തിരുവനന്തപുരം: സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഇഷ്ടങ്ങള്‍ക്കു വിരുദ്ധമായുള്ള പ്രസ്താവനകള്‍ നടത്തുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൂച്ചുവിലങ്ങിടാനുള്ള സമഗ്രപദ്ധതിയുമായി പാര്‍ട്ടി. അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആയുധങ്ങളാണ് പത്മകുമാറിനെതിരേ പ്രയോഗിക്കാനായി പാര്‍ട്ടി കരുതി വച്ചിരിക്കുന്നത എന്നാണ് വിവരം. ഇതുപയോഗിച്ച് പത്മകുമാറിനെ പാര്‍ട്ടിയുടെ വിനീത വിധേയനാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇനി പ്രസിഡന്റ് എ.പത്മകുമാര്‍ കാര്യമായി ഇടപെടില്ലയെന്ന കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്. പ്രസിഡന്റിനെ കുടുക്കാനുള്ള സുപ്രധാന രേഖകള്‍ ബോര്‍ഡിലെ ഒരു ഉന്നതന്റെ കൈയിലാണുള്ളതെന്നും ഇവയില്‍ ചിലത് സിപിഎം നേതൃത്വത്തിനു കൈമാറിയിട്ടുണ്ടെന്നും ഇതോടെ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇനി പ്രസിഡന്റ് കൈ കടത്തില്ലെന്നും ഉറപ്പായി. ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വന്‍ അഴിമതിക്കു പുറമേ ശബരിമലയില്‍ അരവണയ്ക്കു കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് അടക്കം നിരവധി തെളിവുകള്‍ പാര്‍ട്ടി…
Read MoreDay: February 11, 2019
മഞ്ജുവാര്യര്‍ പറഞ്ഞു പറ്റിച്ചു, സമരത്തിനൊരുങ്ങി ആദിവാസികള്‍
നടി മഞ്ജു വാര്യര്‍ വാക്ക് നല്കി പറ്റിച്ചെന്നാരോപിച്ച് നടിയുടെ വീടിനു മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങാനൊരുങ്ങി ആദിവാസികള്‍. വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് താരം പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍ പറയുന്നു. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്. ഈ വരുന്ന 13 ന് തൃശൂരിലെ താരത്തിന്റെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ വയനാട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read Moreഅന്ന് പവനായിയുടെ കഥ അറിഞ്ഞ മമ്മൂട്ടി ഈ വേഷം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചു, സൂപ്പര്‍ താരമായി തിളങ്ങിനിന്ന മമ്മൂട്ടിയുടെ ആഗ്രഹം അത്ഭുതപ്പെടുത്തി കളഞ്ഞു, ക്യാപ്റ്റന്‍ രാജു അനശ്വരമാക്കിയ കഥാപാത്രത്തെക്കുറിച്ച് ലാല്‍
എക്കാലത്തെയും മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലാണ് നാടോടിക്കാറ്റിലെ പവനായിയുടെ സ്ഥാനം. ക്യാപ്റ്റന്‍ രാജു അധോലോകനായകനായി തകര്‍ത്തഭിനയിച്ച കഥാപാത്രം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ സിനിമയുടെ ഷൂട്ടിംഗിനു മുമ്പ് മമ്മൂട്ടി പവനായിയെ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകന് ലാല്‍ വെളിപ്പെടുത്തുന്നു. ശ്രീനിവാസന് തിരക്കഥയൊരുക്കിയ നാടോടിക്കാറ്റിൻ്റെ സ്റ്റോറി ഐഡിയ സിദ്ദിഖ് ലാലിൻ്റേതായിരുന്നു. കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്. കഥ ഇഷ്ടപ്പെട്ടതിനാല് അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി. പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനായി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്. ആ…
Read Moreപ്രിയങ്ക ആര്‍മിയും റെഡി! ശ്രദ്ധേയമായി പ്രിയങ്കഗാന്ധിയ്ക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ യൂണിഫോമും അതിലെ സന്ദേശവും; ലക്ഷ്യം വയ്ക്കുന്നത് ഇതൊക്കെ
ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. അതിനിടയില്‍ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത് പ്രിയങ്കഗാന്ധിക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ യൂണിഫോമും അതിലെ സന്ദേശവുമാണ്. യൂണിഫോമില്‍ പ്രിയങ്കയുടെ ചിത്രവും ഉണ്ട്. ഇന്ത്യയിലെ സ്ത്രീകളെയാണ് പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമണം നില്‍ക്കണമെന്നുമാണ് പ്രിയങ്ക ഗാന്ധിയുടെ 500 ഓളം പ്രവര്‍ത്തകര്‍ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം. ലഖ്നൗവില്‍ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോയും ഇന്ന് നടക്കും. ‘ ഞാന്‍ നാളെ ലക്നോയില്‍ നിങ്ങളെയെല്ലാവരെയും കാണാനായി എത്തുന്നു. പുതിയ രാഷ്ട്രീയത്തിന് നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് തുടക്കം കുറിക്കാമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപോലെ പങ്കാളിത്തമുള്ള ഒരു രാഷ്ട്രീയമാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. വോട്ടര്‍മാര്‍ക്കയച്ച ഒരു ഒരു ഓഡിയോ സന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി പറഞ്ഞു. With the Priyanka Sena at the Nehru Bhawan, Luckhnow. It’s almost like a celebration here. pic.twitter.com/GuFuEswY4V — Sushmita…
Read Moreബന്ധുനിയമന ആരോപണവുമായി വീണ്ടും ഫിറോസ്; എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ കിർത്താഡ്സിൽ സ്ഥിരപ്പെടുത്തിയതു വകുപ്പുകളുടെ എതിർപ്പ് മറികടന്ന്
കോഴിക്കോട്: നിയമമന്ത്രി എ.കെ ബാലനെതിരേയും ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കിർത്താഡ്സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു മേനോനടക്കമുള്ളവരെ ചട്ടങ്ങൾ മറികടന്ന സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണങ്ങൾക്കു പിന്നാലെയാണു നിയമമന്ത്രി എ.കെ ബാലനെതിരേയും ആരോപണവുമായി ഫിറോസ് രംഗത്തെത്തുന്നത്. എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ കിർത്താഡ്സിൽ സ്ഥിരപ്പെടുത്തിയതു വകുപ്പുകളുടെ എതിർപ്പ് മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. എംഫിലും പിച്ച്എച്ച്ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എംഎ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിച്ചിരിക്കുന്നത്. മണിഭൂഷനെ കൂടാതെ യോഗ്യതയില്ലാത്ത മറ്റു മൂന്നു പേരെകൂടി നിയമിച്ചുവെന്നും ഫിറോസ് പറയുന്നു. ഇതിന്റെ വിവിധ രേഖകളും ഫിറോസ് പത്രസമ്മേളനത്തിൽ വിതരണം ചെയ്തു. എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനു പിന്നാലെ തന്നെ മണിഭൂഷണു സ്ഥിരം നിയമനം ലഭിച്ചു. ഇത് മറച്ചുവയ്ക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്.…
