തെന്നിന്ത്യന്‍ സിനിമാപ്രമേികളുടെ ഇഷ്ട താരമായിരുന്നു നടി ഖുശ്ബു. ബാലതാരമായും പിന്നീട് നായികയായും ഗ്ലാമര്‍ താരമായുമെല്ലാം ഖുശ്ബു ജനഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഖുശ്ബുവിന്റെ സിനിമകള്‍ക്ക് യുവതലമുറയുടെ ഇടയിലും ആരാധകരുണ്ട്. എന്നാല്‍ അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ലെന്നാണ് ഖുശ്ബുവിന്റെ മകള്‍ അനന്ദിത സുന്ദര്‍ പറയുന്നത്. അതിന് വ്യക്തമായ കാരണവും അനന്ദിത പറയുന്നുണ്ട്. അനന്ദിതയുടെ വാക്കുകളിങ്ങനെ… ‘അമ്മ അഭിനയിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്നാല്‍ ഇല്ലെന്ന് പറയുമ്പോള്‍ എല്ലാവരും എന്നെ ചീത്ത പറയാറാണ് പതിവ്. നടി എന്നതിലുപരി അവര്‍ എനിയ്ക്ക് അമ്മയാണ്. അമ്മ അഭിനയിച്ച ചിത്രങ്ങളായ മുറൈമാമന്, മൈക്കിള്‍ മദന കാമരാജന്‍ എന്നീ ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്. മൈക്കിള്‍ മദനനില്‍ അമ്മയും കമല്‍ഹാസനുമായിട്ടുളള റൊമാന്റിക് രംഗമുണ്ട്. അതു കാണുമ്പോള്‍ വല്ലാതെ ആവാറുണ്ട്. താന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ആളല്ലേ അത്. തനിയ്ക്ക് ഇതൊന്നും കാണാന്‍ കഴിയില്ലെന്ന്…
Read MoreDay: February 11, 2019
ചോദിച്ചു വാങ്ങിയ പണി..! എസ്. രാജേന്ദ്രൻ എംഎൽഎയുടെ വീടിനു സമീപത്തെ അനധികൃത നിർമാണം; സബ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു
മൂന്നാർ: ഭൂമിവിവാദത്തിൽ വീണ്ടും എസ്. രാജേന്ദ്രൻ എംഎൽഎ. വീടിനു സമീപത്തെ രണ്ടു സെന്റ് ഭൂമി മണ്ണിട്ടു നികത്തി കൈയേറിയതായി പരാതി ഉയർന്നതിനെത്തുടർന്ന് സബ് കളക്ടർ രേണുരാജ് നേരിട്ടെത്തി പരിശോധന നടത്തി. സർക്കാരിന്റെ അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കഴിഞ്ഞ ദിവസം മണ്‍തിട്ട ഇടിച്ചിരുന്നു. ഈ മണ്ണാണ് രാജേന്ദ്രന്റെ വീടിനു സമീപം കൽക്കെട്ടു നിർമിച്ചു നിക്ഷേപിച്ചിരിക്കുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതായും ഭൂമി സംബന്ധമായ രേഖകൾ പരിശോധിക്കാൻ കെഡിഎച്ച് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയതായും സബ് കളക്ടർ രേണുരാജ് പറഞ്ഞു. സർക്കാർ ഭൂമിയെന്നു കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. മണ്ണെടുത്തതു സംബന്ധിച്ചു വി ല്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു തുടർനടപടിയും ഉണ്ടാകും.
Read Moreകൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ സ്വകാര്യ ഹോസ്റ്റലിന്റെ ടെറസിൽ നിന്നുവീണ് എൻജിനിയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കൊച്ചി: ടെറസിൽ നിന്നും വീണ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഏറ്റുമാനൂർ ചോരേത്ത് തങ്കച്ചന്റെ മകൻ ഡെൽവിൻ കുര്യാക്കോസ് (21) ആണ് മരിച്ചത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി എൻജിനിയറിംഗ് കോളജിൽ മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായിരുന്നു. ഇന്നലെ വൈകുന്നേരം 5.30ഓടെ കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിന്റെ ടെറസിൽ നിന്നുമാണ് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഡെൽവിൻ വീണത്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളിയിൽ. തങ്കമ്മയാണ് ഡെൽവിന്റെ മാതാവ്. സഹോദരി: ക്രിസ്റ്റി.
