ശ്രീകണ്ഠപുരം: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ ആറുപേർകൂടി അറസ്റ്റിൽ. മുഖ്യപ്രതി പുളിങ്ങോം ജോസ്ഗിരിയിലെ കല്ലുവെട്ടാൻകുഴിയിൽ റോബിൻ തോമസ് (29) ഉൾപ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ദമ്പതികളുടെ വിവാഹഫോട്ടോയിൽ റോബിൻ തോമസാണ് മോശമായി കമന്റിട്ട് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ് ക്രിയേറ്റ് ചെയ്തത് താനല്ലെന്നും തനിക്കു ലഭിച്ച പോസ്റ്റിൽ അടിക്കുറിപ്പെഴുതുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ പോസ്റ്റ് ക്രിയേറ്റ് ചെയ്തയാളെ കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരും പോസ്റ്റ് ഷെയർ ചെയ്തവരുമാണ് പിടിയിലായവർ. അറസ്റ്റിലായവരുടെയെല്ലാം മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറും. ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.
Read MoreDay: February 11, 2019
ഡ്രൈവർമാരുടെ കാഴ്ചയെ മറിച്ച് തിരക്കേറിയ റോഡിനു നടുവിലായി സിഐടിയു ഓഫീസ്; കണ്ണടച്ച് ട്രാഫിക് പോലീസ്
ആലുവ: സർക്കാർ ജില്ലാ ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് കൈയേറി യൂണിയൻ ഓഫീസുകൾ നിരന്നിട്ടും ട്രാഫിക് പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ഡ്രൈവർമാരുടെ കാഴ്ചയെ മറിച്ച് തിരക്കേറിയ റോഡിനു നടുവിലായി ചുമട്ടു തൊഴിലാളികളുടെയും ഓട്ടോ തൊഴിലാളികളുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. നസ്രത്ത്, പവർ ഹൗസ് റോഡുകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ഷെഡുകളുടെ മറകാരണം സ്വതന്ത്രമായി വലത്തോട്ടു തിരിയാൻ കഴിയുന്നില്ല. ഇവിടെ ഐലൻഡിനോട് ചേർന്ന് ഓട്ടോ സ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബസ്സ്റ്റാൻഡിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസുകളും കെഎസ്ആർ ടിസി ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന എല്ലാ ബസുകളും ജില്ലാ ആശുപത്രി ജംഗ്ഷനിലൂടെയാണ് കടന്നുപോകുന്നത്. മറുഭാഗത്തുള്ള രണ്ടാമത്തെ ട്രാഫിക് ഐലൻഡ് വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് ഉപയോഗിക്കുന്നത്. മാസങ്ങളായി ഇരിക്കുന്ന ബൈക്കുകൾവരെ ഇക്കൂട്ടത്തിലുണ്ട്. ഇതിനിടയിൽ ഇവിടെ ഒരു ഓഫീസുകൂടി കെട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.