Read Moreഹാർബർ തീരദേശ മേഖലകളിൽ 1000 കോടിയുടെ വികസനമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കായംകുളം: ആയിരം കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തീരദേശ മേഖലകളിൽ നടക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ . കായംകുളം നിയമസഭാ മണ്ഡലത്തിലെ ഭരണിക്കാവ് ആലിന്റെ മുക്ക് വാത്തിക്കുളം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 26.77 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. ജില്ലയിൽ മാത്രം 65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഗ്രാമീണ മേഖലയിലെ റോഡുകളിൽ നടക്കുന്നത്. കായംകുളം മണ്ഡലത്തിൽ മൂന്നും മാവേലിക്കരയിൽ രണ്ട് റോഡുകളും നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. മറ്റുള്ള റോഡുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത സാന്പത്തിക വർഷത്തിൽ കൂടുതൽ തുക ഗ്രാമീണ മേഖലയിലെ റോഡുകളുടെ വികസനത്തിനായി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. വി. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ബ്ലോക്ക് പഞ്ചായത്തംഗം സി.…
Read Moreഖേദപ്രകടനം കൊണ്ടൊന്നും രക്ഷയില്ല മിസ്റ്റര്‍ ! എംഎല്‍എ. രാജേന്ദ്രന് കിട്ടാന്‍ പോകുന്നത് നല്ല അസ്സല് പണി; ഇത്തരംകാര്യങ്ങളില്‍ സാധാരണയായി നേതാക്കളെ പിന്തുണയ്ക്കുന്ന പാര്‍ട്ടി ഇക്കുറി രാജേന്ദ്രനെ കൈവിട്ടത് ഇക്കാരണങ്ങള്‍ കൊണ്ട്…
ദേവികുളം സബ് കളക് ടര്‍ ഡോ.രേണുരാജിനെ അവഹേളിച്ച സംഭവത്തില്‍ കാര്യങ്ങള്‍ എസ്.രാജേന്ദ്രന് എംഎല്‍എയുടെ കൈയ്യില്‍ നിന്നും പോയമട്ടാണ്. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയെങ്കിലും രാജേന്ദ്രനെതിരേ രേണുരാജ് ഹൈക്കോടതിയില്‍ പോകാന്‍ ഉറച്ചിരിക്കുകയാണ്. കോടതിയലഷ്യം, സ്ത്രീ വിരുദ്ധ പരാമര്‍ശം, കൈയ്യേറ്റത്തിന് കൂട്ടു നില്ക്കല് എന്നീ കുറ്റങ്ങള്‍ക്ക് എംഎല്‍എയ്ക്ക് പണി കിട്ടും. ഇത് മുന്നില്‍ കണ്ടാണ് മാപ്പ് പറയില്ലെന്ന് ഉറച്ചു നിന്ന എംഎല്‍എ നാട്ടുകാര്‍ക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിച്ചത്. അതിനിടെ സിപിഎമ്മും സിപിഐയും കോപ്രമൈസായി രേണുരാജിനെ സമീപിച്ചെങ്കിലും വഴങ്ങിയിട്ടില്ല. ഇതോടെയാണ് എംഎല്‍എ ശരിക്കും വെട്ടിലായത്. സി.പി.എമ്മും സി.പി.ഐയും തള്ളിപ്പറഞ്ഞതോടെയാണ് ഖേദ പ്രകടനവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് രംഗത്തെത്തിയത്. ‘അവള്’ എന്നതു മോശം വാക്കാണെന്നു കരുതുന്നില്ലെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നു രാജേന്ദ്രന് ആവര്‍ത്തിച്ചു. പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത്…
Read Moreവീടിനുനേരേ പെട്രോൾ ബോംബെറിഞ്ഞ് മാരകായുധങ്ങളുമായെത്തി വധിക്കാൻ ശ്രമം; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചേർത്തലയിൽ നടന്ന ഞെട്ടിക്കുന്ന സംഭവമിങ്ങനെ…
പൂച്ചാക്കൽ : വീടിന് നേരെ പെട്രോൾ ബോംബാക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം വീട്ടുടമയെയും ഭാര്യയെയും വധിക്കാൻ ശ്രമിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെയാണ് പെട്രോൾ ബോംബാക്രമണം നടത്തിയത്. 20 ഓളം വരുന്ന ആക്രമികൾ രാത്രി 11 ഓടെ മുകുന്ദകുമാറിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിയുകയായിരുന്നു. വാതിലുകളും ജനലുകളും തകരുന്നു ശബ്ദം കേട്ട് പുറത്തിറങ്ങിയ മുകുന്ദകുമാറിനെയും ഭാര്യ ഉഷാകുമാരിയെയും അക്രമികൾ മാരകായുധങ്ങളുപയോഗിച്ച് വധിക്കാനൊരുങ്ങി സ്ഫോടനം ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതിനെത്തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറും സ്കൂട്ടറും ബോംബേറിൽ കത്തിനശിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു ഫോണ്‍ വീടിനകത്തുനിന്നും പോലീസ് കണ്ടെടുത്തു. വീടിന് സമീപത്തും വാഹനത്തിനുസമീപത്തുമായി പൊട്ടാത്ത നിലയിൽ പെട്രോൾ ബോംബുകൾ കണ്ടെത്തി. 20 ഓളം ആക്രമികളുണ്ടായിരുന്നതിൽ രണ്ടുപേരാണ് വീടിന് അകത്തുകയറി വധശ്രമം…