Read Moreനെടുന്പാശേരിയിൽ 25 ലക്ഷത്തിന്റെ വിദേശ കറൻസിയും 500 ഗ്രാം സ്വർണവും പിടികൂടി
നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ രണ്ടു യാത്രക്കാരിൽ നിന്നായി 25 ലക്ഷം രൂപയുടെ വിദേശ കറൻസിയും 500 ഗ്രാം സ്വർണവും പിടികൂടി. ടൈഗർ എയർവേയ്സിൽ കൊച്ചിയിൽ നിന്നും മലേഷ്യയിലേക്ക് പോകാൻ വന്ന യാത്രക്കാരന്റെ ബാഗിൽ നിന്നാണ് കറൻസി കണ്ടെത്തിയത്. ബാഗിനകത്ത് മടക്കിവച്ചിരുന്ന വസ് ത്രങ്ങൾക്കിടയിലാണ് കറൻസി ഒളിപ്പിച്ചുവച്ചിരുന്നത്. ഇയാൾ തിരിപ്പൂർ സ്വദേശിയാണ്. ദുബായിയിൽനിന്ന് വന്ന കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 500 ഗ്രാം സ്വർണം പിടിച്ചത്. ദ്രാവക രൂപത്തിലാക്കി കുപ്പിയിലാണ് സ്വർണം കൊണ്ടുവന്നത്. എയർ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗമാണ് ഇവരെ പിടികൂടിയത്.
Read Moreവേണ്ട വണ്ടി കൊടുക്കണ്ട ! ആര്‍എക്സ് 100 വിറ്റിട്ട് ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛന് പറഞ്ഞപ്പോള്‍ ബൈക്കില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കൊച്ചു പെണ്‍കുട്ടി; വീഡിയോ വൈറലാകുന്നു…
കൊച്ചി: വീട്ടിലുള്ള ഓരോ വസ്തുക്കളോടും മുതിര്‍ന്നവര്‍ സൂക്ഷിക്കുന്നതിനേക്കാള്‍ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് വീട്ടിലെ കൊച്ചുകുട്ടികള്‍. വാഹനത്തിന്റെ കാര്യത്തിലാവുമ്പോള്‍ ആ അടുപ്പം അല്‍പ്പം കൂടും. ബൈക്ക് ശ്രേണിയിലെ തമ്പുരാനായ ആര്‍എക്സ് 100 മാറ്റി വാങ്ങി ബുള്ളറ്റ് വാങ്ങാമെന്ന് പറയുന്ന അച്ഛന്റെ മുന്നില്‍ കുരുന്ന് കരയുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. ബൈക്ക് സ്നേഹികളുടെയെല്ലാം ഉള്ളുപൊള്ളിക്കുന്നതാണ് കുരുന്നിന്റെ കരച്ചില്. പഴയ ബൈക്കില്‍ കെട്ടിപ്പിടിച്ച് പൊട്ടികരയുന്ന കുരുന്നിനോട് പുതിയ ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛന് പറയുമ്പോള്‍ ആ വൃത്തികെട്ട വണ്ടി വേണ്ടെന്നും നിറ കണ്ണുകളോടെ പറയുന്നു. കാണുന്നവരുടെ നെഞ്ചിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പിന്തിരിപ്പിക്കാന് കുരുന്ന് പെടാപ്പാട് പെടുകയായിരുന്നു.രാപകലില്ലാതെ അച്ഛന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് കുട്ടി ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്.
