വിപണി വിശേഷം / കെ.ബി. ഉദയഭാനു നാളികേരോത്പന്നങ്ങൾക്ക് വിലത്തകർച്ച, വെളിച്ചെണ്ണ വിപണി സാങ്കേതിക തിരുത്തലിന്റെ പിടിയിൽ. വിയറ്റ്നാം, ബ്രസീലിയൻ കുരുമുളക് വില്ലനാവുന്നു, മലബാർ കുരുമുളകിന്റെ പരമ്പരാഗത കയറ്റുമതിക്കാർ ആശങ്കയിൽ. ഏലക്ക വില രണ്ടായിരം രൂപയ്ക്കു മുകളിൽ സ്ഥിരത കൈരിക്കുമോ, സ്റ്റോക്കിസ്റ്റുകൾ വൻ ആവേശത്തിൽ. ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ ഏഷ്യൻ റബർ മാർക്കറ്റുകളെ നിർജീവമാക്കി. പവന് വീണ്ടും റിക്കാർഡ് തിളക്കം. നാളികേരം നാളികേര കർഷകരെ സമ്മർദത്തിലാക്കി വെളിച്ചെണ്ണ, കൊപ്ര വില ഇടിയുന്നു. നാളികേരോത്പാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടും നിരക്കിടിയുന്നത് കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ഒരുപോലെ നിരാശപ്പെടുത്തി. തമിഴ്നാട് തീരത്ത് വീശിയടിച്ച ഗജ ചുഴലിക്കാറ്റ് നാളികേര കൃഷിയെ കാര്യമായി ബാധിച്ചിരുന്നു. തഞ്ചാവൂരിലെ പല തോട്ടങ്ങളിലും ഇക്കുറി വിളവ് വൻതോതിൽ കുറഞ്ഞു. ചില തോട്ടങ്ങളിൽ 80 ശതമാനം വരെ ഉത്പാദനം കുറഞ്ഞതായാണ് വിവരം. പ്രതികൂല കാലാവസ്ഥ മൂലം കേരളത്തിലും ഉത്പാദനം…
Read MoreDay: February 11, 2019
ഒമ്പതാമത്തെ ടേക്കിലാണ് സംഗതി ഓകെ ആയത് ! പ്രിയ വളരെ ബോള്‍ഡായി ചെയ്തുവെങ്കിലും റോഷന്റെ ചമ്മല് ഇപ്പോഴും മാറിയിട്ടില്ല; ലിപ് ലോക്ക് സീനിനെക്കുറിച്ച് ഒമര്‍ ലുലുവിന് പറയാനുള്ളത്…
യുവാക്കള്‍ ഏറെ കാത്തിരുന്ന പ്രണയചിത്രം ഒരു അഡാര്‍ ലവ് സ്റ്റോറി പ്രണയദിനമായ ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഗാനവും ടീസറുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കണ്ണിറുക്കലോടെ ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ ലോകമെമ്പാടുമുള്ള യുവാക്കളുടെ ചങ്കില് ഇടംപിടിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും തരംഗമായിരിക്കുകയാണ്. നായകന് റോഷനും നായിക പ്രിയയും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് ടീസറിന്റെ ഹൈലൈറ്റ്. ഇപ്പോള്‍ ഈ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഒമര്‍ ലുലുതന്നെ രംഗത്തെത്തിയിരിക്കുകയാണ്.ലിപ്ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടതെന്നും ഒമര്‍ പറഞ്ഞു. പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല് മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു. അതേസമയം യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ അധികം ഡിസ് ലൈക്കുകളായിരുന്നു ടീസറിന് ലഭിച്ചത്. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു ട്രെന്റിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതൊരു താല്‍ക്കാലിക ആഘോഷിക്കല്‍…
Read Moreപാക്കിസ്ഥാനിൽ കളിക്കില്ലെന്ന് ഓസ്ട്രേലിയ
കറാച്ചി: പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ തയാറല്ലെന്ന് ഓസ്ട്രേലിയ അറിയിച്ചതോടെ ഏകദിന പരന്പര ദുബായിലേക്ക് മാറ്റാൻ നിർബന്ധിതരായി പിസിബി (പാക് ക്രിക്കറ്റ് ബോർഡ്). മാർച്ചിൽ നടക്കുന്ന അഞ്ച് മത്സര ഏകദിന പരന്പരയാണ് ദുബായിലേക്ക് മാറ്റിയത്. 2009ൽ ശ്രീലങ്കൻ ടീമിനെതിരേ ഭീകരാക്രമണം നടന്നതിനുശേഷം പാക്കിസ്ഥാനിലേക്ക് ടീമുകൾ പോകാൻ ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ, അടുത്തിടെ ലോക ഇലവണും ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകളും പാക്കിസ്ഥാനിൽ പര്യടനം നടത്തിയിരുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ വിൻഡീസ് വനിതാ ടീമും പാക്കിസ്ഥാനിൽ എത്തിയിരുന്നു. ഓസ്ട്രേലിയൻ സർക്കാരിന്റെ നിർദേശാനുസരണമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) പാക്കിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചത്.
