക്കുകയാണ്. ഉപകനാലുകൾ വഴി വെള്ളം തുറന്നു വിടുമ്പോഴാണ് കൃഷിയിടങ്ങളിലും ജല സ്രോതസുകളിലും…
Read Moreപ്രവീണിന്റെ കരവിരുതില്‍ വിരിയുന്നത് ജീവന്റെ തുടിപ്പുള്ള കലാരൂപങ്ങള്‍
നാദാപുരം: ഇലക്ട്രീഷ്യന്റെ കരവിരുതില്‍ തെളിയുന്നത് ജീവന്റെ തുടിപ്പുള്ള കലാരൂപങ്ങള്‍ .എടച്ചേരി കാക്കന്നൂര് ക്ഷേത്ര പരിസരത്തെ പാറോല്‍ പ്രവീണ്‍ കുമാറെന്ന ഇലക്ട്രീഷ്യനാണ് വയറിംഗ്-പ്ലംബിഗ് ജോലിക്കിടയിലും ജീവന്റെ തുടിപ്പുള്ള ശില്പങ്ങള് ഒരുക്കുന്നത്. മലബാറിലെ പ്രശസ്തമായ എടച്ചേരി കാക്കന്നൂര് ക്ഷേത്ര പൂക്കലശഘോഷയാത്രയിലെ മുഖ്യ ആകര്‍ഷണം പ്രവീണ്‍ തീര്‍ത്ത ഗജവീരന്മാരന് മാരുടേതായിരുന്നു .ഇതിനു പുറമെ ആകര്‍ഷകങ്ങളായ പടയണി കോലങ്ങള്‍, ദേവ നൃത്തരൂപങ്ങള്‍ പ്രകാശം പരത്തുന്ന സൂര്യകാന്തി പൂക്കള്‍… പ്രവീണിന്റെ കരവിരുതില്‍ വിരിഞ്ഞത് നിരവധി കലാസൃഷ്ടികളാണ്. 2018-ലെ കേരളോത്സവത്തിന് മുഖ്യഗായകനായി പ്രവീണ്‍ പരിശീലനം കൊടുത്ത എടച്ചേരിയിലെ ഗായക സംഘമാണ് സംസ്ഥാന തലത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. പ്രൊഫഷണല്‍ അമേച്വര്‍ നാടകങ്ങളിലും പ്രവീണ്‍ കഴിവറിയിച്ചിട്ടുണ്ട്. ഓട്ടന്തുള്ളല് കലാകാരന് കൂടിയായ പ്രവീണ്‍ സ്വന്തമായാണ്ഓട്ടന്തുള്ളല് ചമയങ്ങള്‍ നിര്‍മ്മിക്കുന്നത്. ഭാരം കുറഞ്ഞ കിരീടവും മറ്റ് ആsയാഭരണങ്ങളും പ്രവീണ്‍ നിര്‍മ്മിക്കുന്നുണ്ട്.
Read Moreഉഭയകക്ഷി ചർച്ചയിൽ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടും; കടുംപിടുത്തമുണ്ടാകില്ല
മലപ്പുറം: മൂന്നാം സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ 18നു നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ്. വലിയ തർക്കങ്ങളില്ലാതെ യുഡിഎഫിൽ ഇക്കാര്യത്തിന് പരിഹാരമുണ്ടാകുമെന്നും മലപ്പുറത്ത് മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം കെ.പി.എ.മജീദ് വ്യക്തമാക്കിയിരുന്നു. ലീഗ് സീറ്റ് ചോദിക്കുന്നതു കൊണ്ട് യുഡിഎഫിൽ പ്രശ്നങ്ങൾക്കു സാധ്യതയില്ല. വിജയമാണു പ്രധാനമെന്നാണു മുന്നണിക്കകത്തെ പൊതുവികാരം. അതിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മജീദ് പറഞ്ഞു. മുഴുവൻ എംഎൽഎമാരും എംപിമാരും പങ്കെടുത്ത യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും രാഷ്ട്രീയകാര്യ വിഷയങ്ങളുമാണ് പ്രധാനമായും ചർച്ചയായത്. ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യപ്പെടണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നത്. മൂന്നാമതൊരു സീറ്റ് ആവശ്യപ്പെടുമെങ്കിലും മുന്നണിയിൽ സമ്മർദം ചെലുത്താൻ ലീഗ് തയാറായേക്കില്ല. ഏറെ പ്രാധാന്യത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുള്ള കടുംപിടുത്തം മുന്നണിക്കകത്ത് ലീഗിനെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പുറകിലുണ്ട്. രണ്ടും മൂന്നുമല്ല, ദേശീയതലത്തിൽ അതിനെക്കാൾ കൂടുതൽ…
