ന്യൂഡൽഹി: പശു സംരക്ഷണത്തിന്റെ പേരിൽ അറസ്റ്റിലായവർക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തിയ മധ്യപ്രദേശ് സർക്കാർ നടപടിയെ വിമർശിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്ത്. പശു സംരക്ഷണത്തെക്കാൾ പ്രധാനപ്പെട്ട വിഷയങ്ങൾ രാജ്യത്തുണ്ടെന്നും മധ്യപ്രദേശ് സർക്കാർ അതിനായിരുന്നു പ്രധാന്യം നൽകേണ്ടിയിരുന്നതെന്നും സച്ചിൻ പറഞ്ഞു. ഗോവധത്തിനെതിരേയും അനധികൃത പശുക്കടത്തിനെതിരെയും രാജസ്ഥാൻ സർക്കാർ മധ്യപ്രദേശിന്േറതിൽനിന്നു വ്യത്യസ്തമായി നിലപാടാണ് സ്വീകരിക്കുന്നത്. മൃഗങ്ങളെ സംരക്ഷിക്കുന്നത് വേണ്ടതു തന്നെ. എന്നാൽ പശു സംരക്ഷണത്തേക്കാൾ കൂടുതൽ മുൻതൂക്കം നൽകേണ്ട വിഷയങ്ങളുണ്ട്. മധ്യപ്രദേശിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടയാൾ മുഖ്യമന്ത്രി കമൽനാഥ് ആണ്- സച്ചിൻ പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, സൽമാൻ ഖുർഷിദ് എന്നിവർ കമൽനാഥ് സർക്കാരിനെതിരേ രംഗത്തെത്തി. എന്നാൽ മധ്യപ്രദേശ് സർക്കാർ തീരുമാനത്തിൽ ഇടപെടില്ലെന്നായിരുന്നു കോണ്‍ഗ്രസ്…
Read MoreDay: February 11, 2019
വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി എജിക്ക് രേണു രാജിന്റെ റിപ്പോർട്ട്; അനധികൃത നിർമാണം എംഎൽഎയുടെ സാന്നിധ്യത്തിൽ
തിരുവനന്തപുരം: എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ രേണു രാജ് അഡ്വക്കേറ്റ് ജനറലിന് റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് പുഴയോരത്തു നടത്തുന്ന അനധികൃത നിർമാണം സംബന്ധിച്ചാണ് എജിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത നിർമാണം നടന്നത് എംഎൽഎയുടെ സാന്നിധ്യത്തിലാണെന്നും പഞ്ചായത്തിന്റെ നിർമാണം കോടതി വിധിയുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം നിർത്തി വച്ചില്ല, ഒപ്പം ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം എംഎൽഎയുടെ വ്യക്തിപരമായ പരാമർശങ്ങൾ റിപ്പോർട്ടിൽ ഇല്ല. പ്രളയത്തിൽ വെള്ളം കയറിയ ഭാഗങ്ങളിൽ നടത്തുന്ന നിർമാണം അനധികൃതമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിർമാണം നിർത്തിവയ്ക്കാൻ സബ് കളക്ടർ നോട്ടീസ് നൽകിയത്. കെഡിഎച്ച് വില്ലേജ് ഓഫീസർ അയൂബ് ഖാൻ പഞ്ചായത്തിൽ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. ഇത് അവഗണിച്ചു പഞ്ചായത്ത് സെക്രട്ടറി…
Read Moreവാട്സാപ്പ് ഇന്ത്യയില്‍ ഓര്‍മയായേക്കും, രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കമ്പനി, വ്യാജവാര്‍ത്തകള്‍ തടയാനുള്ള നീക്കത്തില്‍ കൂടുതല്‍ പങ്കുവഹിക്കാനാകില്ലെന്ന് വാട്സാപ്പ്, നീക്കങ്ങള്‍ ഇങ്ങനെ
ലോകത്തെ ഏറ്റവും പ്രശസ്തമായ മെസേജിങ് സേവനമായ വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുണ്ടെങ്കിലും വാട്സാപ്പിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്. ഏകദേശം 20 കോടി ഉപയോക്താക്കളാണ് അവര്‍ക്ക് ഇവിടെയുള്ളത്. എന്നാല്‍ വാട്സാപ്പ് ഉപയോക്താക്കളെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ വാട്സാപ്പിന്റെ നിലനില്‍പ്പിനെ നേരിട്ടു ബാധിക്കുമെന്നും അതുകൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്സാപ്പിന് സ്വീകര്യമല്ല. പക്ഷേ, ഒരു നിബന്ധന അവര്‍ക്ക് പാടെ അംഗീകരിക്കാനാവില്ല. ഒരു മെസേജ് ആരാണ് ആദ്യം അയച്ചതെന്ന് അറിയണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് കമ്പനിയുടെ കമ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ് (Carl Woog) പറയുന്നത്. വാട്സാപ്പിന് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോഴുള്ളത്.…
Read Moreനിലവിളക്കിലെ എല്ലാ തിരിയും ഞാന്‍ തന്നെ തെളിയിച്ചത് അരിശം കൊണ്ടല്ല! അതിന് പിന്നില്‍ ചില ശാസ്ത്രങ്ങളുണ്ട്; ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