Read Moreമന്ഥാനയുടെ പോരാട്ടം ഫലംകണ്ടില്ല; കിവീസ് വനിതകൾ ഇന്ത്യയെ തൂത്തുവാരി
ഹാമിൽട്ടണ്: ഏകദിന പരന്പരയിലെ തോൽവിക്ക് ട്വന്റി 20 ക്രിക്കറ്റിൽ ന്യൂസിലൻഡ് വനിതകൾ ഇന്ത്യയോടു പകരം വീട്ടി. അവസാന ഓവറിലേക്കു നീണ്ട മത്സരത്തിൽ രണ്ടു റണ്‍സിനാണ് ന്യൂസിലൻഡ് ഇന്ത്യയുടെ പെണ്‍പടയെ തകർത്തത്. ഇതോടെ, മൂന്നു മൽസര പരന്പര ന്യൂസിലൻഡ് തൂത്തുവാരി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസ് വനിതകൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 20 ഓവറിൽ നാലിന് 159 റണ്‍സിൽ ഒതുങ്ങി. അവസാന ഓവറിൽ ജയിക്കാൻ ആവശ്യമായിരുന്ന 16 റണ്‍സിന് രണ്ടു റണ്‍സ് പിന്നിൽ ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 86 റണ്‍സുമായി സ്മൃതി മന്ഥാന ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 62 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സും അടക്കമായിരുന്നു മന്ഥാനയുടെ ഇന്നിംഗ്സ്. മന്ഥാനയുടെ പുറത്താകൽ ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായി. മിതാലി രാജ് (24), ദീപ്തി ശർമ (21)…
Read Moreസ്റ്റംപിനു പിന്നിൽ വീണ്ടും ധോണിയുടെ “മിന്നൽ മാജിക്; വെട്ടിലായത് തേഡ് അമ്പയർ
ഹാമിൽട്ടൻ: സ്റ്റംപിനു പിന്നിൽ വീണ്ടും മിന്നൽ പ്രഹരവുമായി ധോണി. കീവീസ് താരം ടിം സീഫർട്ടാണ് ഇക്കുറി ധോണിക്ക് ഇരയായി മടങ്ങിയത്. കിവീസിനെതിരായ ട്വന്റി 20 പരന്പരയിലെ അവസാന മത്സരത്തിലായിരുന്നു ധോണിയുടെ പ്രകടനം. ന്യൂസീലൻഡ് ഇന്നിംഗ്സിലെ എട്ടാം ഓവർ എറിഞ്ഞ കുൽദീപ് യാദവിന്റെ പന്തിലാണ് സീഫർട്ട് പുറത്താകുന്നത്. ഓവറിലെ മൂന്നാം പന്ത് പ്രതിരോധിച്ച സീഫർട്ടിനു പിഴച്ചു. പന്ത് ധോണിയുടെ കൈകളിൽ. നിമിഷനേരത്തിൽ ധോണി സ്റ്റംപിളക്കി. സീഫർട്ടിന്റെ കാൽപ്പാദം ലൈനിന് തൊട്ടരികിലായിരുന്നു എന്ന് റീപ്ലേയിൽ വ്യക്തമായി. മൂന്നാം അന്പയറിനുപോലും തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ സീഫർട്ട് പുറത്ത് എന്നതായിരുന്നു അന്പയറുടെ വിധി. 25 പന്തിൽനിന്ന് 43 റണ്‍സുമായി സീഫർട്ട് മടങ്ങി. ഇന്ത്യയുടെ ആദ്യ വിക്കറ്റായിരുന്നു ഇത്. 0.099 സെക്കൻഡുകൾ മാത്രമാണ് സ്റ്റംപിംഗിനായി ധോണിക്ക് വേണ്ടിവന്നത്.