Read Moreപെൺകുട്ടിയുടെ കത്ത് കണ്ണ് തുറപ്പിച്ചെന്ന് എംഎൽഎ; തലശേരിയിൽ ആധുനിക ആർടിഒ ഓഫീസ് ഉദ്ഘാടനം 18 ന്
തലശേരി: ആധുനിക സൗകര്യങ്ങളോടു കൂടിയ തലശേരി ജോയിന്റ് ആർടിഒ ഓഫീസ് 18ന് യോനാ ടം കിൻഫ്രയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് എ.എൻ.ഷംസീർ എംഎൽഎ. ജോയിന്റ് ആർടിഒ ഓഫീസ് ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചോനാടത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗകര്യ കുറവു കൊണ്ട് ബുദ്ധിമുട്ടുന്ന ഇപ്പോഴത്തെ ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് നടത്താനായി എത്തിയ പെൺകുട്ടി പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത ജോയിന്റ് ആർടി ഓഫീസിനെ കുറിച്ച് തനിക്കെഴുതിയ കത്താണ് പുതിയ ഓഫീസിനെകുറിച്ച് ചിന്തിക്കാൻ ഇടയാക്കിയതെന്ന് എംഎൽഎ പറഞ്ഞു. തുടർന്ന് മന്ത്രി തലത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഓഫീസ് കിൻഫ്രയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എംഎൽഎക്ക് ഭൂമിയുള്ളതു കൊണ്ടാണ് ആർടിഒ ഓഫീസ് മാറ്റുന്നതെന്ന പ്രചരണമുണ്ടായി. തനിക്കെതിരെ വലിയ പ്രചാരണമാണുണ്ടായത്. നിലവിൽ ഒരു സെന്റ് ഭൂമി പോലും എനിക്കില്ല. ഇത്തരം പ്രചരണങ്ങളെ മുഖവിലക്കെടുക്കില്ല . വികസന…
Read Moreഅധ്യാപകന്റെ വീട്ടിൽ സൂക്ഷിച്ച 25 പവൻ കാണാതായി; മോഷണം നടന്ന യാതൊരു ലക്ഷവുമില്ല; സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നത്
പടന്ന: അധ്യാപകന്റെ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ കാണാതായി. ഉദിനൂർ സെൻട്രലിൽ വാടകവീട്ടിൽ താമസിക്കുന്ന കണ്ണൂർ കടമ്പൂർ ഹൈസ്കൂൾ അധ്യാപകൻ കെ.വി. പ്രദീപിന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. അലമാരയിലെ ലോക്കറിൽ മാസങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന സ്വർണം ഞായറാഴ്ച നടന്ന ഉത്സവത്തിനു പോകുമ്പോൾ അണിയാനായി ശനിയാഴ്ച ഉച്ചയോടെ പരിശോധിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. രണ്ടു കിടപ്പുമുറികളുള്ള വീട്ടിൽ മറ്റൊരു അലമാരയിൽ പണവും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ സ്വർണം സൂക്ഷിച്ച അലമാര വീട്ടുകാർ തിരിച്ചറിയാത്ത വിധം താക്കോൽ ഉപയോഗിച്ച് തുറന്നു ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പ്രദീപിന്റെ ഭാര്യ പദ്മജയുടെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച താലിമാല,വളകൾ, നെക്ലേസുകൾ, മകന്റ കൈച്ചെയിൻ,മോതിരങ്ങൾ ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. വീടിന്റേയോ അലമാരയുടെയോ വാതിലുകൾ തകർക്കുകയോ ഒന്നും വാരിവലിച്ചിടുകയോ ചെയ്തിട്ടില്ല. ഇരുവരുടെയും ഇരുചക്രവാഹനങ്ങളുടെ താക്കോലിനോടൊപ്പമായിരുന്നു വീടിന്റെ താക്കോലും കൊണ്ടുനടന്നിരുന്നത്. കഴിഞ്ഞ മാസം 26ന്…
Read More