താന്‍ കാരണം വിവാദമായ സംഭവത്തിന് വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണോദ്ഘാടനത്തിന് നിലവിളക്കിലെ എല്ലാ തിരികളും കണ്ണന്താനം ഒറ്റയ്ക്ക് കത്തിച്ചത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ അതിന്റെ കാര്യകാരണ സഹിതം വിശദീകരണം നല്‍കിയിരിക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത് എംപിക്കും അവസരം നല്‍കാതെ തിരികളെല്ലാം കണ്ണന്താനം തന്നെ ഒറ്റയ്ക്ക് കൊളുത്തുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്കുമ്പോള് അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന്…
Read Moreതങ്ങളുടെ കണ്ണുനീര് ആരും കാണുന്നില്ല! നാട്ടിലെ കുളങ്ങളില്‍ നിന്ന് പായലും പ്ലാസ്റ്റിക്കും കോരി വൃത്തിയാക്കി, വേറിട്ട സമരരീതിയുമായി കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍
പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനു പുറമെ മറ്റ് സമരമുറകളുമായി എംപാനല്‍ ജീവനക്കാര്‍ മുന്‍പോട്ടു പോവുകയാണ്. വ്യത്യസ്ത രീതിയിലുള്ള സമരമുറയാണ് ഇപ്പോള്‍ ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. നാട്ടിലെ മലിനമായ കുളങ്ങള്‍ വൃത്തിയാക്കിയാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ പ്രതിഷേധം അറിയിക്കുന്നത്. കഴിഞ്ഞ ദിവസം എസ്എസ് കോവില്‍റോഡിലെ ക്ഷേത്രക്കുളം ഇവര്‍ വൃത്തിയാക്കി. 120 ജീവനക്കാരാണ് കുളം വൃത്തിയാക്കാനെത്തിയത്. കുളത്തില്‍ നിന്ന് പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവര്‍ നീക്കം ചെയ്തു. സഹായത്തിന് സമീപവാസികളും കൂട്ടിനെത്തി. വ്യത്യസ്ത സമരാശയങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ജീവനക്കാരുടെ തീരുമാനം. എം പാനല്‍ ജീവനക്കാര്‍ ജനുവരി 21 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്. കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടില്ലാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ വേറിട്ട സമരരീതികളുമായി മുന്നോട്ട് പോകുന്നത്.
Read Moreഞാന്‍ ഡല്‍ഹിയില്‍ തിരിച്ചു പോയി വീണ്ടും ഭരണം തുടരാന്‍ ആഗ്രഹിക്കുന്നവരാണ് ഗോ ബാക്ക് മോദി മുദ്രാവാക്യം ഉയര്‍ത്തുന്നത്! അവര്‍ എന്നെ വീണ്ടും അധികാരത്തിലെത്തിക്കും; പ്രതിഷേധക്കാരെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ആന്ധ്രാപ്രദേശില്‍ ഗോബാക്ക് മോദി എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ താന്‍ ഡല്‍ഹിയില്‍ തിരിച്ചു പോയി ഭരണം തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന് നരേന്ദ്ര മോദി. ‘അവര്‍ക്ക് ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു പോയി വീണ്ടും അധികാരത്തില്‍ വരണം’. ഗുണ്ടൂരിലെ റാലിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആന്ധ്രപ്രദേശ് സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് മോദിയുടെ പരിഹാസം. ‘സ്കൂളില്‍ പഠിക്കുന്ന കാലത്ത് ടീച്ചര്മാര് നമ്മളെ അടുത്തു വിളിച്ച് പിന്നീട് പോകാന്‍ പറയില്ലെ. എന്നോട് തിരികെ ഡല്‍ഹിയില്‍ പോയി അധികാരത്തിലിരിക്കാന്‍ ആവശ്യപ്പെട്ട ടി.ഡി.പിയോട് ഞാന്‍ കടപ്പെട്ടവനായിരിക്കും. ഇന്ത്യന്‍ ജനതയില്‍ എനിക്ക് വിശ്വാസമുണ്ട്. അവര്‍ ടി.ഡി.പിയുടെ ആവശ്യം നിറവേറ്റി മോദിയെ വീണ്ടും ഡല്‍ഹിയില്‍ അധികാരത്തിലേറ്റും’- റാലിക്കിടെ മോദി പറഞ്ഞു. കറുത്ത ഷര്‍ട്ടുകളണിഞ്ഞ ടി.ഡി.പി പ്രവര്‍ത്തകര്‍ മോദി ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രധാനമന്ത്രിയെ സംസ്ഥാനത്ത് വരവേറ്റത്. തെലുങ്ക് ദേശം പാര്‍ട്ടിയെ കൂടാതെ ഇടതു പാര്‍ട്ടികള്‍,…
Read More