Read Moreറിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യം ; കൈക്കൂലി വാങ്ങി കേസ് ഒതുക്കി പോലീസ് നടപടി ഇന്റലിജന്‍സ് അന്വേഷിക്കുന്നു
കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അനാശാസ്യം പോലീസ് കൈക്കൂലിവാങ്ങി ഒതുക്കുന്നതായി ആരോപണം. കോഴിക്കോട് മലയോരമേഖലയിലെ ഒരു റിസോര്‍ട്ടിലാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍ ബ്ലാക്ക്മെയിലിംഗ് നടത്തിയെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും റിസോര്‍ട്ട് കേന്ദ്രീകരിച്ചു നടന്ന അനാശാസ്യവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിലെ പ്രധാനിയായ എറണാകുളം സ്വദേശിയായ യുവതിയെ പിടികൂടാന്‍ പോലും പോലീസ് ഇതുവരേയും തയാറായിട്ടില്ല. അനാശാസ്യത്തിനായി യുവതിയെ റിസോര്‍ട്ടിലെത്തിച്ച ഉടമയ്ക്കെതിരേയും പോലീസ് കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. അതേസമയം കേസൊതുക്കാനുള്ള പോലീസിന്റെ ഇടപെടലിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചമുമ്പാണ് കേസിനാസ്പദമായ സംഭവം. തിരുവമ്പാടി പോലീസ് പരിധിയിലെ റിസോര്‍ട്ടിന്റെ ഉടമയും സുഹൃത്തുക്കളായ രണ്ടുപേരുമാണ് എറണാകുളം സ്വദേശിയായ യുവതിയെ അനാശാസ്യത്തിനായി റിസോര്‍ട്ടില്‍ എത്തിച്ചത്. റിസോര്‍ട്ടിലെത്തിയവര്‍ മദ്യപിച്ചിരുന്നു. പിന്നീട് ഉടമയെ കൂടുതല്‍ മദ്യം നല്കി അബോധാവസ്ഥയിലാക്കി. ഇതിനുശേഷം യുവതിയേയും റിസോര്‍ട്ട് ഉടമയേയും ചേര്‍ത്ത് നിര്‍ത്തി…
Read Moreമദ്യപസംഘത്തെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് മർദനം: മൂന്നു പേർ പിടിയിൽ; കൊച്ചിയിൽ നടക്കുന്ന സംഭവങ്ങളിൽ ഞെട്ടി നാട്ടുകാർ
കൊച്ചി: പരസ്യമായി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്നു മർദിച്ചതായി പരാതി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എഎസ്ഐ ജോർജ്, സിപിഒ കൃഷ്ണകുമാർ എന്നിവർക്കാണ് അഞ്ചംഗ സംഘത്തിന്റെ മർദനമേറ്റത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതേതുടർന്ന് സെൻട്രൽ സ്റ്റേഷൻ പരിധിയിലും ഇന്നലെ രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം രണ്ട് പേർ പരസ്യമായി മദ്യപിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവരെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയെങ്കിലും മറ്റു മൂന്നു പേർകൂടിയെത്തി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ സിപിഒ കൃഷ്ണകുമാർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജോർജിനെ പ്രാഥമിക ചികിത്സ…
Read Moreഷുക്കൂർ വധക്കേസ്: പി. ജയരാജനെതിരേ കൊലക്കുറ്റവും ടി.വി.രാജേഷ് എംഎൽഎയ്ക്കെതിരേ ഗൂഡാലോചനാ കുറ്റവും ചുമതി സിബിഐ
കണ്ണൂർ: എംഎസ്എഫ് പ്രവർത്തകനായിരുന്ന ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ നടപടി. 302, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ജയരാജനെതിരേ ചുമത്തിയിട്ടുള്ളത്. കൊലക്കുറ്റത്തിനു പുറമേ ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ എന്നിവർക്കെതിരേ സിബിഐ ഗൂഡാലോചനാ കുറ്റവും ചുമത്തി. രണ്ടാഴ്ച മുന്‍പാണ് തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. 2016ലാണ് ഷുക്കൂർ വധക്കേസ് സിബിഐക്കു വിട്ടത്. കൊലപാതകം നടന്ന് ഏഴു വർഷത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2012 ഫെബ്രുവരി 20നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ ഷുക്കൂറിനെ തട്ടികൊണ്ടുപോയി പാർട്ടി ഗ്രാമത്തിലെ വയലിൽ നിർത്തി പരസ്യമായി വെട്ടികൊന്നുവെന്നാണ് കേസ്. പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറന്പിനു സമീപം പട്ടുവം അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമണം…
Read More80 വയസ് പിന്നിട്ടവർ തുടരേണ്ടതില്ല; സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി അനിരുദ്ധനെ നീക്കി; മുല്ലക്കരയ്ക്കു ചുമതല
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എൻ. അനിരുദ്ധനെ നീക്കി. തിങ്കളാഴ്ച ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മുതിർന്ന നേതാവ് മുല്ലക്കര രത്നാകരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകി. പുതിയ സെക്രട്ടറിയെ ജില്ലാ കൗണ്‍സിൽ തീരുമാനിക്കും. 80 വയസ് പിന്നിട്ടവരെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അനിരുദ്ധനെ നീക്കിയത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവർ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു.