Read Moreആലപ്പുഴയിൽ ഇരുപത്തിയഞ്ചോളം വാഹനങ്ങൾ അടിച്ചുതകർത്ത സംഭവം; അറസ്റ്റിലായ മിഥുൻ തകർക്കാനുണ്ടായ കാരണം പറഞ്ഞതിങ്ങനെ…
ആലപ്പുഴ: വിവിധയിടങ്ങളിലായി വാഹനങ്ങൾ അടിച്ചുതകർത്ത സംഭവം വാഹന വിൽപ്പനയെത്തുടർന്നുള്ള വൈരാഗ്യത്തെത്തുടർന്ന്. യൂസ്ഡ് വെഹിക്കിൾ വിൽപ്പനയ്ക്കിടെ മാരുതി ഒമ്നി വിറ്റവകയിൽ വാഹന വ്യാപാരിയായ രാജേഷ് എന്നയാൾ 40,000 രൂപയോളം പ്രതിക്ക് നഷ്ടം വരുത്തിയ വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ആലപ്പുഴ ബീച്ച് വാർഡിൽ പുത്തുപറന്പ് മിഥുൻ എന്നുവിളിക്കുന്ന ശ്രീലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനങ്ങൾ നശിപ്പിക്കുന്നതിന് ഉപയോഗിച്ച ജാക്കിലിവറും പൈപ്പും പ്രതിയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതൽ പൊതുമുതലെന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. പ്രതിയുമായി സംഭവസ്ഥലത്ത് കഴിഞ്ഞദിവസങ്ങളിലായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. സംഭവം സംബന്ധിച്ച് കൂടുതലെന്തെങ്കിലും തെളിയാനുണ്ടോയെന്ന് അന്വേഷണ വിധേയമാക്കുമെന്ന് ഡിവൈഎസ്പി പി.വി. ബേബി അറിയിച്ചു. കഴിഞ്ഞ ഏഴിന് നഗരത്തിന്റെ വിവിധിയിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന 25 ലധികം വാഹനങ്ങളാണ് ഒറ്റരാത്രികൊണ്ട് പ്രതി അടിച്ചുതകർത്തത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രധാന ക്രിമിനലുകളുടെ…
Read Moreബസ് കണ്ടക്ടറുടെ മകളാണ് താനെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞ ഡോ. രേണുരാജിന്റെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാനാകുമോ എംഎൽഎയുടെ വിരട്ടലുകൾക്ക്
കട്ടപ്പന: ഒരു ബസ് കണ്ടക്ടറുടെ മകളാണ് താനെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞ ഡോ. രേണുരാജിന്റെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാനാകുമോ എംഎൽഎയുടെ വിരട്ടലുകൾക്ക്.നിയമം നടപ്പാക്കാൻ തുനിഞ്ഞ തന്നെ എംഎൽഎ പരസ്യമായി അധിക്ഷേപിച്ചെങ്കിലും അതിലൊന്നും തെല്ലും കുലുക്കമില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ കോട്ടയംകാരി. എന്നു മാത്രമല്ല, എംഎൽഎയുടെ വീടിനു സമീപം അനധികൃതമായി നികത്തിയ സ്ഥലം നേരിട്ടെത്തി പരിശോധന നടത്താനും മടിച്ചില്ല. പ്രായോഗിക ബുദ്ധി ഇല്ലെന്നു എംഎൽഎ പരിഹസിച്ച രേണു ഡോക്ടർ കുപ്പായം അഴിച്ചുവച്ചാണ് സിവിൽ സർവീസിൽ എത്തിയത്. അതും രണ്ടാം റാങ്കോടെ സിവിൽ സർവീസിൽ വെന്നിക്കൊടി പാറിച്ച്. മൂന്നാർ പഞ്ചായത്ത് അനധികൃതമായി കെട്ടിടം നിർമിക്കുന്നതു നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയതിന്റെ പേരിൽ നിയമസഭാംഗത്തിന്റെ ശകാരവും ആക്ഷേപവും കേൾക്കേണ്ടി വന്നെങ്കിലും നിയമത്തിന്റെ വഴിക്കുതന്നെ നീങ്ങാനാണ് രേണുരാജിന്റെ തീരുമാനം. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായ ശേഷമായിരുന്നു സിവിൽ സർവീസിലേക്കുള്ള രേണുവിന്റെ യാത്ര. തൃശൂർ അസിസ്റ്റന്റ് കളക്ടറായായിരുന്നു ഒൗദ്യോഗിക…
Read More