Read Moreഅഗ്യൂറോയ്ക്കു ഹാട്രിക്; ചെൽസിയെ നാണംകെടുത്തി മാഞ്ചസ്റ്റർ സിറ്റി
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ചെൽസിയെ നാണംകെടുത്തി മാഞ്ചസ്റ്റർ സിറ്റി. ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് സിറ്റി ചെൽസിയെ വീഴ്ത്തി. 28 വർഷത്തിനിടയിലെ ചെൽസിയുടെ ഏറ്റവും വലിയ പരാജയമാണിത്. സെർജിയോ അഗ്യൂറോയുടെ ഹാട്രിക് മികവിലാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റി ഗോളടിച്ചുകൂട്ടിയത്. റഹിം സ്റ്റെർലിംഗ് രണ്ടു ഗോൾ നേടി. ഗുണ്ടോഗനാണ് ശേഷിച്ച ഒരു ഗോൾ നേടിയത്. ആദ്യ പകുതിയിൽ സിറ്റി എതിരില്ലാത്ത നാലു ഗോളിന് മുന്നിട്ടുനിന്നു. 1991-ൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത ഏഴു ഗോളിനു പരാജയപ്പെട്ടതായിരുന്നു ചെൽസിയുടെ ഇതിനു മുന്‍പുള്ള വൻ പരാജയം. ജയത്തോടെ ലിവർപൂളിനെ മറികടന്ന് മാഞ്ചസ്റ്റർസിറ്റി ഒന്നാം സ്ഥാനത്തെത്തി. ചെൽസി ആറാം സ്ഥാനത്താണ്.
Read Moreസാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് ഡോക്ടറായി വീണ്ടും പഠിച്ച് ഐഎഎസ് നേടിയ രേണുവിന്റെ ബുദ്ധിയെ അളക്കാന്‍ താങ്കള്‍ക്ക് യോഗ്യത പോരാ! എസ്. രാജേന്ദ്രന് എംഎല്‍എയോട് രേണുവിന്റെ സഹപാഠിയ്ക്ക് പറയാനുള്ളത്
ദേവികുളം സബ് കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി പെരുമാറിയ എസ്. രാജേന്ദ്രന് എംഎല്‍എ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. കളക്ടറുടെ നടപടികളെ പിന്തുണച്ചും അഭിനന്ദിച്ചും എംഎല്‍എയെ പരിഹസിച്ചുമാണ് ആളുകള്‍ രംഗത്തെത്തുന്നത്. ഇപ്പോഴിതാ, താങ്കള്‍ അപമാനിച്ച കളക്ടര്‍ രേണുരാജ് ആരാണെന്നും ജനപ്രതിനിധി എന്ന നിലയില്‍ താങ്കളുടെ യോഗ്യത എന്താണെന്ന് എംഎല്‍എ എസ്. രാജേന്ദ്രനോട് ചോദ്യമുന്നയിച്ചും രേണുവിന്റെ സഹപാഠി കൂടിയായിരുന്ന ഡോ.നെല്‍സണ്‍ ജോസഫ് രംഗത്തെത്തിയിരിക്കുന്നു. സാധാരണ കുടുംബത്തില്‍ നിന്ന് ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ മാത്രമുള്ള മാര്‍ക്ക് വാങ്ങി, നല്ല രീതിയില്‍ പാസായി പിന്നീട് ഐഎഎസ് പദവിയില്‍ എത്തി നില്ക്കുന്ന രേണുവിന്റെ ബുദ്ധിയെ അളക്കാന്‍ താങ്കള്‍ക്ക് യോഗ്യതയുണ്ടെന്ന് തോന്നുന്നില്ലെന്നാണ് ഡോ. നെല്‍സണ്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… കുറെക്കാലമായി തിരക്കുകളില്‍പ്പെട്ട് കാണാതെ പോവുന്ന ചില മുഖങ്ങള്‍ വീണ്ടും കാണുമ്പൊ ഒരു സന്തോഷമാണ്. പ്രത്യേകിച്ച് അവര്‍ നമുക്ക് എത്താന്‍ കഴിയാത്ത ഉയരങ്ങളിലെത്തിനില്‍ക്കുന്നത് കാണുമ്പൊ.…
Read Moreപശുവല്ല, മനുഷ്യനാണ് പ്രധാനം; മധ്യപ്രദേശ് സർക്കാരിനെതിരേ സച്ചിൻ പൈലറ്റ്
പശു സംരക്ഷണത്തിന്റെ പേരിൽ അറസ്റ്റിലായവർക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തിയ മധ്യപ്രദേശ് സർക്കാർ നടപടിയെ വിമർശിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്ത്. പശു സംരക്ഷണത്തെക്കാൾ പ്രധാനപ്പെട്ട വിഷയങ്ങൾ രാജ്യത്തുണ്ടെന്നും മധ്യപ്രദേശ് സർക്കാർ അതിനായിരുന്നു പ്രധാന്യം നൽകേണ്ടിയിരുന്നതെന്നും സച്ചിൻ പറഞ്ഞു. ഗോവധത്തിനെതിരേയും അനധികൃത പശുക്കടത്തിനെതിരെയും രാജസ്ഥാൻ സർക്കാർ മധ്യപ്രദേശിന്േറതിൽനിന്നു വ്യത്യസ്തമായി നിലപാടാണ് സ്വീകരിക്കുന്നത്. മൃഗങ്ങളെ സംരക്ഷിക്കുന്നത് വേണ്ടതു തന്നെ. എന്നാൽ പശു സംരക്ഷണത്തേക്കാൾ കൂടുതൽ മുൻതൂക്കം നൽകേണ്ട വിഷയങ്ങളുണ്ട്. മധ്യപ്രദേശിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടയാൾ മുഖ്യമന്ത്രി കമൽനാഥ് ആണ്- സച്ചിൻ പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, സൽമാൻ ഖുർഷിദ് എന്നിവർ കമൽനാഥ് സർക്കാരിനെതിരേ രംഗത്തെത്തി. എന്നാൽ മധ്യപ്രദേശ് സർക്കാർ തീരുമാനത്തിൽ ഇടപെടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ…