Read Moreതകർന്ന് തരിപ്പണമായി കാളച്ചന്ത റോഡിൽ കാളവണ്ടിയോടിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്; പ്രതിഷേധത്തിൽ പങ്കുചേർന്ന് നാട്ടുകാരും
കറുകച്ചാൽ: കാളച്ചന്ത റോഡ് തകർന്നു തരിപ്പണമായപ്പോൾ കാളവണ്ടിയോടിച്ച് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച വ്യത്യസ്തമായ പരിപാടിയിൽ നാട്ടുകാരും ചേർന്നു. യൂത്ത് കോണ്‍ഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി നടത്തിയത്. വർഷങ്ങളായി തകർന്നു കിടക്കുന്ന കങ്ങഴ ഒന്ന്, 15 വാർഡുകളിലൂടെ കടന്നു പോകുന്ന പരുത്തിമൂട്-കാളച്ചന്ത റോഡിലാണ് പ്രതിഷേധ സമരം നടത്തിയത്. 10 വർഷം മുന്‍പു അവസാനമായി ടാർ ചെയ്ത റോഡിലെ ടാറിംഗ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. നാലു കിലോമീറ്ററോളമുള്ള റോഡിന്റെ മിക്ക ഭാഗങ്ങളിലും കാൽനട പോലും ദുഷ്ക്കരമായിരിക്കുകയാണ്. റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ഇതോടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. മണ്ഡലം പ്രസിഡന്റ് സനു സാബുവിന്റ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സമരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിൻ സലീം ഉദ്ഘാടനം ചെയ്തു. ബിനിൽ…
Read Moreകഞ്ചാവ് കേസില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടില്‍ കയറിക്കൂടി, ആദ്യം ഇരുപത്തൊന്നുകാരിയെ പീഡിപ്പിച്ചു, പതിനാലുകാരിയെ നോട്ടമിട്ടതോടെ വീട്ടുകാര്‍ പോലീസില്‍, ഈരാറ്റുപേട്ടക്കാരന്‍ നവാസ് കുടുങ്ങിയതിങ്ങനെ
കഞ്ചാവ് കേസിൽ അകത്തായ യുവാവിനെ ജാമ്യത്തിലിറക്കുന്നതിന് സഹായം ചെയ്യാമെന്നു പറഞ്ഞ് വീട്ടിൽ കയറിപ്പറ്റിയ സുഹൃത്ത് രണ്ടു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി പരാതി. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിൽ ഈരാറ്റുപേട്ട വഞ്ചാങ്കൽ സ്വദേശി നവാസിനെ (33) ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തതായി ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ പറഞ്ഞു. അമ്മയും മക്കളും ഇന്നലെ ജില്ലാ പോലീസ് ചീഫ് ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. തുടർന്ന് പാലാ ഡിവൈഎസ്പിക്ക് പരാതി കൈമാറി. എസ്പി ഹരിശങ്കർ, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് എന്നിവരുടെ നിർദേശ പ്രകാരം ഈരാറ്റുപേട്ട എസ്ഐ സുധീർ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും. അമ്മയും രണ്ടു പെണ്മക്കളും രോഗിയായി കിടക്കുന്ന പിതാവും അടങ്ങിയ കുടുംബത്തിലെ യുവാവ് ആണ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടത്. റിമാൻഡിലായ യുവാവിനെ ജാമ്യത്തിൽ ഇറക്കുന്നതിന് വേണ്ടതായ സഹായം ചെയ്യാമെന്നു പറഞ്ഞാണ് പ്രതി ഇവരുടെ വീട്ടിൽ…
Read Moreവീതികൂടിയ പുതിയ മേൽപ്പാലം വന്നിട്ടും നാഗനമ്പടത്തെ കുരുക്കഴിയു ന്നില്ല; ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാൻ സിഗ്നൽ സംവിധാനം വരുന്നു
കോട്ടയം: നാഗന്പടത്തെ പുതിയ മേൽപാലത്തിനടുത്ത് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. കെഎസ്ടിപിയുടെ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. നാഗന്പടം പാലത്തിനും മേൽപാലത്തിനും ഇടയിലുള്ള സ്ഥലത്താണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. വലതു വശത്ത് റെയിൽവേ ഗുഡ് ഷെഡിലേക്കും ഇടതുവശത്ത് റെസിഡന്റ് അസോസിയേഷൻ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് പോകുന്നതിനായി രണ്ടു വശങ്ങളിലേക്കും സിഗ്നൽ സംവിധാനമുണ്ട്. ഇവിടെയും ലൈറ്റ് സ്ഥാപിച്ചു.