Read Moreചിലര്‍ കുരങ്ങനെന്നു വിളിക്കുന്നു,ചിലര്‍ കല്ലെടുത്തെറിയുന്നു ! അപൂര്‍വ രോഗം ബാധിച്ച് മുഖം മുഴുവന്‍ രോമാവൃതമായ ലളിതിന്റെ ജീവിതം ആരുടെയും കരളലിയിപ്പിക്കുന്നത്…
ചിലര്‍ അവന്റെ മുഖം കണ്ട മാത്രയില്‍ പേടിച്ചകന്നു… കുട്ടികള്‍ക്ക് അവനെ കല്ലെറിയുന്നതിലായിരുന്നു ഉത്സാഹം. മറ്റുചിലരാവട്ടെ കുരങ്ങന് കുരങ്ങന് എന്ന് ആര്‍ത്തുവിളിച്ച് അവനു ചുറ്റുംകൂടി. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ലളിതിന് പറയാനുള്ളത് ഇത്തരം വേദനയേറിയ അനുഭവങ്ങളുടെ കഥയാണ്. കാലം കുറേ കഴിഞ്ഞപ്പോള്‍ അകന്നുപോയവരില്‍ പലരും അരികെയെത്തിയെങ്കിലും അപൂര്‍വ രോഗത്തിന്റെ വേദനയും നാണക്കേടും ലളിത് എന്ന പതിമൂന്നുകാരനെ ഇന്നും വേട്ടയാടിക്കൊണ്ടിരുന്നു. സാധാരണ ഏതു കുഞ്ഞും പിറന്നുവീഴുന്നതു പോലെയായിരുന്നു മധ്യപ്രദേശുകാരനായ ലളിതിന്റെയും ജനനം. എന്നാല്‍ ജനിച്ച് അരമണിക്കൂറാകും മുമ്പേ നഴ്സാണ് അവനിലെ ആ രൂപമാറ്റം ശ്രദ്ധിച്ചത്. മുഖം നിറച്ചും രോമകൂപങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. കണ്ടമാത്രയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് അത് മുഴുവന്‍ വടിച്ചു കളയാനാണ്. പക്ഷേ കണ്ടതിലും പതിന്മടങ്ങായി രോമങ്ങള്‍ തിരിച്ചു വന്നു. ഇന്ന് അവന്റെ മുഖം നിറയെ, കൃത്യമായി പറഞ്ഞാല്‍ കണ്ണും, മൂക്കും വായും ഒന്നും തിരിച്ചറിയാന്‍ പോലുമാകാത്ത വിധം ചെന്നായയുടേതിന് സമാനമായി…
Read Moreഅണികള്‍ മുഴുവന്‍ കൊഴിഞ്ഞു പോയതോടെ കറന്റ് ബില്‍ അടയ്ക്കാന്‍ പോലും നിവര്‍ത്തിയില്ലാതായി, സിപിഎമ്മിന്റെ ബംഗാളിലെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തത് 15,000 രൂപയ്ക്ക്, ഒരിക്കല്‍ രാജക്കന്മാരായിരുന്നിടത്ത് സിപിഎമ്മിന്റെ അവസ്ഥ പരമദയനീയം
ദൈനംദിന ചിലവുകള്‍ക്ക് വഴി കണ്ടെത്താനാവാതെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനൊരുങ്ങി സിപിഎം. 34 വര്‍ഷം തങ്ങള്‍ അടക്കി ഭരിച്ചിരുന്ന ബംഗാളിലാണ് സിപിഎമ്മിന് ഇത്തരമൊരു ദുര്യോഗം നേരിടേണ്ടി വന്നത്. പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്കാര മുനിസിപ്പാലിറ്റിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 വാടകയ്ക്ക് കൊടുക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായത്. മൂന്ന് മുറികളും രണ്ട് മീറ്റിങ് ഹാളും ബാത്ത് റൂമും അടുക്കളയും അടങ്ങുന്ന മൂന്ന് നില കെട്ടിടമായിരുന്നു ഓഫീസ്. മൂന്ന് നില കെട്ടിടം ഇനിയൊരു കോച്ചിംഗ് സെന്ററായാണ് രൂപമാറ്റം നടത്താന്‍ പോവുന്നത്. ഒരു കാലത്ത് സിപിഎമ്മിന്റെ ബംഗാളിലെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു പൂര്‍വ്വ ബര്‍ധമാന്‍ മേഖലകള്‍. 1999 ല്‍ ഏറെ ആഘോഷത്തോടെയായിരുന്നു ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. ഇന്ന് സ്ഥാപനത്തിലെ വൈദ്യുതി ബില്‍ പോലും അടയ്ക്കാന്‍ പണം തികയാത്ത അവസ്ഥയാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനായി ഫണ്ട് കയ്യിലില്ല, വാടകയായി ലഭിക്കുന്ന പണം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിച്ച്…