Read Moreസുനന്ദ പുഷ്കറിന്റെ മരണം; അർണാബ് ഗോസ്വാമിക്കെതിരേ കേസെടുക്കാൻ ഡൽഹി കോടതി ഉത്തരവ്
ന്യൂഡൽഹി: റിപ്പബ്ളിക് ടിവി എഡിറ്റൻ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരേ കേസെടുക്കാൻ ഉത്തരവ്. കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പരാതിയിൽ ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണ റിപ്പോർട്ടിലെ രഹസ്യ രേഖകളും പോലീസ് റെക്കോഡുകളിലെ നോട്ടുകളും പുറത്തുവിട്ടു എന്ന് ആരോപിച്ചായിരുന്നു തരൂർ കോടതിയെ സമീപിച്ചത്. അന്വേഷണം നടക്കുന്ന കേസിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് അനുവദനീയമല്ലെന്നും ഹർജിയിൽ പറയുന്നു. ചാനലിനു പ്രേഷകരെ കൂട്ടുന്നതിനായി തനിക്കെതിരേ അർണാബ് ഗോസ്വാമി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി, തന്റെ ഇ-മെയിൽ അനുവാദമില്ലാതെ ചോർത്തി എന്നിങ്ങനെയും പരാതിയിൽ ആരോപണമുണ്ട്. കഴിഞ്ഞ മാസം 21-നാണ് മെട്രോപൊളിറ്റ് മജിസ്ട്രേറ്റ് ധർമേന്ദർ സിംഗ് പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ പോലീസിനു നിർദേശം നൽകിയത്. ഏപ്രിൽ നാലിന് കേസ് വീണ്ടും വാദംകേൾക്കും.
Read Moreതെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കോപത്തില്‍ ഞെരിഞ്ഞമര്‍ന്ന രണ്ടു ജീവിതങ്ങള്‍ ! മരിക്കുന്നതിനു തൊട്ടുമുമ്പ് ബാബുവും ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫി നൊമ്പരമാകുന്നു…
ഗുരുവായൂര്‍:തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കോപത്തിനിരയായി ജീവന് നഷ്ടപ്പെട്ട ബാബുവും ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫി നൊമ്പരമാവുകയാണ്. കോട്ടപ്പടിയില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശി നാരായണ പട്ടേരി(ബാബു)യും കോഴിക്കോട് നരിക്കുനി അരീക്കല്‍ ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ ആളുകളില്‍ ഗദ്ഗദമുണര്ത്തിക്കൊണ്ട് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. തമാശകളും പൊട്ടിച്ചിരികളുമായി സൗഹൃദം പങ്കിടുന്നതിനിടയിലാണ് ദുരന്തം ആനയുടെ രൂപത്തില്‍ ഇരുവരുടെയും ജീവന് കവര്‍ന്നെടുത്തത്. ഇരുവരും സുഹൃത്തുക്കളെ അടുത്തുനിര്‍ത്തി പലതവണ സെല്‍ഫിയെടുത്തു. കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ എന്നു തമാശ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അതിനിടെ അടുത്ത പറമ്പില്‍ നിന്നു പടക്കം പൊട്ടിയതു കേട്ടു പരിഭ്രാന്തനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഓടിയടുക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റു ബാബു സംഭവസ്ഥലത്തും ഗംഗാധരന് ആശുപത്രിയിലുമാണു മരിച്ചത്. ഇരുവരും സുഹൃത്ത് മുള്ളത്തു ഷൈജുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണെത്തിയത്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിച്ചതിനിടെ സ്വന്തംവീട്ടിലേക്കും ഷൈജു കൊണ്ടുവരികയായിരുന്നു. കോട്ടപ്പടി…
Read More