ഡിവൈഡറുകൾ സ്ഥാപിച്ചതിനുശേഷം സിഗ്നൽലൈറ്റ് സ്ഥാപിക്കാനായിരുന്നു കെഎസ്ടിപിയുടെ ആദ്യ തീരുമാനം. എന്നാൽ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി പല ജംഗ്ഷനിലും സ്ഥാപിച്ച ഡിവൈഡറുകൾ അപകടകെണികളായിരിക്കുകയാണ്. സംക്രാന്തിയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലേയും ഡിവൈഡറുകൾ പൊളിച്ചു മാറ്റിയിരുന്നു. നാഗന്പടത്ത് ഡിവൈഡറുകൾ തത്കാലം വേണ്ടെന്നാണ് തീരുമാനം. ഡിവൈഡറുകൾക്ക് പകരം റോഡിൽ തെർമോ പ്ലാസ്റ്റിക് ഷെയ്ഡ് ചെയ്യും. നാലു വശങ്ങളിലേക്കും വാഹനങ്ങൾക്ക് സുഗമമായ രീതിയിൽ പോകാവുന്ന രീതിയിലായിരിക്കും പ്ലാസ്റ്റിക് ഷെയ്ഡ്…
Read Moreപ്രതിപക്ഷത്തെ അഴിമതിക്കാരോട് രാഹുലിന് വിധേയത്വമോ? ശാരദ അഴിമതിയില്‍ കുളിച്ച മമതയെ പിന്തുണച്ചു, ഇപ്പോള്‍ ചന്ദ്രബാബുവിനൊപ്പവും, രാഹുലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം കോണ്‍ഗ്രസിന് തലവേദനയാകുമോ? സമ്പൂര്‍ണ വിശകലനം
എം.ജി. എസ് രാഷ്ട്രീയത്തിന് അതീതമായി പ്രതിപക്ഷത്തെ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല ബന്ധമാണുള്ളത്. ഒരുകാലത്ത് സ്ഥിരം വിമര്‍ശകരായിരുന്ന സിപിഎം നേതാക്കള്‍ പോലും അങ്ങ് ഡെല്‍ഹിയില്‍ രാഹുലിന്റെ നല്ല സുഹൃത്തുക്കളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, തെലുങ്കുദേശം പാര്‍ട്ടിയുടെ ചന്ദ്രബാബു നായിഡു, യുപിയില്‍ അഖിലേഷ് യാദവ്, ബിഹാറില്‍ തേജസ്വിനി യാദവ് എന്നിവരെല്ലാം ഇതേ ലൈനില്‍ രാഹുലുമായി അടുത്ത് നില്‍ക്കുന്നവരാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ അഴിമതിയുടെ കറ പുരണ്ട ഈ കൂട്ടുകെട്ടുകള്‍ രാഹുലിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പില്‍ തിരിച്ചടി സമ്മാനിക്കുമോ? മമതയുടെ കൈകള്‍ ശുദ്ധമല്ല ബംഗാളില്‍ ശാരദ ചിട്ടിത്തട്ടിപ്പില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയും അടുത്ത ബന്ധുക്കളും ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ പരിധിക്കുള്ളിലാണ്. ബംഗാളിലെ 30 ശതമാനം കുടുംബങ്ങളെയും ബാധിച്ചതാണ് ശാരദ തട്ടിപ്പ്. ചിട്ടിയിലൂടെ പണം നഷ്ടപ്പെട്ടവര്‍ ബംഗാളില്‍ നിരവധിയാണ്. തൃണമൂലിന്റെ ഉന്നത നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ…
Read More“മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്” രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിവച്ച് പൂർണ്ണ പിൻതുണയുമായി റവന്യൂമന്ത്രി
തിരുവനന്തപുരം: മൂന്നാർ അനധികൃത കൈയേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ ദേവികുളം സബ് കളക്ടർ രേണു രാജിനു പൂർണപിന്തുണയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിനു കീഴിൽ ഉദ്യോഗസഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ എല്ലാ സാഹചര്യവും ഒരുക്കും. അനധികൃത നിർമാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. ദേവികുളം സബ് കളക്ടർ രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണ്. മൂന്നാറിൽ എംഎൽഎ സബ് കളക്ടറെ അധിക്ഷേപിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്- മന്ത്രി പറഞ്ഞു. സബ് കളക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രനെതിരേ പാർട്ടി ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. എംഎൽഎയോടു വിശദീകരണം തേടുമെന്നും തെറ്റായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. വിഷയത്തിൽ ഒറ്റപ്പെട്ടതോടെ പരാമർശത്തിൽ…
Read More