Read Moreപണം മാത്രമാണ് ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ എനിക്ക് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ലാഭകരം! അഞ്ച് വര്‍ഷം മുമ്പ് സിവില്‍ സര്‍വീസ് പരീക്ഷ പാസായ അവസരത്തില്‍ കളക്ടര്‍ രേണുരാജ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു
ജനപ്രതിനിധികളുടെ കൊള്ളരുതായ്മകള്‍ കയ്യോടെ പിടികൂടുകയും നിയമത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്തതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പോലും സഹിക്കേണ്ടി വന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ എത്തിപ്പെട്ടിരിക്കുകയാണ് നിലവില്‍ ദേവികുളം സബ് കളക്ടറായിരിക്കുന്ന ഡോ. രേണുരാജ് ഐഎഎസ്. യുവകളക്ടറുടെ നടപടികള്‍ക്കും ഉറച്ച് തീരുമാനങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് നിറകയ്യടി ലഭിക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് അവര്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദത്തിലാണ് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജ് തന്നോട് ചോദ്യങ്ങള്‍ ചോദിച്ച ഏതാനും കോളജ് വിദ്യാര്‍ത്ഥികളോട് ചില കാര്യങ്ങള്‍ പറഞ്ഞത്. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് രേണു അതിന് മറുപടി പറഞ്ഞത്. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ‘പണമാണു ജീവിതത്തിലെ…
Read Moreവിവാഹമോചനത്തോടെ ഞാനാകെ മാറി, ഇപ്പോള്‍ സന്തോഷം ജീവിതം സുഖകരം, ജീവിതത്തില്‍ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ല, വിവാഹമോചനത്തെപ്പറ്റി ഗായിക മഞ്ജരിക്ക് പറയാനുള്ളത്
മലയാളത്തിന്റെ ശബ്ദമാധുര്യമാണ് ഗായിക മഞ്ജരി. ചെറുപ്പം മുതല്‍ മലയാളിക്കൊപ്പം വളര്‍ന്ന കരിയറാണ് ഈ കലാകാരിയുടേത്. കഴിഞ്ഞവര്‍ഷം മഞ്ജരിയുടെ ജീവിതത്തില്‍ വലിയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. വിവാഹമോചനമായിരുന്നു അതില്‍ പ്രധാന്യം. വിവാഹമോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം ചെയ്യുമെന്നാണ് ഗായിക പറയുന്നത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. വളരെ നേരത്തെ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരു പാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും…
Read More